പ്രതികളുടെ സുഹൃത്തിനെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ്‌ചെയ്തതിന്റെ വൈരാഗ്യത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥന്റെ വീടുകയറി ആക്രമിച്ചു... സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍

പ്രതികളുടെ സുഹൃത്തിനെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ്‌ചെയ്തതിന്റെ വൈരാഗ്യത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥന്റെ വീടുകയറി ആക്രമണം നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. ആലപ്പുഴ പൂന്തോപ്പ് ബണ്ടുറോഡില്‍ താമസിക്കുന്ന സനോജ് (21), പൂന്തോപ്പ് സ്‌കൂളിനുസമീപത്തായി ചക്കാലയില്‍ ജോമോന്‍ (23) എന്നിവരെയാണ് നോര്‍ത്ത് പോലീസ് അറസ്റ്റുചെയ്തത്.
ആലപ്പുഴ എക്‌സൈസ് റേഞ്ച് ഓഫിസിലെ പ്രിവന്റീവ് ഓഫീസര്‍ എസ്. സതീഷ് കുമാറിനെയും കുടുംബത്തെയും വീട്ടില്‍ക്കയറി ആക്രമിക്കുകയും അസഭ്യപറയുകയും ചെയ്ത കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം നടന്നത്. പൂന്തോപ്പ്-കാളാത്ത് പ്രദേശം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയ സംഘമാണിത്.
മാസങ്ങള്‍ക്കുമുമ്പ് പ്രതികളുടെ സുഹ്യത്തിനെ മയക്കുമരുന്ന് കേസില്‍ സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha



























