മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണനയില്‍
മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണനയില്‍. ഡ്രഡ്ജര്‍ ഇടപാടിലെ വിജിലന്‍സ് കേസ് കേരളാ ഹൈക്കോടതി റദ്ദാക്കിയ നടപടിക്കെതിരെയാണ് അപ്പീല്‍.
നെതര്‍ലന്‍ഡ്സ് കമ്പനിയില്‍ നിന്ന് ഡ്രഡ്ജര്‍ വാങ്ങി ജേക്കബ് തോമസ് സര്‍ക്കാരിന് 20 കോടി നഷ്ടം വരുത്തിയെന്നായിരുന്നു ആരോപണം. എന്നാല്‍ ഇടപാടിന് സര്‍ക്കാരിന്റെ അനുമതിയുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തി.
ഡ്രഡ്ജര്‍ വാങ്ങിയതില്‍ പര്‍ച്ചേസ് കമ്മിറ്റിയുടെ അംഗീകാരമുണ്ടെന്നുള്ള ജേക്കബ് തോമസിന്റെ വാദം ജസ്റ്റീസ് നാരായണ പിഷാരടി അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു.പര്‍ച്ചേസ് കമ്മിറ്റിയെ മറികടന്ന് കൃത്രിമ രേഖകള്‍ ഹാജരാക്കിയാണ് ജേക്കബ് തോമസ് ഭരണാനുമതി വാങ്ങിയതെന്നും കരാറിനു മുന്‍പേ അദ്ദേഹം കമ്പനിയുമായി ആശയവിനിമയം നടത്തിയെന്നുമുള്ള ആരോപണത്തില്‍ നേരത്തെ വിജിലന്‍സ് അന്വേഷണം നടത്തിയിട്ടുണ്ടായിരുന്നു.
കേസിലെ വിജിലന്‍സിന്റെ കണ്ടെത്തലുകളും ഹൈക്കോടതി കോടതി തള്ളി. കോണ്‍ഗ്രസ് നേതാവ് സത്യന് നരവുരിന്റെ പരാതിയിലാണ് ജേക്കബ് തോമസിനെതിരെ നേരത്തെ വിജിലന്‍സ് കേസെടുത്തത്.
"
https://www.facebook.com/Malayalivartha