Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

ആ ക്രെഡിറ്റ് മലയാളിക്ക്, ആധാറിന് പുതിയ ഔദ്യോഗിക ചിഹ്നം, പേര് ഉദയ്, 875 മത്സരാർത്ഥികളിൽ നിന്ന് വിജയിയായത് തൃശൂരുകാരൻ

08 JANUARY 2026 09:26 PM IST
മലയാളി വാര്‍ത്ത

 

ആധാർ സേവനങ്ങളുടെ പ്രചാരം വളർത്തുന്നതിന്റെ ഭാഗമായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) പുതിയ ആധാർ മാസ്‌കോട്ട് പുറത്തിറക്കി. തൃശൂർ സ്വദേശിയായ അരുൺ ഗോകുലാണ് 'ഉദയ്' (Udai) എന്ന് പേരിട്ടിരിക്കുന്ന ഈ മാസ്‌കോട്ട് രൂപകൽപന ചെയ്തത്. ആധാറുമായി ബന്ധപ്പെട്ട വിവരങ്ങൾ ലളിതമായി മനസിലാക്കാൻ ജനങ്ങളെ സഹായിക്കും. ആധാർ അപ്‌ഡേറ്റുകൾ, ഓതന്റിക്കേഷൻ, ഓഫ്‌ലൈൻ വെരിഫിക്കേഷൻ, വിവരങ്ങൾ പങ്കിടൽ, പുതിയ സാങ്കേതികവിദ്യകൾ, ആധാറിന്റെ സുരക്ഷിതമായ ഉപയോഗം തുടങ്ങി ആധാർ സേവനങ്ങളെക്കുറിച്ചുള്ള ആശയവിനിമയത്തിനായി ഈ മാസ്കോട്ടിനെ യുഐഡിഎഐ ഉപയോഗപ്പെടുത്തും.

ആധാർ മാസ്കോട്ടിന് വേണ്ടി 'മൈഗവ്' (MyGov) പ്ലാറ്റ്‌ഫോമിലൂടെ ദേശീയ തലത്തിൽ ഡിസൈൻ, നാമകരണ മത്സരങ്ങൾ യുഐഡിഎഐ സംഘടിപ്പിച്ചിരുന്നു. ഇതിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ, ഡിസൈനർമാർ എന്നിവരിൽ നിന്നായി 875 എൻട്രികൾ ലഭിച്ചു.

മാസ്‌കോട്ട് ഡിസൈൻ മത്സരത്തിൽ കേരളത്തിലെ തൃശൂരിൽ നിന്നുള്ള അരുൺ ഗോകുൽ ഒന്നാം സമ്മാനം നേടി. പൂനെയിൽ (മഹാരാഷ്ട്ര) നിന്നുള്ള ഇദ്രിസ് ദാവൈവാല, ഉത്തർപ്രദേശിലെ ഗാസിപൂരിൽ നിന്നുള്ള കൃഷ്ണ ശർമ്മ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

മാസ്‌കോട്ടിന് പേരിടാനുള്ള മത്സരത്തിൽ ഭോപ്പാലിൽ നിന്നുള്ള റിയ ജെയിൻ ഒന്നാം സമ്മാനം നേടി. പൂനെയിൽ നിന്നുള്ള ഇദ്രിസ് ദാവൈവാല രണ്ടാം സ്ഥാനവും, ഹൈദരാബാദിൽ നിന്നുള്ള മഹാരാജ് ശരൺ ചെല്ലപ്പില്ല മൂന്നാം സ്ഥാനവും നേടി.

തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ യുഐഡിഎഐ ചെയർമാൻ നീലകണ്ഠ് മിശ്ര മാസ്‌കോട്ട് പ്രകാശനം ചെയ്തു. മത്സരവിജിയകളെ ആദരിക്കുന്ന ചടങ്ങും നടന്നു. ഇന്ത്യയിലെ നൂറ്കോടിയിലധികം വരുന്ന ജനങ്ങൾക്ക് ആധാർ ആശയവിനിമയം ലളിതവും, കൂടുതൽ ഉൾക്കൊള്ളുന്നതും, കൂടുതൽ ബന്ധപ്പെടുത്താവുന്നതുമാക്കുന്നതിനുള്ള യുഐഡിഎഐയുടെ തുടർച്ചയായ ശ്രമങ്ങളുടെ മറ്റൊരു ചുവടുവയ്പ്പാണ് മാസ്കോട്ടിന്റെ പ്രകാശനം എന്ന് യുഐഡ‍ിഎഐ ചെയർമാൻ പറഞ്ഞു.

മാസ്‌കോട്ട് രൂപകൽപ്പന ചെയ്യുന്നതിനും പേരിടുന്നതിനും വേണ്ടി ജനങ്ങളെ പങ്കെടുപ്പിച്ച് ദേശീയതലത്തിൽ നടന്ന തുറന്ന മത്സരത്തിലൂടെ 'പങ്കാളിത്തം വിശ്വാസവും സ്വീകാര്യതയും വർദ്ധിപ്പിക്കുക'യെന്ന ആധാറിന്റെ പ്രധാന തത്വം യുഐഡിഎഐ വീണ്ടും ഉറപ്പിച്ചതായി സിഇഒ ഭുവനേഷ് കുമാർ പറഞ്ഞു. മത്സരത്തിന് ലഭിച്ച മികച്ച പ്രതികരണം ഈ പൊതുസംവിധാനവുമായി ജനങ്ങൾ എത്ര ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് തെളിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു സുഹൃത്തായും വഴികാട്ടിയായും മാസ്‌കോട്ട് അതിന്റെ യാത്ര ആരംഭിക്കുമ്പോൾ, ആധാറുമായി ബന്ധപ്പെട്ട വിവരങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ അത് ജനങ്ങളെ സഹായിക്കുമെന്ന് യുഐഡിഎഐ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ വിവേക് സി വർമ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (11 minutes ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (17 minutes ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (30 minutes ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (37 minutes ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (49 minutes ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (52 minutes ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (1 hour ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (1 hour ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (2 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (2 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (3 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (3 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (3 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (3 hours ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (3 hours ago)

Malayali Vartha Recommends