കാട്ടാനകളെ വെടിവെക്കുമെന്ന ഇടുക്കി ഡി.സി.സി. പ്രസിഡന്റ് സി.പി. മാത്യുവിന്റെ പ്രസ്താവനയ്ക്കെതിരേ വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍

കാട്ടാനകളെ വെടിവെക്കുമെന്ന ഇടുക്കി ഡി.സി.സി. പ്രസിഡന്റ് സി.പി. മാത്യുവിന്റെ പ്രസ്താവനയ്ക്കെതിരേ വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. പ്രസ്താവന ഗുരുതരമാണെന്ന് മന്ത്രി പറഞ്ഞു.
വനംകൊള്ളക്കാരുമായി ബന്ധമുണ്ടെന്ന് പറയാതെ പറയുകയാണ്. നിയമം കയ്യിലെടുക്കാന്‍ ആഹ്വാനം ചെയ്യുന്നതു പോലെയാണ് സി.പി. മാത്യുവിന്റെ വാക്കുകളെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
'കാട്ടാനകളെ നെറ്റിക്ക് വെടിവെച്ച് കൊല്ലാന്‍ കഴിവുള്ള സുഹൃത്തുക്കള്‍ തനിക്ക് തമിഴ്നാട്ടിലും കര്‍ണാടകത്തിലുമുണ്ടെന്നാണ് പറഞ്ഞത്. വനംകൊള്ളക്കാരായ ഷൂട്ടര്‍മാരുമായി ചങ്ങാത്തം ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. അറിഞ്ഞുകൊണ്ട് പറഞ്ഞതാണോ അറിയാതെ പറഞ്ഞതാണോ എന്ന് അറിയില്ല'- മന്ത്രി പറഞ്ഞു. ഉത്തരവാദപ്പെട്ട ഒരു പാര്‍ട്ടിയുടെ നേതാവ് ജനങ്ങളില്‍ അനാവശ്യമായ പ്രകോപനം ഉണ്ടാക്കി. ഇടുക്കി മേഖലയില്‍ ക്രമസമാധാനത്തകര്‍ച്ച ഉണ്ടാക്കുക എന്ന ദുരുദ്ദേശം അദ്ദേഹത്തിനുണ്ടോ എന്നും സംശയമുണ്ട്.
ഇത്തരത്തിലുള്ള പരസ്യനിലപാട് സ്വീകരിക്കരുതെന്നും നിയമവിരുദ്ധമായ നടപടികള്‍ക്ക് ആഹ്വാനം ചെയ്യാന്‍ പാടില്ലെന്നും കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വം അവരുടെ ജില്ലാ പ്രസിഡന്റിനെ ബോധ്യപ്പെടുത്തുമെന്ന് കരുതുകയാണെന്നും കൂട്ടിച്ചേര്‍ത്ത് മന്ത്രി.
" f
https://www.facebook.com/Malayalivartha



























