യുവതിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു പൊലീസ്..തിരച്ചിൽ ശക്തമാക്കി പൊലീസ്

യുവതിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു പൊലീസ്. കമ്പിവടികൊണ്ടു തലയിൽ ശക്തമായ അടിയേറ്റാണു മരണമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. മത്തായിപ്പാറ എംസി കവലയ്ക്കു സമീപം മലേക്കാവിൽ രജനി (38) ആണു കൊല്ലപ്പെട്ടത്.
സംഭവശേഷം കാണാതായ ഓട്ടോറിക്ഷ ഡ്രൈവറായ ഭർത്താവ് സുബിനെ (രതീഷ്) കണ്ടെത്താനായിട്ടില്ല. തലയിൽ ആഴത്തിൽ മുറിവേറ്റു കട്ടിലിലേക്കു വീണ് രക്തംവാർന്നു മരിച്ചനിലയിലാണു ചൊവ്വാഴ്ച വൈകിട്ടു നാലോടെ രജനിയെ കണ്ടെത്തിയത്.
സുബിനും രജനിയും തമ്മിൽ കലഹം പതിവായിരുന്നുവെന്നു പൊലീസ് പറയുന്നു. ഇടയ്ക്കു രജനി പിണങ്ങി സ്വന്തം വീട്ടിലേക്കു പോയിരുന്നു. ഒരുമാസം മുൻപാണു തിരികെയെത്തിയത്.
https://www.facebook.com/Malayalivartha
























