വാക്കു തര്‍ക്കം കയ്യാങ്കളിയായി.... പണം കടം വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കം.... യുവാവിന് കുത്തേറ്റു, സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ അറസ്റ്റില്‍

വാക്കു തര്‍ക്കം കയ്യാങ്കളിയായി.... പണം കടം വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കം.... യുവാവിന് കുത്തേറ്റു, സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ അറസ്റ്റില്‍.
കഴക്കൂട്ടം പള്ളിത്തുറ നെഹ്രു ജങ്ഷന്‍ മണക്കാട്ടുവിളാകം വീട്ടില്‍ സാജന്‍(32), വിഴിഞ്ഞം കരയടിവിള കരിങ്കല്‍ വിളാകം വീട് സ്വദേശി മെര്‍ലിന്‍(27), വിഴിഞ്ഞം കടയ്ക്കുളം കോളനി സ്വദേശി ബെന്നി(24) എന്നിവരെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തത്.
വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിയായ ഷിജുവിനെയാണ് കഴിഞ്ഞമാസം മുപ്പതിന് വിഴിഞ്ഞം ഫിഷ്ലാന്‍ഡിനു സമീപത്തുവച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചത്.
പ്രതികളിലൊരാളായ സാജന്റെ ബന്ധുവില്‍ നിന്ന് ഷിജു 50,000 രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ കൊടുക്കാനായി വൈകിയിരുന്നു. ഇക്കാര്യം സംസാരിക്കാനായി ഷിജുവിനെ വിഴിഞ്ഞം ഫിഷ്ലാന്‍ഡിലേക്ക് സാജന്‍ വിളിച്ചുവരുത്തി. അവിടെയെത്തിയ ഷിജുവുമായി, സാജന്‍ വഴക്കുണ്ടാക്കുകയും തുടര്‍ന്ന് കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്നാണ് വിഴിഞ്ഞം പോലീസ് പറയുന്നത്. ഷിജുവിനു കഴുത്തിലും തലയിലും മുതുകിലും വയറിലും കുത്തേറ്റു.
ഗുരുതരമായി പരിക്കേറ്റ ഷിജു ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികള്‍ക്കെതിരേ വധശ്രമത്തിനാണ് കേസെടുത്തത്. ഇവരെ കോടതി റിമാന്‍ഡിലാക്കി.
"
https://www.facebook.com/Malayalivartha



























