വെള്ളക്കരം വര്‍ദ്ധന പ്രാബല്യത്തില്‍.... മന്ത്രിസഭ അംഗീകാരം നല്കിയ വെള്ളക്കരം വര്‍ദ്ധന പ്രാബല്യത്തിലാക്കി ഉത്തരവിറങ്ങി.... ലിറ്ററിന് ഒരു പൈസ വീതം വര്‍ദ്ധനവ്
വെള്ളക്കരം വര്‍ദ്ധന പ്രാബല്യത്തില്‍.... മന്ത്രിസഭ അംഗീകാരം നല്കിയ വെള്ളക്കരം വര്‍ദ്ധന പ്രാബല്യത്തിലാക്കി ഉത്തരവിറങ്ങി.... ലിറ്ററിന് ഒരു പൈസ വീതം വര്‍ദ്ധനവ്. ഇതോടെ കിലോ ലിറ്ററിന് 10 രൂപ വര്‍ദ്ധിക്കും.
ദാരിദ്ര്യ രേഖയ്ക്കു താഴെ വരുന്നവരെ നിരക്ക വര്‍ദ്ധനയില്‍ നിന്ന് ഒഴിവാക്കി. ഒരു കിലോ ലിറ്ററിന് 4.40 മുതല്‍ 12 രൂപ വരെയാണ് വിവിധ സ്വാബുകളിലായി നിലവില്‍ ഈടാക്കുന്നത്. പുതുക്കിയ നിരക്ക് കിലോ ലിറ്ററിന് 14.40 മുതല്‍ 22 രൂപ വരെയാണ്
പുതുക്കിയ വെള്ളക്കരം അനുസരിച്ച് ഒരു കുടുംബത്തിന് ഇനി 200 രൂപ മുതല്‍ 400 രൂപ വരെ അധികം നല്‍കേണ്ടി വരും. വെള്ളിയാഴ്ച മുതല്‍ ഉപയോഗിച്ച വെള്ളത്തിന് പുതുക്കിയ നിരക്കാകും ബാധകമാകുക.
2021 നവംബറിലാണ് ജല അതോറിറ്റി നിരക്ക് വര്‍ദ്ധന നിര്‍ദ്ദേശം സമര്‍പ്പിച്ചത്. കഴിഞ്ഞ ഇടതു മുന്നണി യോഗം വര്‍ദ്ധനക്ക് അനുമതി നല്കി. രണ്ടു വര്‍ഷം മുമ്പ് അഞ്ചു ശതമാനം വീതം വെള്ളക്കരം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ജല അതോറിറ്റിയുടെ സാമ്പത്തിക പ്രതിസന്ധി കൂടി പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് നിരക്ക് വര്‍ദ്ധന.
https://www.facebook.com/Malayalivartha