പല്ല് ഉന്തിയത് അയോഗ്യതയാണെന്ന് കേരള സര്‍ക്കാര്‍ അറിയിച്ചു...പിഎസ്‌സി സ്വതന്ത്ര ഭരണഘടനാ സ്ഥാപനമായതിനാൽ ഇടപെടാൻ കഴിയില്ലെങ്കിലും ഒരുപ്രാവശ്യത്തേക്ക് ഇളവ് നല്‍കാന്‍ പിഎസ്‌സിയോട് അഭ്യര്‍ഥിച്ചതായി കേരളം അറിയിച്ചിട്ടുണ്ടെന്നും കേന്ദ്രസർക്കാർ ...

ആദിവാസി യുവാവിന് ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ജോലി നിഷേധിച്ച സംഭവത്തില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. പല്ല് ഉന്തിയത് അയോഗ്യതയാണെന്ന് കേരള സര്‍ക്കാര്‍ അറിയിച്ചതായി കേന്ദ്ര ഗോത്രവർഗ/ആദിവാസി കാര്യ മന്ത്രാലയം പാർലമെന്റിൽ വ്യക്തമാക്കി. പിഎസ്‌സി സ്വതന്ത്ര ഭരണഘടനാ സ്ഥാപനമായതിനാൽ ഇടപെടാൻ കഴിയില്ലെങ്കിലും ഒരുപ്രാവശ്യത്തേക്ക് ഇളവ് നല്‍കാന്‍ പിഎസ്‌സിയോട് അഭ്യര്‍ഥിച്ചതായി കേരളം അറിയിച്ചിട്ടുണ്ടെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
പാലക്കാട് പുതൂർ പഞ്ചായത്തിലെ ആനവായ് ഊരിലെ വെള്ളിയുടെ മകൻ മുത്തുവിനാണു പല്ലിന്റെ തകരാർ സർക്കാർ ജോലിക്കു തടസ്സമായത്. ബീറ്റ് ഫോറസ്റ്റ് ഓഫിസറെ നിയമിക്കാനുള്ള പിഎസ്‌സിയുടെ സ്പെഷൽ റിക്രൂട്മെന്റിൽ എഴുത്തു പരീക്ഷയും കായികക്ഷമതാ പരീക്ഷയും മറികടന്നാണു മുത്തു മുഖാമുഖത്തിനു പോയത്. ഇതിനു മുന്നോടിയായി ശാരീരികക്ഷമത പരിശോധിച്ച ഡോക്ടർ നൽകിയ സർട്ടിഫിക്കറ്റിൽ ഉന്തിയ പല്ല് പ്രത്യേകം രേഖപ്പെടുത്തിയിരുന്നു. ചെറുപ്രായത്തിലുണ്ടായ വീഴ്ചയിലാണു മുത്തുവിന്റെ പല്ലിനു തകരാറുണ്ടായത്.
https://www.facebook.com/Malayalivartha























