Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

എല്ലാത്തിലും നമ്പര്‍ വൺ ഇരട്ടച്ചങ്കന്റെ കേരളത്തിലെ അതിദാരിദ്ര കുടുംബങ്ങളുടെ എണ്ണം കേട്ടാൽ ഞെട്ടും കേരളാ മോഡല്‍ വെറും പ്രഹസനം

06 FEBRUARY 2023 05:15 PM IST
മലയാളി വാര്‍ത്ത

More Stories...

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!

കേരളത്തെ നമ്പർ വൺ ആക്കാൻ ആണ് മുഖ്യനും കൂട്ടരും ശ്രേമിക്കുന്നതെങ്കിലും നടക്കുന്നതുമൊക്കെ കേരളത്തെ കുട്ടിച്ചോറാക്കുന്ന പ്രവർത്തങ്ങൾ ആണ് .. അതിനൊരു ഉദാഹരണമാണ് കേരളം രാജ്യത്തിന് തന്നെ മാതൃകയെന്നും എല്ലാത്തിലും നമ്പര്‍ വണ്ണെന്നും പറയുമ്പോഴും സംസ്ഥാനത്ത് 64,006 അതിദാരിദ്ര കുടുംബങ്ങളുണ്ടെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. 1,03,099 ലക്ഷം പേരാണ് ഈ കുടുംബങ്ങളിലുള്ളതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതോടെ കേരളാ മോഡല്‍ വെറും പ്രഹസനമാണോ എന്ന ചോദ്യം ഉയരുന്നു. ലക്ഷത്തിലധികം പേര്‍ അതിദരിദ്രരായി ജീവിക്കുന്നു എന്നത് ഞെട്ടിക്കുന്ന കാര്യമാണ്. കുടുംബങ്ങളില്‍ 75 ശതമാനം പൊതുവിഭാഗവും 20 ശതമാനം പട്ടികജാതിക്കാരും 5 ശതമാനം പട്ടികവര്‍ഗ്ഗ വര്‍ഗക്കാരും ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുന്നെന്ന് അറിയാത്ത വളരെ ചെറിയ ശതമാനം ആളുകളും ദൈവത്തിന്റെ സ്വന്തം നാട്ടിലുണ്ട്. ആരോഗ്യ-ക്ഷേമ-പോഷകാഹാര പദ്ധതികള്‍ക്കായി കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. റേഷനരി വിതരണത്തിനും വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സപ്‌ളൈക്കോ അടക്കമുള്ള സംവിധാനങ്ങളുണ്ട്. എന്നിട്ടും മൂന്ന് നേരത്തെ ആഹാരത്തിന് വകയില്ലാതെ ഇത്രയും മനുഷ്യര്‍ കഴിയുന്നു എന്നത് നവോത്ഥാന കേരളത്തിന് നാണക്കേടാണ്.അതിദാരിദ്ര്യം എന്ന യജ്ഞം 2021ലാണ് തുടങ്ങിയത്. ഇതിനായി സര്‍വ്വേ നടത്തി. ഭക്ഷണം, വരുമാനം, ആരോഗ്യം, പാര്‍പ്പിടം എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു അതിദാരിദ്ര നിര്‍ണ്ണയ പ്രക്രിയ നടത്തിയത്. ഗ്രാമവികസന കമ്മീഷണറേറ്റിനായിരുന്നു സര്‍വ്വെയുടെ ചുമതല. ആശ്രയ പദ്ധതിക്കു കീഴില്‍ വരാത്ത കുടുംബങ്ങളെയാണ് സര്‍വ്വേയുടെ ഭാഗമാക്കിയത്. വാര്‍ഡുകള്‍/ ഡിവിഷനുകള്‍ എന്നിവിടങ്ങളില്‍ നിന്നും പങ്കാളിത്ത നാമനിര്‍ദ്ദേശ പ്രക്രിയ വഴി 1,18,309 കുടുംബങ്ങളെ ആദ്യം കണ്ടെത്തി.

ഇതില്‍ നിന്നും തദ്ദേശ സ്ഥാപനങ്ങളിലെ സബ്കമ്മറ്റികള്‍ പരിശോധിച്ച് 87,158 പേരെ ഷോര്‍ട്ട്‌ലിസ്റ്റ്‌ചെയ്തു. ഈ കുടുംബങ്ങളെ മൊബൈല്‍ അപ്പിന്റെ സഹായത്തോടെ ഇന്റര്‍വ്യു ചെയ്തു. 20 ശതമാനം സാമ്പിളുകള്‍ സൂഷ്മ പരിശോധനയ്ക്ക് വീണ്ടുംവിധേയമാക്കുകയും അതില്‍നിന്നും 73,747 കുടുംബങ്ങളുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കുകയും ചെയ്യുകയുണ്ടായി. ഈ മുന്‍ഗണന പട്ടിക, ഗ്രാമസഭകള്‍ പരിശോധിക്കുകയും അര്‍ഹതയില്ലാത്ത കുടുംബങ്ങളെ ഒഴിവാക്കുകയും ചെയ്തു. അങ്ങനെയാണ് അവസാനം 64,006 കുടുംബങ്ങള്‍ അതിദരിദ്രരാണെന്ന് സ്ഥിരീകരിച്ചത്.അഗതികളെ കണ്ടെത്താനുള്ള ആശ്രയ പദ്ധതിയില്‍ ഇല്ലാത്തവരെയാണ് സര്‍വേയുടെ ഭാഗമാക്കിയത്. നിലവില്‍ 1.57 ലക്ഷം ഗുണഭോക്താക്കളാണ് ആശ്രയ പദ്ധതിയില്‍ ഉള്ളത്.സര്‍വ്വേ പ്രകാരം 81 ശതമാനം അതിദരിദ്രര്‍ പഞ്ചായത്തുകളിലും 15 ശതമാനം മുന്‍സിപ്പാലിറ്റികളിലും 4 ശതമാനം കോര്‍പ്പറേഷനുകളിലും താമസിക്കുന്നു. ഗ്രാമീണമേഖലയില്‍ ദാരിദ്രം കൂടതലാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഏറ്റവും കൂടുതല്‍ ദരിദ്രരുള്ളത് മലപ്പുറം ജില്ലയിലാണ്. 8553 ദാരിദ്ര്യ കുടുംബങ്ങളുളളത്.

തൊട്ടുപിന്നാലെ തിരുവനന്തപുരം ജില്ലയാണ്. സംസ്ഥാനത്ത് ഏറ്റവും കുറവ് ദരിദ്രര്‍ വസിക്കുന്നത് കോട്ടയത്താണ്. അവിടെ 1071 ദരിദ്ര കുടുംബങ്ങളുണ്ട്. സര്‍വ്വേയിലൂടെ കണ്ടെത്തിയ 35 ശതമാനം കുടുംബങ്ങള്‍ക്ക് വരുമാനത്തിന്റെ അഭാവവും 24 ശതമാനം കുടുംബങ്ങള്‍ക്ക് ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളും 21 ശതമാനത്തിന് ഭക്ഷണത്തിന്റെ അഭാവവും 15 ശതമാനം കുടുംബങ്ങള്‍ക്ക് പാര്‍പ്പിടത്തിന്റെ അഭാവവും ഉള്ളതായി കണ്ടെത്തി.ഒരു കുടുംബത്തില്‍ തന്നെ ഒന്നിലധികം ഇല്ലായ്മ ഘടകങ്ങളുടെ സാന്നിദ്ധ്യം പ്രത്യേകമായി ശ്രദ്ധിക്കേണ്ട ഒന്നാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സര്‍വ്വേയുടെ ഭാഗമായി ശേഖരിച്ച വിവരങ്ങള്‍ക്ക് പുറമേ കുടുംബങ്ങളില്‍ നിന്നും അധികമായി ലഭിച്ച വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ദാരിദ്ര നിര്‍മാര്‍ജ്ജനത്തിനായി മൈക്രോ പ്ലാനുകള്‍ തയ്യാറാക്കുന്നത്. ഇത് അടിയന്തിര പരിചരണ പ്ലാന്‍, ഹ്രസ്വകാല പ്ലാന്‍, ദീര്‍ഘകാല പ്ലാന്‍ എന്നിങ്ങിനെ വീണ്ടും തരംതിരിച്ചിട്ടുണ്ട്. 2025ഓടെ ദാരിദ്രം തുടച്ചുനീക്കുകയാണ് ലക്ഷ്യം. ആധാര്‍കാര്‍ഡ്, റേഷന്‍കാര്‍ഡ്, അടിയന്തിര വൈദ്യസഹായം എന്നിവ ഉറപ്പാക്കുന്ന അടിയന്തിര പരിചരണ പദ്ധതികള്‍ അതിദാരിദ്ര്യ സര്‍വ്വേയില്‍ ഉള്‍പ്പെട്ട കുടുംബങ്ങളുമായി

ആലോചിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ട.സാമൂഹ്യ സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തില്‍ കുടുംബങ്ങളെ റാങ്ക് ചെയ്യുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ 2011-ല്‍ സാമൂഹ്യ-സാമ്പത്തിക ജാതി സെന്‍സസ് (എസ്.ഇ.സി.സി.) നടത്തിയിരുന്നു. ഈ സെന്‍സസ് പ്രകാരം കേരളത്തിലെ 76.99 ലക്ഷം കുടുംബങ്ങളില്‍ 63.19 ലക്ഷം കുടുംബങ്ങളും ഗ്രാമീണമേഖലയില്‍ അധിവസിക്കുന്നവരാണ്. ഇത് 82.08 ശതമാനം വരും.
ഇതില്‍ 10.32 ശതമാനം പട്ടികജാതി കുടുംബങ്ങളും 1.63 ശതമാനം പട്ടികവര്‍ഗ്ഗ കുടുംബങ്ങളുമാണ്. ഗ്രാമീണ കുടുംബങ്ങളില്‍ 19.16 ലക്ഷം അതായത് 30.33 ശതമാനം ദാരിദ്ര്യ ദുരിതമനുഭവിക്കുന്നവരാണ്. ഏറ്റവും കൂടുതല്‍ ദരിദ്രരുള്ളത് പാലക്കാടാണ്, 42.33 ശതമാനം. തൊട്ട്
പിന്നിലായി 38.36 ശതമാനം ദരിദ്രരുമായി തിരുവനന്തപുരവും 36.33 ശതമാനം ദരിദ്രരുമായി വയനാട് ജില്ലകളിലുമാണുള്ളത്. എറണാകുളം (20.30 ശതമാനം), കോട്ടയം (23.02 ശതമാനം), കണ്ണൂര്‍ (24.25 ശതമാനം) തുടങ്ങിയ ജില്ലകളില്‍ ദരിദ്രരുടെ എണ്ണം കുറവാണ്.അതേസമയം സംസ്ഥാനത്ത് ഗ്രാമങ്ങളില്‍ ജീവിക്കുന്ന പട്ടികജാതി കുടുംബങ്ങളില്‍ 57.66 ശതമാനവും പട്ടികവര്‍ഗ്ഗ കുടുംബങ്ങളിലെ 61.68 ശതമാനവും ദരിദ്രരാണ്. ഇല്ലായ്മയുടെ വിവിധ സൂചകങ്ങള്‍ പരിശോധിച്ചാല്‍, ഗ്രാമീണ കുടുംബങ്ങളിലെ ദരിദ്രരില്‍ കൂടുതലും ഭൂരഹിതരും കൂലിപ്പണിയിലൂടെ വരുമാനം കണ്ടെത്തുന്നവരുമാണ്. 18.86 ശതമാനം വരുമിത്. തൊട്ടു പിന്നിലായി പട്ടികജാതി/പട്ടിക വര്‍ഗ്ഗ കുടുംബങ്ങളാണ്. 7.11 ശതമാനം വരുമിത്. സ്ത്രീകള്‍ ഗൃഹനാഥയായിട്ടുള്ള '16-നും 59-നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരാരും ഇല്ലാത്ത 3.65 ശതമാനം കുടുംബങ്ങളുമുണ്ട്. ഭിന്നശേഷിക്കാരും ജോലി ചെയ്യാന്‍ ആരോഗ്യമില്ലാത്ത പ്രായപൂര്‍ത്തിയായവരും ഉള്ള 0.19 ശതമാനം കുടുംബങ്ങളും ഉണ്ട്. ഷീറ്റിട്ട മറകളിലും ഒറ്റ മുറി വീടുകളിലും 1.43 ശതമാനം കുടുംബങ്ങള്‍ കഴിയുന്നു. 25 വയസ്സിനു മുകളില്‍ പ്രായമായ നിരക്ഷരരുള്ള 1.81 ശതമാനം കുടുംബങ്ങളും കേരളത്തിലുണ്ട്. കേന്ദ്ര ആസൂത്രണ കമ്മീഷന്‍ 2014ല്‍ പുറത്തുവിട്ട കണക്കാണിത്.

ഇതും സംസ്ഥാനത്ത് 2021ന് ശേഷം നടത്തിയ അതിദാരിദ്ര സര്‍വേയും പരിശോധിക്കുമ്പോള്‍ ദാരിദ്രമുക്ത കേരളം എന്ന സ്വപ്‌നം ഇനിയും അകലെയാണെന്ന് മനസ്സിലാകും. ആഹാരം, പാര്‍പ്പിടം, തൊഴില്‍ തുടങ്ങിയ അടിസ്ഥാ സൗകര്യങ്ങള്‍ ലഭിക്കുമ്പോഴാണ് മനുഷ്യജീവിതത്തിന് സന്തോഷവും സമാധാനവും ഉണ്ടാകുന്നത്. അതിനായിരിക്കണം ജനകീയ സര്‍ക്കാരുകള്‍ ആദ്യപരിഗണന കൊടുക്കേണ്ടത്. അല്ലാതെ കടമെടുത്ത് കെ.റെയില്‍ പോലുള്ള വന്‍കിട പദ്ധതികള്‍ നടത്താനാകരുത്. ലക്ഷത്തിലധികം അതിദരിദ്രരുടെ പട്ടിണിമാറ്റാന്‍ വന്‍ കിട പദ്ധതികള്‍ക്ക് ചെലവഴിക്കുന്ന കോടിക്കണക്കിന് തുക വേണ്ട, അതിന് കാണിക്കുന്ന ഇച്ഛാശക്തിമതി. അതുണ്ടാവണം. ഇല്ലെങ്കില്‍ കുംബളങ്ങിനൈറ്റ്‌സിലെ നായകന്‍ പറയുന്നത് പോലെ ' എന്തൊരു പ്രസഹനമാ സജീ' കേരളാ മോഡലെന്ന് നാട്ടുകാര് ചോദിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (7 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (7 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (7 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (8 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (8 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (8 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (8 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (8 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (8 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (8 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (8 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (8 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (9 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (9 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (9 hours ago)

Malayali Vartha Recommends