അഭിനയം പഠിപ്പിക്കാന്‍ താരങ്ങള്‍ കൊച്ചിയില്‍

ആക്ടിംഗ് വര്‍ക്ക്‌ഷോപ്പ് കൊച്ചി വൈറ്റിലയില്‍ വച്ച് ജനുവരി 16, 17, 18 തീയതികളില്‍ നടക്കുന്നു. ആക്ടേഴ്‌സ് ഫാക്ടറിയുടെ മൂന്നാമത്തെ എഡിഷന്‍ ആണ് കൊച്ചി വൈറ്റിലയില്‍ നടക്കുന്നത്. സംവിധായകന്‍ ലാല്‍ ജോസ്, സോഹന്‍ സീനു ലാല്‍, പ്രമോദ് വെളിയനാട്, ദിനേഷ് പ്രഭാകര്‍, ജോജി.കെ. ജോണ്‍ മുണ്ടക്കയം, നന്ദു പൊതുവാള്‍, ഗിരീഷ് മേനോന്‍, സേതു അടൂര്‍, പട്ടണം ഷാ, സന്തോഷ് ഇടുക്കി തുടങ്ങിയ ചലച്ചിത്ര പ്രവര്‍ത്തകര്‍ ഈ അഭിനയ പരിശീലന കളരിയില്‍ പങ്കെടുക്കുന്നു. സ്‌ക്രീന്‍ ആക്ടിംഗ് തല്‍സമയ ചിത്രീകരണത്തിലൂടെ പരിശീലിപ്പിച്ച് അഭിനയരംഗത്തേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്ന നവാഗതര്‍ക്ക് പിന്തുണ നല്‍കുന്ന ഈ ആക്ടിങ് വര്‍ക്ഷോപ്പിനെ കുറിച്ച് അറിയുവാന്‍ 8593805020 എന്ന നമ്പറില്‍ ബന്ധപ്പെടുക.
https://www.facebook.com/Malayalivartha
























