ഉത്സവത്തിന് പോകാന്‍ വീട്ടുകാർ വിസമ്മതിച്ചതിൽ വിഷമം, മലപ്പുറത്ത് പതിനാലുവയസുകാരി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍
ഉത്സവത്തിന് പോകാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് വിഷമിച്ച ഒമ്പതാം ക്ലാസുകാരിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി ഒമ്പതു മണിക്ക് റൂമിന്റെ ഉള്ളില്‍ മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.
മലപ്പുറം തിരൂരങ്ങാടി എ ആര് നഗര്‍ വി കെ പടി സ്വദേശി പനച്ചിക്കല്‍ ഹരിദാസന് - ശുഭ ദമ്പതികളുടെ മകള്‍ പതിനാലുവയസുകാരി അനഘയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എ ആര് നഗര്‍ കൊടുവായൂരില്‍ ഉത്സവത്തിന്ന് പോവാന്‍ വീട്ടുകാരോട് സമ്മതം ചോദിച്ചിരുന്നു.
എന്നാൽ ഇന്ന് പോകേണ്ടെന്നും ശനിയാഴ്ച വൈകീട്ട് പോകാമെന്നുമാണ് വീട്ടുകാർ പറഞ്ഞത്. ഇതേത്തുടർന്ന് കുട്ടിക്ക് വിഷമം ഉണ്ടായിരുന്നെന്നാണ് വിവരം.
https://www.facebook.com/Malayalivartha