ജീവനക്കാർക്ക് പെൻഷൻ നൽകാൻ പോലും നയാപൈസയില്ല..ജല അതോറിട്ടി ഉടൻ പൂട്ടേണ്ടി വരും, റോഷി അഗസ്റ്റിന് ഇനി വീട്ടിലിരിക്കാം..മന്ത്രി കരച്ചിലോട് കരച്ചിൽ..

വന്നു വന്നു എല്ലാം വകുപ്പുകളും അടച്ചു പൂട്ടേണ്ടി വരുമെന്നാണ് തോന്നുന്നത്, ഒരു സൈഡിൽ മന്ത്രിമാരുടെ ധൂർത്തും, വിദേശ യാത്രകളും ചിലവും ,. വിരുന്നുമൊക്കെ ആയിട്ട് എല്ലാവരും അടിച്ചു പൊളിക്കുമ്പോൾ , മറു സൈഡിൽ ഓരോ വകുപ്പുകളിലെയും ജീവനക്കാർക്ക് പെൻഷൻ കൊടുക്കാൻ പോലും പണമില്ലാതെ ആവുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത്, ഇപ്പോൾ ജല വിഭവ വകുപ്പിനുള്ളിലെ ചില യാഥാർഥ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്, ജല അതോറിട്ടിയിൽ പെൻഷൻ നൽകാൻ പോലും പണമില്ലാത്ത സ്ഥിതി; വെള്ളക്കരം വർദ്ധിപ്പിക്കാതിരിക്കാൻ സാധിക്കാത്ത അവസ്ഥയാണെന്ന് ആണ് മന്ത്രി റോഷി അഗസ്റ്റിൻ തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്, വെള്ളക്കരം വർദ്ധിപ്പിക്കാതിരിക്കാൻ സാധിക്കാത്ത അവസ്ഥയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിലാണ് വെള്ളക്കരം വർദ്ധിപ്പിച്ചിരിക്കുന്നതെന്നും മന്ത്രി പ്രതികരിച്ചു.വെള്ളക്കരം കൂട്ടിയതിൽ ഇതുവരെ ഒരു പരാതി പോലും ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. 'നല്ല സർവീസ് കൊടുക്കാൻ കഴിയണമെന്നതാണ് പ്രധാനപ്പെട്ടൊരു കാര്യം. ജല ലഭ്യത ഉറപ്പുവരുത്താൻ സാധിക്കണം. ജല അതോറിട്ടിയിൽ പെൻഷൻ നൽകാൻ പോലും പണമില്ലാത്ത സ്ഥിതിയാണ്. ജനങ്ങൾക്ക് അധിക ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലാണ് ഇത് ചെയ്തിരിക്കുന്നത്.'- മന്ത്രി വ്യക്തമാക്കി.വെള്ളക്കരം ലിറ്ററിന് ഒരു പൈസ കൂട്ടാനുള്ള ജല അതോറിട്ടിയുടെ ശുപാർശയ്ക്ക്
കഴിഞ്ഞ ദിവസമാണ് സർക്കാർ അംഗീകാരം നൽകിയത്. എല്ലാ വിഭാഗം ഉപഭോക്താക്കൾക്കും ലിറ്ററിന് ഒരു പൈസ വീതമാണ് വർദ്ധന. ഇതോടെ കിലോലിറ്ററിന് (1000 ലിറ്റർ) 10 രൂപ വർദ്ധിക്കും.ഇങ്ങനെ ഓരോ മേഖലകളിലായി കുറേശെ കുറേശെ പൈസ വർധിപ്പിച്ചു കൊണ്ട് ജനങ്ങളെ പിഴിയുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്, അതെ സമയം ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിലാണ് വെള്ളക്കരം വർധിപ്പിച്ചതെന്നാണ് മന്ത്രി പറഞ്ഞത്, ജനങ്ങൾക്കു ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിലാണ് വെള്ളക്കരം വർധിപ്പിച്ചതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. വെള്ളക്കരം കൂട്ടാതെ മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യമാണ്. വെള്ളക്കരം കൂട്ടിയതിൽ ഇതുവരെ ഒരു ഫോൺകോൾ പോലും ലഭിച്ചിട്ടില്ല. ഒരുകുപ്പി വെള്ളം 20 രൂപയ്ക്ക് വാങ്ങുന്നവര്‍ക്ക് ലീറ്ററിന് ഒരു പൈസ അധികം നല്‍കാമെന്നും മന്ത്രി പറഞ്ഞു. കൂടിയ നിരക്ക് നല്‍കേണ്ടി വരിക മാര്‍ച്ച്, ഏപ്രില്‍ മാസത്തെ ബില്ലിലാണെന്നും അദ്ദേഹം ന്യായീകരിച്ചു. മാര്‍ച്ചിനുശേഷമാകും വിലവര്‍ധനയെന്നാണ് മന്ത്രി നേരത്തെ പറഞ്ഞിരുന്നത്.ഏപ്രിൽ മുതൽ എന്നുകരുതിയ നിരക്കുവർധന വെള്ളിയാഴ്ച പ്രാബല്യത്തിലായി. ലീറ്ററിന് ഒരു പൈസ കൂട്ടാൻ എൽഡിഎഫ് കഴിഞ്ഞമാസം 13നു സർക്കാരിന് അനുമതി നൽകിയിരുന്നു. വെള്ളിയാഴ്ചയാണ് ഇത് ഉത്തരവായി പുറത്തിറങ്ങിയത്. ബജറ്റിലെ നികുതിനിർദേശങ്ങൾ ഏപ്രിൽ ഒന്നിനാണു പ്രാബല്യത്തിൽ വരുന്നതെങ്കിൽ, വാട്ടർ ചാർജ് വർധന വെള്ളിയാഴ്ച തന്നെ പ്രാബല്യത്തിലായി.
മാർച്ചിനു ശേഷമാകും വർധനയെന്നാണ് മന്ത്രി റോഷി അഗസ്റ്റിൻ നേരത്തേ പറഞ്ഞിരുന്നത്.വെള്ളിയാഴ്ച മുതൽ ഉപയോഗിച്ച വെള്ളത്തിനു പുതിയ നിരക്ക് കണക്കാക്കിയുള്ള ബിൽ ആകും അടുത്തമാസം ലഭിക്കുക. രണ്ടു മാസത്തിലൊരിക്കലാണ് വാട്ടർ ബിൽ. പുതിയ നിരക്കു പ്രകാരം 1000 ലീറ്ററിന് 10 രൂപ കൂടും. എല്ലാ വിഭാഗം ഉപയോക്താക്കൾക്കും നിരക്ക് കൂടും.പുതിയ നിരക്കിൽ വിവിധ സ്ലാബുകളിലായി ഒരു കുടുംബം ശരാശരി 200 – 400 രൂപയാകും അധികം നൽകേണ്ടി വരിക; ഇപ്പോഴത്തേതിന്റെ മൂന്നിരട്ടി. നാലംഗ കുടുംബ മാസം ശരാശരി 15,000 – 20,000 ലീറ്റർ വെള്ളമാണ് ഉപയോഗിക്കുന്നത്. മാസം 5,000 ലീറ്റർ വരെ മിനിമം താരിഫ് 22.05 രൂപയായിരുന്നത് ഇനി 72.05 രൂപയാകും. വെള്ളം ഉപയോഗിച്ചില്ലെങ്കിൽപോലും പ്രതിമാസം 5000 ലീറ്റർ ഉപയോഗിക്കുന്നതായി കണക്കാക്കി മിനിമം ചാർജ് അടയ്ക്കണം. 5000 ലീറ്ററിനു മുകളിൽ വരുന്ന ഓരോ 1000 ലീറ്ററിന്റെ ഉപയോഗത്തിനും 4.41 രൂപയാണ് നിലവിലെ പ്രതിമാസ നിരക്ക്. ഇനി ഇത് 14.41 രൂപയാകും.ഏതായാലും ധൂർത്തൊക്കെ അതിന്റെ മുറ പോലെ തന്നെ നടക്കുന്നുണ്ട്, അപ്പോൾ പിന്നെ ജനങ്ങളുടെ കൈയിൽ നിന്ന് ഒരു രൂപയെങ്കിലും ഒരു രൂപ പിഴിയാമെന്നുള്ള തന്ത്രമാണ് സർക്കാർ എന്തായാലും നടത്താൻ ശ്രേമിക്കുന്നത്,.അതൊന്നും ചോദിക്കാൻ ഇവിടെ ആരുമില്ല..
https://www.facebook.com/Malayalivartha