Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റില്‍ എകെ ബാലന് വിമര്‍ശനം

08 JANUARY 2026 11:08 PM IST
മലയാളി വാര്‍ത്ത

ജമാ അത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ മുതിര്‍ന്ന നേതാവ് എ.കെ ബാലനെതിരെ വിമര്‍ശനം. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റാണ് ബാലനെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ നേതാക്കള്‍ പ്രസ്താവന നടത്തുമ്പോള്‍ ശ്രദ്ധിക്കണമെന്നാണ് വിമര്‍ശനം. മുമ്പും തിരഞ്ഞെടുപ്പ് വേളയില്‍ നടത്തിയ പല പ്രസ്താവനകളും തിരിച്ചടിയുണ്ടാക്കിയെന്നും ജില്ലാ സെക്രട്ടേറിയറ്റില്‍ അഭിപ്രായം ഉയര്‍ന്നു.

തിരഞ്ഞെടുപ്പ് കാലത്ത് നേതാക്കള്‍ നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ തിരിച്ചടിയാകുന്നുണ്ട്. അത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നുമുണ്ട്. ജാഗ്രത പാലിച്ചുവേണം നേതാക്കളുടെ പ്രതികരണം. ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കരുതെന്നും ജില്ലാ സെക്രട്ടേറിയറ്റില്‍ വിമര്‍ശനമുയര്‍ന്നു. എ. വിജയരാഘവന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് വിമര്‍ശനം ഉയര്‍ന്നതെന്നത് ശ്രദ്ധേയമാണ്. അതേസമയം എ.കെ ബാലന്‍ നടത്തിയ പ്രസ്താവനയില്‍ അദ്ദേഹത്തെ തള്ളാതെയുള്ള നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചത്.

വര്‍ഗീയത പറയുന്നവര്‍ ആരായാലും അവരെ എതിര്‍ക്കുമെന്നും കേരളത്തിന്റെ പഴയകാല അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബാലന്‍ സംസാരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വര്‍ഗയ ശക്തികള്‍ ഇന്നും കേരളത്തിലുണ്ട്. അവര്‍ ഇന്ന് തലപൊക്കുന്നില്ല. അത് നേരിടാന്‍ ഇന്നത്തെ സര്‍ക്കാരിന് കഴിയും. അതാണ് എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള വ്യത്യാസം. ഏത് വര്‍ഗീയതയും നാടിന് ആപത്താണ്. അതാണ് ബാലന്‍ പറയാന്‍ ശ്രമിച്ചത്.

കേരളത്തിന്റെ അനുഭവം ചൂണ്ടിക്കാട്ടുന്നത് എങ്ങനെയാണ് ഭൂരിപക്ഷ വര്‍ഗീയതയുടെ പ്രീണനമാകുന്നത്. അത് ന്യൂനപക്ഷ വര്‍ഗീയതയുടെ ഭാഗമായ ജമാഅത്തെ ഇസ്ലാമിയുടെ പ്രചാരണ രീതിയാണ്. ആര്‍.എസ്.എസിനെ എതിര്‍ക്കുന്നു. ഹിന്ദുക്കളെയാണോ എതിര്‍ക്കുന്നത്. ജമാഅത്തെ ഇസ്ലാമിയെയും എസ്.ഡി.പിയെയും എതിര്‍ക്കുന്നു. അതിനര്‍ത്ഥം മുസ്ലിമിനെ എതിര്‍ക്കുന്നു എന്നാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

മാറാട് കലാപകാലത്ത് ആര്‍.എസ്.എസിനെ ഭയന്നാണ് എ,കെ,ആന്റണി അന്ന് കുഞ്ഞാലിക്കുട്ടിയെ കൂടെ കൂട്ടാതിരുന്നത്. അന്ന് താന്‍ മാറാട് സന്ദര്‍ശിച്ചത് ആരോടും ചോദിച്ചിട്ടല്ലെന്നും യു.ഡി.എഫ് വര്‍ഗീയതയ്ക്ക് കീഴ്‌പ്പെടുന്ന അവസ്ഥയായിരുന്നു അന്നെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് വന്നാല്‍ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്ലാമി നിയന്ത്രിക്കുമെന്ന എ.കെ, ബാലന്റെ പമാമര്‍ശം വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സി.പി.എം വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് ജമാഅത്തെ ഇസ്ലാമി ആരോപിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (11 minutes ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (17 minutes ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (30 minutes ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (37 minutes ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (49 minutes ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (52 minutes ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (1 hour ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (1 hour ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (2 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (2 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (3 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (3 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (3 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (3 hours ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (3 hours ago)

Malayali Vartha Recommends