വാക്കു തര്‍ക്കം കയ്യാങ്കളിയായി.... കൊല്ലം അഞ്ചാലുംമൂട് മദ്യപാനത്തിനിടെ യുവാവിനെ അമ്മാവന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തി.... സംഭവത്തില്‍ പ്രതി റിമാന്‍ഡില്‍

വാക്കു തര്‍ക്കം കയ്യാങ്കളിയായി.... കൊല്ലം അഞ്ചാലുംമൂട് മദ്യപാനത്തിനിടെ യുവാവിനെ അമ്മാവന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തി.... സംഭവത്തില്‍ പ്രതി റിമാന്‍ഡില്‍.
മണലിക്കട സ്വദേശി ബിനുവാണ് മരിച്ചത്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് എത്തിയത്. ഇന്നലെ രാത്രി എട്ടരയോടയായിരുന്നു സംഭവം നടന്നത്. തൃക്കരുവയില്‍ വാടക വീട്ടില്‍ താമസിക്കുന്ന മണലിക്കട സ്വദേശിയായ ബിനുവിനെയാണ് അമ്മാവന്‍ വിജയകുമാര്‍ കൊല്ലപ്പെടുത്തിയത്.
മദ്യ ലഹരിയിലായിരുന്ന ഇരുവരും തമ്മില്‍ മുന്‍പ് നടന്ന കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് വാക്കുതര്‍ക്കം ഉണ്ടായി. വഴക്ക് മൂര്‍ച്ഛിച്ചതോടെ വിജയകുമാര്‍ ബിനുവിനെ ഉലക്ക കൊണ്ട് അടിച്ചു വീഴ്ത്തി. അടിയേറ്റ് നിലത്ത് വീണ യുവാവ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.
ഉടന്‍ തന്നെ അയല്‍വാസികള്‍ പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് വിജയകുമാറിനെ അറസ്റ്റ് ചെയ്തു. മദ്യപിച്ചു ഇരുവരും വഴക്കിടുന്നത് പതിവായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡിലാക്കി.
https://www.facebook.com/Malayalivartha