Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

കസേര കിട്ടാൻ ജനങ്ങളുടെ വയറ്റത്തടിച്ച് പിണറായി... പിറകെ കേന്ദ്രത്തിന്റെ കത്ത്... ഈ ചതി വേണ്ടായിരുന്നു

04 FEBRUARY 2023 08:12 PM IST
മലയാളി വാര്‍ത്ത

More Stories...

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!

സി.പി.എമ്മും ഇടതുമുന്നണിയും ബജറ്റ് പുറത്തിറക്കും മുൻപ് തന്നെ ന്യായീകരിക്കാൻ ക്യാപ്സ്യൂളുകളാണ് ആദ്യം പുറത്തിറക്കുന്നത്. അത് ഏവർക്കും അറിയാവുന്ന കാര്യവുമാണ്. അതുകൊണ്ട് അതേപ്പറ്റി കൂടുതൽ വ്യക്തമാക്കേണ്ട ആവശ്യമില്ല. ഏറെ ബുദ്ധിമുട്ട് ഉണ്ടായിട്ടും പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതം സെസ് ചുമത്താനുളള തീരുമാനം ധനമന്ത്രി കെ.എൻ.ബാലഗോപാൽ എടുത്തതിന് പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്.

കടമെടുത്ത് തകർച്ചയുടെ വക്കിലേക്ക് കടക്കുന്ന സംസ്ഥാനങ്ങളുടെ ലിസ്റ്റിലാണ് മോദിയുടേയും നിർമ്മലയുടേയും കണ്ണിൽ കേരളം. അതുകൊണ്ട് ഇത്തവണ കടമെടുക്കുന്ന പരിധി വെട്ടിക്കുറച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. വായ്പാ പരിധിയിൽ 2700 കോടി രൂപ വെട്ടിക്കുറച്ചുള്ള കേന്ദ്ര സർക്കാരിന്റെ കത്ത് കിട്ടിയശേഷമാണ് ബജറ്റിൽ അവസാന നിമിഷം തീരുമാനം മാറ്റിയതെന്ന സൂചന ലഭിക്കുന്നു. ഇതാവട്ടെ, ബഡ്ജറ്റ് പൂർത്തീകരിച്ച അവസാന വേളയിൽ.

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ സഞ്ചരിക്കുകയാണ് എന്നത് രഹസ്യമല്ല. കേന്ദ്രം കടമെടുപ്പ് കുറച്ചതും ജി എസ് ടി നഷ്ടപരിഹാരം നിലച്ചതുമെല്ലാം സംസ്ഥാനത്തിന് തിരിച്ചടിയായി എങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ തോത് നിലവിൽ രൂക്ഷമായതിന്റെ മുഖ്യ കാരണം പ്രതിസന്ധി കാലഘട്ടത്തിലെ (2021ലെ) ശമ്പള പരിഷ്കരണമാണ്. അതു കൊണ്ട് തന്നെ ബജറ്റിൽ വിവിധ തരം നികുതി നിർദ്ദേശങ്ങൾ ഉണ്ടാകും എന്നതും തീർച്ചയായിരുന്നു.

സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം മുടങ്ങുമെന്ന് ഉറപ്പായതോടെയായിരുന്നു അറ്റ കൈ പ്രയോഗം നടത്തിയത്. പെൻഷനും കിറ്റും കൊണ്ട് മാത്രം സർക്കാരിന് അധികാരം ലഭിച്ചു എന്നാണ് ചിലരെങ്കിലും ഇപ്പോഴും വിശ്വസിക്കുന്നത്. അതുകൊണ്ട് കൊക്കിന് ജീവൻ പോയാലും അത് മുടക്കാൻ സമ്മതിക്കില്ല.

സാമൂഹ്യക്ഷേമ പെൻഷൻ ഡിസംബർ, ജനുവരി മാസത്തെ തുക കുടിശികയാണ്. ഇങ്ങനെ മുന്നോട്ടു പോയാൽ അടുത്ത സാമ്പത്തിക വർഷം ക്ഷേമപെൻഷൻ മുടങ്ങും. ക്ഷേമ പെൻഷൻ വിതരണം മൂന്നു മാസം മുടങ്ങിയതാണ് കഴിഞ്ഞ തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമെന്നാണ് ഇടതുമുന്നണിയിലെ വിലയിരുത്തൽ.

സംസ്ഥാന വരുമാനത്തിന്റെ വലിയൊരു പങ്ക് ശമ്പളവും പെൻഷനും കൊടുക്കാനായി മാറ്റി വയ്ക്കുമ്പോൾ ഈ മേഖലയിലെ പ്രവർത്തനങ്ങൾ കാലോചിതമായി പരിഷ്കരിക്കാനും, കെ.എസ്. ആർ. ടി.സി. ഉൾപ്പെടെ ശമ്പളം വാങ്ങുന്നവരുടെ പ്രവർത്തന മികവോ സേവനമോ മാതൃകാപരമായി വിലയിരുത്താൻ സർക്കാർ ഇനിയും തയ്യാറാവുന്നില്ല എന്നത് ഖേദകരമാണ്.

ചുരുക്കി പറഞ്ഞാൽ സർക്കാർ സാമ്പത്തിക പ്രതിസന്ധിയുടെ നേർച്ചിത്രമാണ് ബജറ്റിൽ കാണാൻ കഴിയുന്നത്. പുതിയ വിഭവ സമാഹരണ മേഖലകൾ തേടാതെ പെട്രോൾ - ഡീസൽ മുതൽ സമസ്ത മേഖലകളിലേയും നികുതി ചുമത്തൽ വിലക്കയറ്റം വർദ്ധിക്കാനും സാധാരണക്കാരന്റെ ജീവിതം ദുസഹമാക്കാനും ഇടയാക്കും.

അതിനിടയിലാണ് പാവപ്പെട്ടവർക്ക് ഇരുട്ടടി പോലെ പെട്രോളിലും മദ്യത്തിലും തിരിച്ചടി ഉണ്ടായിരിക്കുന്നത്. ഡിസംബറില്‍ വില്‍പന നികുതി കൂട്ടി മദ്യവില വര്‍ധിപ്പിച്ച് കേവലം ഒന്നര മാസം തികയും മുൻപാണ് വീണ്ടും വിലകൂട്ടി മദ്യപാനികളെ സര്‍ക്കാരിന്റെ വലച്ചിരിക്കുന്നത്. 500 മുതല്‍ 1000 രൂപവരെയുള്ള കുപ്പിക്ക് 20 രൂപയും 1000 നു മുകളില്‍ കുപ്പിയൊന്നിനുമേല്‍ 40 രൂപയുമാണ് കൂട്ടിയിരിക്കുന്നത്.

1,000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് കുപ്പിക്ക് 40 രൂപ കൂട്ടും. മാസങ്ങള്‍ക്ക് മുന്‍പ് മദ്യത്തിന് 10 മുതല്‍ 20 രൂപ വരെ കൂട്ടിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും വില വർധന. ഡിസംബറില്‍ 10 മുതല്‍ 20 രൂപവരെയാണ് കൂട്ടിയതെങ്കില്‍ ഇക്കുറി 20 മുതല്‍ 40 രൂപവരെയാണ് കൂടിയിരിക്കുന്നത്. 2017 നവംബറിനുശേഷം ഇക്കഴിഞ്ഞ ഡിസംബറിലാണ് പിന്നീട് മദ്യവില കൂട്ടിയത്.

നിലവില്‍ 247 ശതമാനമാണ് മദ്യത്തിന്റെ നികുതി. അതിനു പുറമേയാണ് ബജറ്റിലെ പുതിയ വിലവര്‍ധന. മറ്റെങ്ങുമില്ലാത്ത കനത്ത നികുതിയാണ് സംസ്ഥാന സര്‍ക്കാര്‍ മദ്യത്തിനു ചുമത്തുന്നത്. ഒരു കെയ്‌സിന് കഷ്ടിച്ച് 400 രൂപ വിലവരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് 247 ശതമാനമാണ് സര്‍ക്കാര്‍ നികുതി. പുതിയ വര്‍ധനയോടെ ഇത് 251 ശതമാനമായി വർധിക്കും എന്നാണ് സൂചന.

2020 ലെ കണക്കുപ്രകാരം ബക്കാര്‍ഡി ക്‌ളാസിക്ക് (750 മില്ലി) ഒരു കുപ്പി ബിവറേജസ് കോര്‍പറേഷന് ലഭിക്കുന്നത് വെറും 168 രൂപയ്ക്കാണ്. വില്‍ക്കുന്നതാകട്ടെ 1240 രൂപയ്ക്കും. 53 രൂപയ്ക്കു വാങ്ങുന്ന ഹണിബീ വില്‍ക്കുന്നത് 560 രൂപയ്ക്ക്. ഓള്‍ഡ് മങ്ക് റം 72 രൂപയ്ക്കു വാങ്ങി 770 നാണ് വില്‍ക്കുന്നത്. പുതിയ വര്‍ധനയിലൂടെ 400 കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. ഏപ്രില്‍ മുതല്‍ വില വര്‍ധന പ്രാബല്യത്തില്‍ വരും.

ഭൂമിയുടെ ന്യായവില 20% കൂട്ടിയതും ഫ്ലാറ്റുകളുടെ റജിസ്ട്രേഷൻ ചിലവ് വർദ്ധിപ്പിച്ചതും റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ പ്രതിസന്ധി സൃഷ്ടിക്കും. വിലക്കയറ്റം നേരിടാൻ എന്ന പേരിൽ വകയിരുത്തിയ 2000 കോടി രൂപ എന്നതു കൊണ്ട് സർക്കാർ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല. നടപ്പ് സാമ്പത്തിക വർഷം വരുമാന വർദ്ധന 85000 കോടിയായി ഉയരും എന്നാണ് സർക്കാർ കണക്കു കൂട്ടുന്നത്. എന്നാൽ ചിലവ് കുറയ്ക്കാനോ പിരിച്ചെടുക്കാനുള്ള നികുതി മേഖലകളെക്കുറിച്ചോ ഒന്നും ബജറ്റിൽ പരാമർശിച്ചു കണ്ടില്ല.

കിഫ്ബി, സാമൂഹ്യ സുരക്ഷാ പെൻഷൻ കമ്പനി എന്നിവ എടുത്ത വായ്പകളുടെ പേരിൽ ഈ വർഷത്തെ അവസാന മൂന്ന് മാസം സംസ്ഥാനത്തിന് എടുക്കാവുന്ന വായ്പയുടെ പരിധി അറിയിച്ചുള്ള കത്ത് വന്നത് വ്യാഴാഴ്ചയാണ്. 2,700 കോടി കൂടി കേന്ദ്രം വെട്ടിക്കുറച്ചതോടെ ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ എടുക്കാവുന്ന വായ്പ കേവലം 900 കോടിയായി കുറഞ്ഞു.

ഇതോടെ, സാമൂഹ്യ ക്ഷേമപെൻഷൻ പൂർണ്ണമായും മുടങ്ങുമെന്ന സ്ഥിതിയായി. ഇത് മറികടക്കാൻ പെട്രോൾ, ഡീസൽ, മദ്യ സെസിന് മുഖ്യമന്ത്രിയുടെ അനുമതി തേടി. നടപ്പ് സാമ്പത്തിക വർഷം ഡിസംബർ വരെ 17,696 കോടി രൂപ വായ്പയെടുക്കാമെന്നാണ് കേന്ദ്രം അറിയിച്ചിരുന്നത്. പിന്നീട് വൈദ്യുതി മേഖലയിലെ പരിഷ്ക്കരണത്തിന്റെ പേരിൽ 4,060 കോടിയുടെ വായ്പയും അനുവദിച്ചു.

ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തേക്ക് 17,000 കോടിയോളം എടുക്കാനാകുമെന്നാണ് സംസ്ഥാനം കരുതിയിരുന്നത്. കിഫ്ബി, ക്ഷേമ പെൻഷൻ നൽകുന്നതിനായി രൂപീകരിച്ച കമ്പനി എന്നിവ എടുത്ത വായ്പ മൂന്നു തവണയായി പിടിക്കുമെന്നാണ് നേരത്തെ കേന്ദ്ര സർക്കാർ അറിയിച്ചിരുന്നതും.

എന്നാൽ ,പെൻഷൻ കമ്പനി എടുത്ത വായ്പ ഒറ്റത്തവണയായി സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ നിന്ന് വെട്ടിക്കുറയ്ക്കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം അറിയിച്ചത്. 7500 കോടിയാണ് ഇങ്ങനെ പിടിക്കുന്നത്. ഈ പ്രതിസന്ധികൾക്കിടയിലും ക്ഷേമ പദ്ധതികൾ പ്രഖ്യാപിക്കുന്നതിൽ ഒരു പിശുക്കും കാട്ടിയിട്ടില്ല എന്ന കാര്യവും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

അതേസമയം, ബജറ്റിലെ നിര്‍ദേശങ്ങള്‍ വിലക്കയറ്റത്തിന് ഇടയാക്കില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. കടമെടുത്താണ് നിലവില്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നല്‍കുന്നത്. സര്‍ക്കാരിന് നികുതി ഏര്‍പ്പെടുത്താനാകുന്നത് മദ്യത്തിനും ഇന്ധനത്തിനുമാണ്. അധിക സെസിലൂടെ ലക്ഷ്യം മെച്ചത് സാമൂഹ്യ സുരക്ഷിതത്വമാണ്. വരുമാനത്തിന് മറ്റ് നിര്‍ദേശങ്ങള്‍ ഉണ്ടെങ്കില്‍ കേള്‍ക്കാന്‍ തയ്യാറാണെന്നും ധനമന്ത്രി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (5 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (5 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (5 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (5 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (5 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (5 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (5 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (5 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (5 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (5 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (5 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (5 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (6 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (6 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (6 hours ago)

Malayali Vartha Recommends