ഭാര്യയും മക്കളും ഉമ്മന്‍ ചാണ്ടിയെ കൊല്ലാകൊല ചെയുന്നു...അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്..സത്യം വെളിപ്പെടുത്തി മകൻ

ഉമ്മന്‍ ചാണ്ടിയുടെ ചികില്‍സയുമായി ബന്ധപ്പെട്ട് ഇല്ലാക്കഥകളാണ് ദിവസവും പുറത്തുവരുന്നതെന്ന് മകന്‍ ചാണ്ടി ഉമ്മന്‍. ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളോട് ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. ജര്‍മനയിലെ ചികില്‍സയ്ക്ക് ശേഷം ബാംഗ്ലൂരിലാണ് ചികില്‍സ തുടരുന്നത്. ഡോ. വിശാല്‍ റാവുവിന്റെ നേതൃത്വത്തിലാണ് ചികില്‍സ.നവംബര്‍ 22 മുതല്‍ ഈ ചികില്‍സ നടക്കുന്നുണ്ട്. ഡിസംബറിലും ജനുവരിയിലും ബാംഗ്ലൂരിലെത്തി ചികില്‍സ നടത്തിയിരുന്നു. അടുത്ത റിവ്യൂവിന് സമയമായി. പോകാനുള്ള തയ്യാറെടുപ്പിലാണെന്നും ചാണ്ടി ഉമ്മന്‍ പറയുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ...അപ്പയുടെ ചികിത്സയുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായ വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്..ജര്‍മ്മനിയിലെ ലേസര്‍ സര്‍ജറിക്ക് ശേഷം ബാംഗ്ലൂരില്‍ ഡോ. വിശാല്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ചികിത്സയാണ് ആരംഭിച്ചത്. അദ്ദേഹം നിര്‍ദ്ദേശിച്ച മരുന്നുകളാണ് ഇപ്പോഴും അപ്പക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്. മരുന്നും, ഭക്ഷണ ക്രമവും ഫിസിയോതെറാപ്പിയും, സ്പീച്ച് തെറാപ്പിയും സംയോജിപ്പിച്ചുള്ള ചികിത്സ രീതിയാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.അപ്പ നവംബര്‍ 22 മുതല്‍ അദ്ദേഹത്തിന്റെ ചികിത്സയില്‍ തന്നെയാണ്. ഡിസംബര്‍ 26നും ജനുവരി 18നും അപ്പയെ കൂട്ടി ബാംഗ്ലൂരില്‍ എത്തുകയും, കൃത്യമായ റിവ്യൂ നടക്കുകയും ചെയ്തിരുന്നു.
ഭാരത് ജോഡോ യാത്ര കഴിഞ്ഞ് ഇന്ന് വൈകിട്ടയാണ് ഞാന്‍ നാട്ടില്‍ തിരിച്ചെത്തിയത്. കടുത്ത മഞ്ഞു വീഴ്ച കാരണം യാത്ര തടസ്സപ്പെട്ടിരുന്നു.അടുത്ത റിവ്യൂന് സമയമായിട്ടുണ്ട്. വീട്ടില്‍ കാര്യങ്ങള്‍ കൂടി ആലോചിച്ച് അടിയന്തരമായി ബാംഗ്ലൂരിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലാണ്..അതെ സമയം ദ ന്യു ഇന്ത്യന്‍ എക്‌സപ്രസ് പത്രത്തിനെതിരെ ഉമ്മന്‍ചാണ്ടിയുടെ കുടുബം മാനനഷ്ടത്തിന് നോട്ടീസ് അയച്ചു. മകന്‍ ചാണ്ടി ഉമ്മനാണ് ഇക്കാര്യം ഒരു ഒറ്റവരി അറിയിപ്പായി ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ പറഞ്ഞിട്ടില്ല.രോഗശയ്യയിലായ ഉമ്മന്‍ചാണ്ടിക്ക് അദ്ദേഹത്തിന്‍റെ കുടുബം ചികല്‍സ നിഷേധിക്കുന്നുവെന്നും പ്രധാന കോണ്‍ഗ്രസ് നേതാക്കളെല്ലാം ഇക്കാര്യത്തില്‍ അയഞ്‍ സമീപനം സ്വീകരിക്കുന്നു എന്നുമാണ് ദ ന്യു ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം വാര്‍ത്ത നല്‍കിയത്. അതിനെതിരെ അദ്ദേഹത്തിന്‍റെ മണ്ഡലമായ പുതുപ്പള്ളിയില്‍ ജനങ്ങള്‍ പ്രതിഷേധത്തിനൊരുങ്ങുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഇത് തെറ്റാണെന്നും അപകീര്‍ത്തികരമാണെന്നും വിശദീകരിച്ചു കൊണ്ടാണ് ഉമ്മന്‍ചാണ്ടിയുടെ കുടുംബം നോട്ടീസയച്ചത്. തിരുവനന്തപുരത്തെ വീട്ടില്‍ ചികല്‍സ നിഷേധിക്കപ്പെട്ട ഉമ്മന്‍ചാണ്ടി തടവുകാരനെപ്പോലെ കഴിയുയാണെന്നാണ് ദ ന്യു ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തത്. ബാംഗ്‌ളൂരില്‍ അദ്ദേഹത്തിന് ലഭിക്കേണ്ട വിദഗ്ധ ചികല്‍സ വൈകിപ്പിക്കുന്നതിനെതിരെ പുതുപ്പള്ളിയിലെ ജനങ്ങള്‍ വളരെ ആശങ്കയിലാണെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഇതാണ് ചാണ്ടി ഉമ്മന്‍ ഉള്‍പ്പെടെയുള്ള ഉമ്മന്‍ ചാണ്ടിയുടെ കുടുംബാംഗങ്ങളെ മാനനഷ്ടത്തിന് കോടതി നടപടികള്‍ക്കൊരുങ്ങാന്‍ പ്രേരിപ്പിച്ചത്.ബെംഗളൂരുവിലെ എച്ച്.സി.ജി. കാന്‍സര്‍ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം ജനുവരി ഒന്നിനാണ് അദ്ദേഹം കേരളത്തിലേക്കുവന്നത്. തുടര്‍ചികിത്സയ്ക്ക് ഒമ്പതാംതീയതി തിരിച്ചുചെല്ലേണ്ടതായിരുന്നു. എന്നാല്‍, ഓരോ കാരണങ്ങളാല്‍ തീയതി നീണ്ടു. തൊണ്ടയിലാണ് ഉമ്മന്‍ ചാണ്ടിക്ക് രോഗബാധ. ജര്‍മനിയിലെ ബര്‍ലിന്‍ ചാരിറ്റി ആശുപത്രിയില്‍ അദ്ദേഹത്തിന് ഇതിനായി ലേസര്‍ ചികിത്സ നടത്തിയിരുന്നു. ഈ സമയത്ത് അടഞ്ഞ ശബ്ദം അല്പം മെച്ചപ്പെട്ടു.
https://www.facebook.com/Malayalivartha



























