പൊലീസ് സേനയിലെ ഗുണ്ടാ- മണല്‍ -മണ്ണ് മാഫിയ ബന്ധത്തിന് അറുതി വരുത്താനും സേനയ്ക്ക് പുതിയൊരു മുഖം നല്‍കാനുമാണ് പിണറായി സര്‍ക്കാര്‍ നടപടി ആരംഭിച്ച്ത് . ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസുകാരെ സേനയില്‍ നിന്നും പുറത്താക്കി കൊണ്ടിരിക്കുകയാണ്. സേനയിലെ നാണം കെടുത്തുന്ന വാര്‍ത്ത മുഖ്യമന്ത്രിയുടെ ഓഫീസിന് തൊട്ടടുത്തുള്ള സ്റ്റേഷനില്‍ നിന്നും ഉണ്ടായിരിക്കുന്നത്.

കേരള പാേലീസിനിതെന്തു പറ്റി എന്ന് ചിന്തിക്കുന്നവര്‍ ധാരളമുണ്ട്. ഡിജിറ്റല്‍ യുഗത്തില്‍ പോലീസ് ചെയ്യുന്നതെന്തും തെളിവുകളായി വരുന്നതു കൊണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കം രക്ഷിക്കാന്‍ പറ്റാത്ത തരത്തിലാണ് പലര്‍ക്കും കുരുക്ക് മുറുകുന്നത്. പോലീസ് സേന ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി കുഴപ്പക്കാരായ പോലീസുകാരെ പിരിച്ചു വിടല്‍ നടപടി തുടങ്ങിയതിന് പിന്നാലെയാണ് പല സ്റ്റേഷനുകളില്‍ നിന്നും സ്ത്രീകള്‍ക്കെതിരെയുള്ള പോലീസ് അതിക്രമങ്ങള്‍ ഉയര്‍ന്നു വരുന്നത്. കുട്ടികള്‍ തമ്മിലുള്ള അടിപിടിയില്‍ പെട്ട മകനെ കേസില്‍ നിന്ന് ഊരിതരാമെന്ന് പറഞ്ഞ് എസ്.ഐ വീട്ടമ്മയെ നിരന്തരം ശല്യം ചെയ്തതിന്റെ ഭാഗമായി തലസ്ഥാനത്തെ ഒറു എസ് .ഐ കൂടി സസ്‌പെന്‍ഷനിലായി.
മലയിന്‍കീഴില്‍ ഡോക്ടര്‍ യുവതിയെ വിവാഹവ്ഗാദനം നല്കി പീഡിപ്പിച്ചതാകട്ടെ ഇന്‍സ്പക്ടറാണ് . ഇയ്യാള്‍ക്കെതിരെയുള്ള അന്വേഷണത്തിന്‍െര തെളിവും നശിപ്പിക്കാനും കൂ്ട്ടുനിന്നത് പോലീസ് സേനയിലെ അംഗങ്ങളാണ്. സര്‍ക്കാര്‍ ഒരു വശത്ത് ശുദ്ധികലശം നടത്തി വരുമ്പോള്‍ മറുവശത്ത് പോലീസ് തികച്ചും അഴിഞ്ഞാടുകയാണ്. സസ്‌പെന്‍ഷനും പിരിച്ചുവിടലും പ്രശ്‌നമല്ലെയെന്ന തരത്തിലുള്ള പ്രവണതകളാണ് തലപൊക്കുന്നത്.
പൊലീസ് സേനയിലെ ഗുണ്ടാ- മണല്‍ -മണ്ണ് മാഫിയ ബന്ധത്തിന് അറുതി വരുത്താനും സേനയ്ക്ക് പുതിയൊരു മുഖം നല്‍കാനുമാണ് പിണറായി സര്‍ക്കാര്‍ നടപടി ആരംഭിച്ച്ത് . ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസുകാരെ സേനയില്‍ നിന്നും പുറത്താക്കി കൊണ്ടിരിക്കുകയാണ്. സേനയിലെ നാണം കെടുത്തുന്ന വാര്‍ത്ത മുഖ്യമന്ത്രിയുടെ ഓഫീസിന് തൊട്ടടുത്തുള്ള സ്റ്റേഷനില്‍ നിന്നും ഉണ്ടായിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത മകനെ കേസില്‍ നിന്നു രക്ഷപ്പെടുത്താമെന്നു പറഞ്ഞ് വീട്ടമ്മയെ നിരന്തരം ഫോണ്‍ ചെയ്യുകയും മോശമായി പെരുമാറുകയും ചെയ്ത കന്റോണ്‍മെന്റ് എസ്‌ഐ എന്‍ അശോക് കുമാര്‍ സേനയിലെ സ്ഥിരം പ്രശ്‌നക്കാരനാണെന്നാണ് കണ്ടെത്തയിരിക്കുന്നത്.
പൊലീസില്‍ കോണ്‍സ്റ്റബിള്‍ ആയാണ് സര്‍വ്വീസില്‍ കയറിയത്. പൊലീസുകാരനായിരിക്കെ സ്റ്റേഷനില്‍ ഡ്യൂട്ടിക്കിടെ മദ്യപിച്ചു ബഹളം വെച്ചതിനാണ് ആദ്യമായി അച്ചടക്ക നടപടി നേരിട്ടത്. അന്ന് പല ഉന്നതരുടെയും കാലു പിടിച്ച് പ്രശ്‌നം ഒതുക്കി, ഇതിനിടെ സേനയിലേക്ക് പുതിയ സബ് ഇന്‍സ്പെക്ടര്‍മാരെ വിളിച്ചപ്പോള്‍ പൊലീസ് ക്വാട്ടയില്‍ എസ് ഐ ആയി. പ്രൊബേഷന്‍ എസ് ഐ ആയുള്ള ആദ്യ നിയമനം തുമ്പയില്‍ ആയിരുന്നു. അവിടെ മണ്ണു-മണല്‍ മാഫിയകളുമായി ചങ്ങാത്തത്തിലായി.
തുമ്പയിലെ മണ്ണുമാഫിയയുടെ പ്രധാന ആളായി ഇദ്ദേഹം മാറിയതോടെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പല തവണ പൊലീസ് ആസ്ഥാനത്തേക്ക് പോയി. ഇതിനിടെ മണ്ണു മാഫിയ സംഘത്തെ സഹായിച്ചതിന് സസ്‌പെന്‍ഷനുമായി. പ്രൊബോഷന്‍ എസ് ഐ ആയിരിക്കെ നടപടി നേരിട്ടതിനാല്‍ ഇദ്ദേഹത്തെ പിരിച്ചുവിടാന്‍ തടസമില്ലായായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടപടി തുടങ്ങിയപ്പോള്‍ തന്നെ ഉന്നതതലത്തില്‍ സ്വാധീനം ചെലുത്തി ഒടുവില്‍ ഐ ജി ക്ക് അപ്പീല്‍ നല്‍കി നടപടിയില്‍ നിന്നും രക്ഷപ്പെട്ടു. തുടക്കത്തിലെ മണ്ണു മാഫിയയുമായി ചങ്ങാത്തത്തിലായ ഇദ്ദേഹം സേനയിലെ നോട്ടപ്പുള്ളി ആയിരുന്നു.
അതുകൊണ്ടു തന്നെ നിര്‍ണായക ചുമതലകള്‍ നല്‍കിയിരുന്നില്ല. അങ്ങനെയാണ് കന്റോണ്‍െമെന്റ് സ്റ്റേഷനില്‍ എത്തുന്നത്. ഇവിടെയും പ്രധാന ചുമതലകള്‍ ഒന്നു ം നല്കിയിരുന്നില്ല. ഇതിനിടെ അവിടെ വന്ന ഒരു പരാതി എടുത്ത് പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന വിദ്യാര്‍ത്ഥിയുടെ അമ്മയെ വിളിച്ച് ചങ്ങാത്തം ഉണ്ടാക്കാന്‍ ശ്രമിച്ചത്. പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള അടിപിടിക്കേസില്‍ പ്രതിയായ കുട്ടിയുടെ അമ്മയോടാണു മോശമായി പെരുമാറിയത്. കേസ് ഒഴിവാക്കിത്തരാം എന്നു പറഞ്ഞ് ഇവരെ നിരന്തരം വിളിക്കുകയായിരുന്നു. എന്നാല്‍ ഇയ്യാള്‍ക്ക് ഈ കേസിന്റെ അന്വേഷണ ചുമതലയേല്‍പിച്ചിരുന്നില്ല. തനിക്ക് യാതൊരു ബന്ധവുമില്ലാത്ത കേസിലാണ് ഇയ്യാള്‍ ഇടപെട്ടത്. കേസ് രജിസ്റ്ററില്‍ നിന്നും വീട്ടമ്മയുടെ ഫോണ്‍തപ്പിയെടുത്ത് വിളിച്ച് പരിചയം സ്ഥാപിച്ച ശേഷമാണ് ഭീഷണിയും വശീകരണവും തുടങ്ങിയത്.
കേസിനെക്കുറിച്ച് സംസാരിക്കാനെന്ന പേരില്‍ വീട്ടമ്മയെ എസ് ഐ തന്റെ താമസസ്ഥലത്തേക്കും ഹോട്ടലിലേക്കും അടക്കം ക്ഷണിച്ചുവെന്നാണ് പരാതി. സ്റ്റേഷനിലേക്കു വരാമെന്നു പറഞ്ഞിട്ടും സമ്മതിച്ചില്ല. തുടര്‍ന്ന് ഫോണ്‍ റെക്കോര്‍ഡ് ചെയ്ത് വീട്ടമ്മ ഡിസിപി അജിത് കുമാറിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് എസ് ഐ അശോക് കുമാറിനെ സിറ്റി പൊലീസ് കമ്മിഷണര്‍ എസ്.എച്ച്. നാഗരാജു സസ്‌പെന്‍ഡ് ചെയ്തത്. അശോക് കുമാറിനെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. കോവളം എസ്എച്ച്ഒയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. രണ്ടു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
വിദ്യാര്‍ത്ഥികളുടെ അടിപിടിക്കേസിന്റെ അന്വേഷണച്ചുമതല അശോക് കുമാറിനായിരുന്നില്ല. സ്റ്റേഷനില്‍ ലഭിച്ച പരാതി കണ്ട് ഇയാള്‍ വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ പോവുകയായിരുന്നു. എന്തായാലും സംഭവത്തെ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഗൗരവമായി ആണ് കണ്ടിരിക്കുന്നത്. പുഴുക്കുത്തുകളെ സേനയില്‍ വെച്ചു പൊറുപ്പിക്കില്ലന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ മറുനാടനോടു വെളിപ്പെടുത്തി. അതു കൊണ്ട് തന്നെ സേനയിലെ സ്ഥിരം പ്രശ്‌നക്കാരെ പിരിച്ച വിടുന്നത് അടക്കമുള്ള നടപടിയിലേക്ക് കടക്കുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha



























