മലയാളികളുടെ ഹൃദയത്തില്‍ നിത്യവസന്തമായി മാറിയ വാണി ജയറാം വസതിയില്‍ മരിച്ചുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.... നെറ്റിയില്‍ മുറിവ്, പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.... സംസ്‌കാരം ഇന്ന്

മലയാളികളുടെ ഹൃദയത്തില്‍ നിത്യവസന്തമായി മാറിയ വാണി ജയറാം വസതിയില്‍ മരിച്ചുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.... നെറ്റിയില്‍ മുറിവ്, പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
77 വയസായിരുന്നു. കഴിഞ്ഞയാഴ്ച രാഷ്ട്രം പദ്മഭൂഷണ്‍ നല്‍കിയ പ്രിയഗായികയെ ഇന്നലെ രാവിലെ ചെന്നൈ നുങ്കംപാക്കത്തെ വസതിയില്‍ മരിച്ചുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.
ഭര്‍ത്താവ് ജയറാമിന്റെ മരണശേഷം മൂന്നു വര്‍ഷമായി ഒറ്റയ്ക്കായിരുന്നു താമസിച്ചു വന്നിരുന്നത്. രാവിലെ 11 മണിയോടെ ജോലിക്കാരി എത്തിയപ്പോള്‍ വാതില്‍ തുറന്നില്ല. അവര്‍ അയല്‍വാസികളെയും ബന്ധുക്കളെയും വിളിച്ചുവരുത്തി. എന്നാല്‍ ബന്ധുക്കള്‍ വിളിച്ചിട്ടും പ്രതികരണം ഇല്ലാതെ വന്നപ്പോള്‍ പൊലീസിനെ അറിയിച്ചു. പൊലീസ് വാതില്‍ തകര്‍ത്ത് കയറിയപ്പോള്‍ നിലത്ത് കിടക്കുകയായിരുന്നു. നെറ്റിയില്‍ മുറിവുണ്ടായിരുന്നു. കട്ടിലിനടുത്തുണ്ടായിരുന്ന ടീപ്പോയിയില്‍ തലയിടിച്ചു വീണതാകാമെന്നാണ് നിഗമനത്തിലുള്ളത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.
അതേസമയം തമിഴ്‌നാട്ടിലെ വെല്ലൂരിലെ കര്‍ണാടക സംഗീതകുടുംബത്തില്‍ 1945 നവംബര്‍ 30നാണ് വാണി ജയറാം എന്നറിയപ്പെട്ട കലൈവാണി ജനിച്ചത്. അച്ഛന്‍ ദൊരൈസ്വാമി കൊല്‍ക്കത്ത ഇന്‍ഡോ ജപ്പാന്‍ സ്റ്റീല്‍സില്‍ ഉദ്യോഗസ്ഥനായിരുന്നു. ഗായികയും വീണ വിദുഷിയുമായിരുന്ന പത്മാവതിയാണ് മാതാവ്.
മുംബയ് സ്വദേശിയും ഇന്‍ഡോ-ബെല്‍ജിയം ചേംബര്‍ ഒഫ് കോമേഴ്‌സ് എക്‌സിക്യൂട്ടീവ് സെക്രട്ടറിയുമായിരുന്നു ഭര്‍ത്താവ് ജയറാം. സിത്താര്‍ വിദഗ്ദ്ധനായ ജയറാം വാണിയുടെ പ്രൊഫഷനുവേണ്ടി ജോലി ഉപേക്ഷിച്ചു. തമിഴ്, മലയാളം, ഹിന്ദി, മറാത്തി, തെലുങ്ക്, ബംഗാളി, കന്നഡ, ഗുജറാത്തി തുടങ്ങി 19 ഭാഷകളിലായി പതിനായിരത്തിലേറെ പാട്ടുകള്‍ പാടി. അപൂര്‍വരാഗങ്ങള്‍, ശങ്കരാഭരണം, സ്വാതികിരണം എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് ദേശീയ അവാര്‍ഡുകള്‍ ലഭിച്ചു.അറുനൂറിലേറെ മധുരഗാനങ്ങള്‍ പാടി. ഗുജറാത്ത്, ഒഡിഷ, തമിഴ്‌നാട്, ആന്ധ്ര സംസ്ഥാന അവാര്‍ഡുകളുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
" f
https://www.facebook.com/Malayalivartha



























