താങ്ങായി മകള്‍... ട്രെയിനില്‍ കയറുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്ക് വഴുതി വീണ വീട്ടമ്മയെ മകളും യാത്രക്കാരും ചേര്‍ന്ന് രക്ഷപ്പെടുത്തി

താങ്ങായി മകള്‍... ട്രെയിനില്‍ കയറുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്ക് വഴുതി വീണ വീട്ടമ്മയെ മകളും യാത്രക്കാരും ചേര്‍ന്ന് രക്ഷപ്പെടുത്തി.
ഇന്നലെ രാവിലെ പുനലൂര്‍ സ്റ്റേഷനില്‍ നിന്നും കൊല്ലത്തേക്കുള്ള മെമുവിലേക്കു കയറാന്‍ ശ്രമിക്കവേയാണ് കിളികൊല്ലൂര്‍ സ്വദേശിനി ഷാഹിലത്ത്( 48) ആണ് അപകടത്തില്‍പ്പെട്ടത്.
ട്രെയിന്‍ ചെറിയ വേഗതയില്‍ മുന്നോട്ട് നീങ്ങവേ ട്രെയിനിലേക്ക് കയറാനായി ശ്രമിക്കുകയായിരുന്നു ഷാഹിലത്തും മകളായ അലീനയും.
മകള്‍ ട്രെയിനിനുള്ളിലേക്കു കയറിയെങ്കിലും അമ്മ കാല്‍ വഴുതി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീഴുകയായിരുന്നു.
ഒരു കാല്‍ ഉള്ളിലേക്ക് പോയെങ്കിലും പൂര്‍ണമായി വീണു പോവാതെ മകള്‍ അമ്മയെ താങ്ങി നിര്‍ത്തി. ഈ സമയം യാത്രക്കാരുടെ ബഹളം കണ്ട് തൊട്ടടുത്ത കംപാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്ന അടൂര്‍ സ്വദേശി ബിലാല്‍ ശക്തിയായി ചങ്ങല വലിച്ചു.ആദ്യ ശ്രമത്തില്‍ ട്രെയിന്‍ നിന്നില്ലെങ്കിലും പിന്നീട് മറ്റ് കംപാര്‍ട്‌മെന്റില്‍ ഉള്ളവരും ചങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്തി.
ചെറിയ പരിക്കേറ്റ യുവതിയെ ഉടന്‍ തന്നെ റെയില്‍വേ പൊലീസും സ്റ്റേഷന്‍ അധികൃതരും ആര്‍പിഎഫും ചേര്‍ന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha



























