വിഷം കഴിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ പീഡിപ്പിച്ച ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ....

യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ. വിഷം ഉള്ളില്‍ ചെന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതിയെയാണ് പീഡനത്തിനിരയാക്കിയത്. സംഭവത്തിൽ കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിലെ താത്ക്കാലിക ഇലക്ട്രീഷ്യന്‍ ദയാലാൽ ആണ് പിടിയിലായത്. ബന്ധുവെന്ന വ്യാജേന ആശുപത്രിയിൽ തങ്ങിയാണ് ഇയാൾ യുവതിയെ പീഡിപ്പിച്ചത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കൈപ്പമംഗലം സ്വദേശിനിയെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തുന്നത്. തുടര്‍ന്ന് വിദഗ്ദ ചികിൽസക്കായി മുളങ്കുന്നത്തുകാവ് മെഡിക്കൽകോളേജിലേക്ക് മാറ്റുകയായിരുന്നു.
ആംബുലൻസിൽ യുവതിയോടൊപ്പം സഹായിയായി കയറിയ ദയാലാൽ മെഡിക്കല്‍ കോളിജ് ആശുപത്രിയിൽ രോഗിയെ എത്തിച്ച് മടങ്ങിയ ആംബുലന്‍സില്‍ തിരികെ വരാതെ അവിടെ തുടര്‍ന്നു. ബന്ധുവെന്ന വ്യാജേനയായിരുന്നു പ്രതി യുവതിക്കൊപ്പം തങ്ങിയത്. തുടര്‍ന്ന് ആശുപത്രി കിടക്കയില്‍ വെച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നു.
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ ഇലക്ട്രിക്കൽ വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരനാണ് പ്രതി ദയാലാൽ. അവശനിലയിലായിരുന്ന യുവതി ജീവനക്കാരോട് വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിവരം പോലീസിന് കൈമാറുകയായിരുന്നു.
ഇതിനിടെ കൊടുങ്ങല്ലൂരിൽ മടങ്ങിയെത്തിയ ദയാലാലിനെ കൊടുങ്ങല്ലൂർ പോലീസ് കസ്റ്റഡിയിലെടുത്ത് മുളങ്കുന്നത്തുകാവ് പോലീസിന് കൈമാറുകയായിരുന്നു. വയർ കഴുകിയ ശേഷം അവശനിലയിൽ വാർഡിൽ കട്ടിലിൽ കിടക്കുമ്പോഴായിരുന്നു യുവതിക്കു നേരെ ഇയാൾ ഉപദ്രവമാരംഭിച്ചത്. യുവതി സ്റ്റാഫ് നഴ്സിനെ വിവരമറിയിച്ചതിനെ തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
വിഷയത്തില്‍ ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മെഡി. കോളേജ് പ്രിൻസിപ്പൽ, സൂപ്രണ്ട് ഇൻ ചാർജ്, ആര്‍എംഒ എന്നിവർ അന്വേഷിച്ച് റിപ്പോര്‍ട്ട് കൈമാറും. സുരക്ഷാ വീഴ്ചയുണ്ടായോ എന്നത് ഉള്‍പ്പടെ പരിശോധിച്ചാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
https://www.facebook.com/Malayalivartha

























