ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍....

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍. കൂമ്പാറ കിഴക്കരക്കാട് ജിതിന്‍ ടോമിയെ (21) ആണ് കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്.
ഓമശേരി ടൗണിന് സമീപം തനിച്ച് താമസിക്കുന്ന മീനാക്ഷിയുടെ മാലയാണ് പ്രതി മോഷ്ടിച്ചത്. മീനാക്ഷിയുടെ വീടിന്റെ വാതിലില്‍ തള്ളിത്തുറന്ന് അക്രമി അകത്ത് കടന്ന് മാല പൊട്ടിച്ച് ഓടുകയായിരുന്നു.
സംഭവത്തില്‍ മണിക്കൂറുകള്‍ക്കകം പ്രതിയെ പോലീസ് പിടികൂടി. താമരശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡിലാക്കി.
https://www.facebook.com/Malayalivartha



























