കുളിമുറി ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

ഹരിപ്പാട് കുളിമുറി ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റിലായി. പെണ്‍കുട്ടി കുളിക്കുന്നതിനിടെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചയാളെ തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. കാര്‍ത്തികപ്പള്ളി പഞ്ചായത്ത് 13-ാം വാര്‍ഡ് അനില്‍നിവാസില്‍ അനില്‍ (അജി 34) ആണ് അറസ്റ്റിലായത്.
11 വയസ്സുള്ള പെണ്‍കുട്ടി കുളിക്കുന്നതിനിടെ ഇയാള്‍ മൊബൈല്‍ഫോണില്‍ വീഡിയോ എടുക്കുകയായിരുന്നു. ഇത് കണ്ട് കുട്ടി ബഹളം വെച്ചതോടെ ഓടിയെത്തിയ നാട്ടുകാര്‍ ഇയാളെ മൊബൈല്‍ ഫോണ്‍ സഹിതം പിടികൂടി പൊലീസില്‍ ഏല്‍പിച്ചു.
https://www.facebook.com/Malayalivartha























