വേങ്ങരയിലെ കൊലപാതകം... യുവതിയുടെ കാമുകനെ തേടി പോലീസ് ബീഹാറിലേക്ക്.....യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പട്‌ന സ്വദേശിയെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്

വേങ്ങരയിലെ കൊലപാതകം... യുവതിയുടെ കാമുകനെ തേടി പോലീസ് ബീഹാറിലേക്ക്.....യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പട്‌ന സ്വദേശിയെ ചോദ്യം ചെയ്യും.
കാമുകനുമൊത്ത് ജീവിക്കാനായാണ് കൊലപാതകമെന്ന മൊഴി അന്വേഷിക്കാനാണ് പട്ന സ്വദേശിയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതെന്ന് ഡിവൈഎസ്പി അബ്ദുല്‍ ബഷീര്‍ പറഞ്ഞു.വേങ്ങര കോട്ടയ്ക്കല്‍ റോഡിലെ യാറംപടിയിലെ ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന ബിഹാര്‍ സ്വദേശി സന്‍ജിത് പസ്വാന്‍ (33) ആണ് കഴിഞ്ഞ മാസം കൊല്ലപ്പെട്ടത്.
പസ്വാന്റെ ഭാര്യ പുനം ദേവി (30)യെയാണ് കൊലക്കുറ്റം ചുമത്തി വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. നിലവില്‍ പുനംദേവി (30) റിമാന്‍ഡിലാണ്. പുനംദേവിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്നും ഡിവൈഎസ്പി .
കഴിഞ്ഞ മാസം 31ന് കോട്ടക്കല്‍ റോഡ് യാറം പടിയിലെ പി കെ ക്വാര്‍ട്ടേഴ്‌സില്‍ രാത്രിയിലായിരുന്നു സംഭവം നടന്നത്. വയറു വേദനയെ തുടര്‍ന്നാണ് ഭര്‍ത്താവിന്റെ മരണമെന്നാണ് ഇവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ അന്വേഷണത്തിനൊടുവിലാണ് ഭാര്യ തന്നെയാണ് കഴുത്തില്‍ സാരി മുറുക്കി കൊല ചെയ്തതെന്ന് വ്യക്തമായി.
പോസ്റ്റ്മാര്‍ട്ടത്തില്‍ പസ്വാന്റെ മുഖത്തും നെറ്റിയിലും പരിക്കും കുരുക്കുമുറുകിയതിനാല്‍ കഴുത്തിലെ എല്ലിന് പൊട്ടല്‍ സംഭവിച്ചതായും കണ്ടെത്തി. വേങ്ങര പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് പുനത്തെ ചോദ്യം ചെയ്തപ്പോഴാണ് സത്യം തെളിഞ്ഞത്.ഭാര്യവും കുട്ടികളുമുള്ള ഒരു യുവാവുമായി പുനം പ്രണയത്തിലായിരുന്നു.
ഇത് മനസിലാക്കിയാണ് സന്‍ജിത് പസ്വാന്‍ കുടുംബത്തോടൊപ്പം രണ്ടു മാസം മുമ്പ് വേങ്ങരയില്‍ താമസത്തിനെത്തിയത്. എന്നാല്‍ രഹസ്യമായി ഫോണിലൂടെ പുനം യുവാവുമായുള്ള ബന്ധം തുടര്‍ന്നു. ഈ ബന്ധം ചോദ്യം ചെയ്തതോടെ ഭര്‍ത്താവിനെ വകവെരുത്താനായി പുനം തീരുമാനിച്ചത്.
ഉറങ്ങി കിടന്ന സന്‍ജിതിന്റെ കൈകള്‍ പ്രതി കൂട്ടിക്കെട്ടിയശേഷം ഉടുത്ത സാരി ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു എന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് കെട്ടഴിച്ച് ഭര്‍ത്താവിന് സുഖമില്ലെന്ന് അടുത്ത മുറിയിലുള്ളവരെ അറിയിക്കുകയും അവരാണ് മൃതദേഹം ആശുപത്രിയില്‍ എത്തിച്ചതെന്നും പൊലീസ് പറയുന്നു. ഈ സാഹചര്യത്തിലാണ് കാമുകനോടൊപ്പം താമസിക്കാനാണ് താന്‍ ഈ ക്രൂരകൃത്യം ചെയ്തതെന്ന പുനത്തിന്റെ മൊഴി പരിശോധിക്കാനാണ് ഇപ്പോള്‍ പോലീസിന്റെ ശ്രമം.
https://www.facebook.com/Malayalivartha



























