സുധീരനെതിരെ വെള്ളാപ്പള്ളി, സുധീരന്‍ കോണ്‍ഗ്രസിലെ തുഗ്ലക് പ്രഭൂവാണെന്ന് വെള്ളാപ്പള്ളി

കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനെതിരേ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. സുധീരന്‍ കോണ്‍ഗ്രസിലെ തുഗ്ലക് പ്രഭുവാണെന്ന് വെള്ളാപ്പള്ളി പരിഹസിച്ചു. സംസ്ഥാനത്ത് വര്‍ഗീയത പ്രചരിപ്പിക്കുന്നത് രാഷ്ട്രീക്കാരാണെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.
ജനങ്ങളെ വര്‍ഗ്ഗീയമായി വേര്‍തിരിക്കാനുള്ള ശ്രമങ്ങള്‍ വെള്ളാപ്പള്ളി നടേശന്‍ അവസാനിപ്പിക്കണമെന്ന് പ്രസിഡന്റ് വി.എം.സുധീരന്‍ ആവശ്യപ്പെട്ടിരുന്നു. കച്ചവടതാല്‍പര്യങ്ങള്‍ക്കും രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കുമായി വെള്ളാപ്പള്ളി എസ്.എന്‍.ഡി.പിയെ ഉപയോഗിക്കുകയാണെന്നും എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറിയായി തുടരാന്‍ വെള്ളാപ്പള്ളിക്ക് അര്‍ഹതയില്ലെന്നും അദ്ദേഹം സ്ഥാനമൊഴിയണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
വെള്ളാപ്പള്ളി നടത്തിവരുന്ന തെറ്റായ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം. കഴിഞ്ഞ ദിവസം തന്നെ വിമര്‍ശിക്കാനായി ഉപയോഗിച്ച വിശേഷണങ്ങള്‍ക്ക് ഏറ്റവും അനുയോജ്യന്‍ അദ്ദേഹം തന്നെയാണ്. രാജ്യതാല്‍പര്യങ്ങള്‍ക്ക് നിരക്കാത്ത അദ്ദേഹത്തിന്റെ സമീപനങ്ങള്‍ക്കെതിരെയുണ്ടായ ജനരോഷം തണുപ്പിക്കാന്‍ പല വിശദീകരണങ്ങളും അദേഹം നല്‍കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha