Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

5 ലക്ഷം കോടി പൊതുകടം വരുത്തി വച്ച് പിണറായി... കേരളം മുങ്ങുന്ന കപ്പൽ! ഇതെല്ലാം ജനങ്ങളുടെ തലയിൽ

06 FEBRUARY 2023 11:46 PM IST
മലയാളി വാര്‍ത്ത

More Stories...

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!

കേരളത്തിനാകട്ടെ, കടം കിട്ടിയില്ലെങ്കിൽ അടുത്ത മാസത്തെ ശമ്പളം കൊടുക്കാൻ കഴിയാത്ത സ്ഥിതിയാണ്. വികസനാവശ്യത്തിന് വേണ്ടിയോ ഉൽപാദനക്ഷമമായ കാര്യങ്ങൾക്ക് വേണ്ടിയോ കടം വാങ്ങാൻ കഴിയാത്ത സ്ഥിതിയാണ് കേരളത്തിന്റേത്. കാരണം, കടത്തിന്റെ പരമാവധി പരിധിയിലേക്ക് സംസ്ഥാനം അതിവേഗം നീങ്ങിക്കൊണ്ടിരിക്കുകയാണ്. അത് തന്നെയാണ് കടത്തിന്റെ കാര്യത്തിലുള്ള ഏറ്റവും വലിയ അപകടവും.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടമുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ മുന്നിലാണ് കേരളത്തിന്റെ സ്ഥാനം. ബംഗാൾ, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങി മറ്റു പല സംസ്ഥാനങ്ങളും കടത്തിന്റെ കാര്യത്തിൽ കേരളത്തിനൊപ്പമുണ്ടെങ്കിലും കടം വാങ്ങി ചെലവ് കഴിക്കുന്നതിനപ്പുറത്തേക്കുള്ള കാര്യങ്ങൾക്കും ഇവരുടെ വായ്പ ഉപയോഗിക്കപ്പെടുന്നുണ്ട്.

രണ്ടാം പിണറായി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ കേരളത്തിന്റെ പൊതുകടം അഞ്ചുലക്ഷം കോടി രൂപയ്‌ക്കടുത്താകുമെന്ന്‌ ബജറ്റ്‌ രേഖയിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്. എന്നാല്‍, റവന്യു വരുമാനം 1,69,930 കോടി രൂപ മാത്രമായിരിക്കും. കടവും സംസ്‌ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനവും തമ്മിലുള്ള അനുപാതം 34.60 ശതമാനമാക്കി കുറയ്‌ക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു.

കേരളത്തിനാകട്ടെ കടം കിട്ടിയില്ലെങ്കിൽ അടുത്ത മാസത്തെ ശമ്പളം കൊടുക്കാൻ കഴിയാത്ത സ്ഥിതിയാണ്. വികസനാവശ്യത്തിന് വേണ്ടിയോ ഉൽപാദനക്ഷമമായ കാര്യങ്ങൾക്ക് വേണ്ടിയോ കടം വാങ്ങാൻ കഴിയാത്ത സ്ഥിതിയാണ് കേരളത്തിന്റേത്. കാരണം, കടത്തിന്റെ പരമാവധി പരിധിയിലേക്ക് സംസ്ഥാനം അതിവേഗം നീങ്ങിക്കൊണ്ടിരിക്കുകയാണ്. അത് തന്നെയാണ് കടത്തിന്റെ കാര്യത്തിലുള്ള ഏറ്റവും വലിയ അപകടവും.

കടമെടുക്കാനുള്ള അവസരം മുടങ്ങിയാൽ അന്ന് തകിടം മറിയും സാമ്പത്തിക കാര്യങ്ങളിലുള്ള സംസ്ഥാന സർക്കാരിന്റെ ട്രപ്പീസു കളി. കടമില്ലെങ്കിൽ കേരളമില്ല എന്ന അവസ്ഥയിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. റവന്യുകമ്മി 1.79 ശതമാനമായും ധനകമ്മി മൂന്നു ശതമാനമായും കുറയ്‌ക്കുമെന്നും ബജറ്റിനൊപ്പം നിയമസഭയില്‍ സമര്‍പ്പിച്ച സാമ്പത്തിക നയരേഖ പറയുന്നു.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2021-22-ല്‍ കേരളത്തിന്റെ വായ്‌പ 3,35,641.15 കോടി രൂപയായിരുന്നു. ഇത്‌ ജി.എസ്‌.ഡി.പിയുടെ 37.01 ശതമാനം വരും. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ കടം 3,70,342.32 കോടിയിലും 2025-26-ല്‍ 4,95,732.26 കോടിയുമാകും. ഇത്‌ ജി.എസ്‌.ഡി.പിയുടെ യഥാക്രമം 37.01, 34.60 ശതമാനമാണ്‌.

സംസ്ഥാന സർക്കാരുകൾ വികസന കാര്യങ്ങൾക്ക് കടമെടുക്കുന്നതിൽ വലിയ അപാകതയൊന്നും ആർക്കും കാണാനാകില്ല. കടമെടുക്കാതെ മുന്നോട്ട് പോകാൻ ഒരു സംസ്ഥാനത്തിനും കഴിയുന്ന സാഹചര്യമല്ല ഇന്ത്യയിലുള്ളത്. എന്നാൽ റവന്യൂ വരുമാനം പഴയ കാലങ്ങളിലേതുപോലെ തന്നെ ആനുപാതിക വളർച്ച രേഖപ്പെടുത്താതെ നിലനിൽക്കുകയും ചെലവുകൾ, പ്രത്യേകിച്ച് ഉൽപാദനപരമല്ലാത്ത ചെലവുകൾ വലിയ തോതിൽ വർധിക്കുകയും ഇത് തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനായി വായ്പയെ ആശ്രയിക്കുകയും ചെയ്യുമ്പോഴാണ് പ്രശ്‌നം ഉദിക്കുന്നത്.

കടം പെരുകുന്നുണ്ടെങ്കിലും ആഭ്യന്തര വളര്‍ച്ച കൂട്ടി അതിന്റെ സമ്മര്‍ദം കുറയ്‌ക്കുകയാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ നയരേഖ വ്യക്‌തമാക്കുന്നു. ഈ കാലയളവില്‍ റവന്യു വരുമാനത്തിലും വലിയ വര്‍ധനയുണ്ടാകുമെന്ന്‌ രേഖ പ്രതീക്ഷ വയ്‌ക്കുന്നുണ്ട്‌. കേരളം ഇപ്പോൾ എടുത്തുകൊണ്ടിരിക്കുന്ന വായ്പകളിൽ ഏതാണ്ട് 80 ശതമാനത്തിന് മുകളിൽ ഉൽപാദനക്ഷമമല്ലാത്ത ദൈനം ദിന ആവശ്യങ്ങൾക്ക് വേണ്ടി മാത്രമാണ് ചെലവഴിക്കുന്നത്.

അതു തന്നെയാണ് കേരളത്തിന്റെ കടമെടുപ്പിൽ വലിയ ആധി സൃഷ്ടിക്കുന്നതും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നത്. ചെറിയ പലിശയ്ക്ക് കെട്ടുപാടുകളില്ലാത്ത വിദേശ വായ്പകൾ സ്വീകരിക്കുന്നതിൽ തെറ്റില്ലെന്നാണ് കേരള സർക്കാരിന്റെയും പാർട്ടിയുടെയും നിലപാട്.

സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ച അടുത്ത 25 വർഷത്തേക്കുള്ള കേരളത്തിന്റെ വികസന രേഖയും അടിസ്ഥാനമാക്കിയത് വിദേശത്തു നിന്നടക്കമുള്ള വായ്പയെയാണ്. സംസ്ഥാനത്തിന്റെ തനതു വരുമാനം കൊണ്ട് വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്നും വികസന രേഖയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

സംസ്‌ഥാനത്ത്‌ നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന്‌ മിതകാല സാമ്പത്തിക നയരേഖ സമ്മതിക്കുന്നു. വരുന്ന സാമ്പത്തിക വര്‍ഷം റവന്യുവരുമാനം കൂട്ടി ഇത്‌ പരിഹരിക്കാനാണു ലക്ഷ്യമിടുന്നത്‌. ജി.എസ്‌.ടി. ഉള്‍പ്പെടുന്ന സംസ്‌ഥാനത്തിന്റെ തനത്‌ നികുതി വരുമാനത്തില്‍ 16 ശതമാനത്തോളം വളര്‍ച്ചയും പ്രതീക്ഷിക്കുന്നു.

ജി.എസ്‌.ടി. പിരിവ്‌ നല്ല രീതിയില്‍ നടക്കുന്നതുകൊണ്ട്‌ കേന്ദ്രത്തില്‍ നിന്നുള്ള നികുതി വിഹിതത്തിലും വര്‍ധന പ്രതീക്ഷിക്കുന്നു. ഈ രീതിയില്‍ മുന്നോട്ടുപോകാനായാല്‍ കേന്ദ്ര നടപടികള്‍ മൂലം സംസ്‌ഥാനത്തിനുണ്ടാകുന്ന ധനനഷ്‌ടം ഒരുപരിധി വരെ പരിഹരിക്കാനാകും. കേരളം രൂപീകരിച്ച ശേഷം ആദ്യ സർക്കാരിന്റെ കാലത്ത് 34 കോടി രൂപയായിരുന്നു പൊതുകടം.

ഇപ്പോൾ അത് 3.57 ലക്ഷം കോടി രൂപ കവിഞ്ഞിരിക്കുന്നു. എന്നാൽ അന്നത്തെ സാഹചര്യമല്ല ഇപ്പോൾ കേരളത്തിലുള്ളത്. വികസനത്തിന്റെ കാര്യത്തിലടക്കം എല്ലാ മേഖലകളിലും വലിയ തോതിലുള്ള വളർച്ചയുണ്ടായി. കൈയിലുള്ളതും കടം വാങ്ങിയതുമായ പണം ചെലവഴിച്ചുകൊണ്ട് തന്നെയാണ് ഈ വികസനം കേരളം നേടിയെടുത്തത്.

സാമ്പത്തിക പ്രതിസന്ധിക്ക്‌ പരിഹാരമായി ചില നടപടികളും സാമ്പത്തിക നയരേഖ മുന്നോട്ടുവയ്‌ക്കുന്നുണ്ട്‌. തൊഴില്‍ സൃഷ്‌ടിക്കാന്‍ ഉല്‍പ്പാദനമേഖലയ്‌ക്ക്‌ കൂടുതല്‍ ഊന്നല്‍ നല്‍കണം. കാര്‍ഷിക അനുബന്ധ മേഖലകള്‍ക്ക്‌ മൂല്യവര്‍ധനത്തിലൂടെ പ്രത്യേക ഊന്നല്‍ നല്‍കണം.
വ്യവസായങ്ങള്‍, സംരംഭങ്ങള്‍, എം.എസ്‌.എം.ഇകള്‍ എന്നിവയെ പ്രോത്സാഹിപ്പിക്കുക, ആരോഗ്യം, വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം എന്നീ രംഗങ്ങളില്‍ പ്രത്യേക ഊന്നല്‍ നല്‍കുക.

ഐടി സ്‌റ്റാര്‍ട്ടപ്പുകള്‍, നൂതനാശയങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സുസ്‌ഥിര വികസനത്തിനുള്ള വഴികള്‍ തേടണം. കൂടാതെ ഗവേഷണ വികസനങ്ങള്‍ക്കും ഊന്നല്‍ നല്‍കണം. ഒപ്പം സാമൂഹികക്ഷേമ പരിപാടികള്‍ തുടരുകയും കൂടുതല്‍ മൂലധന നിക്ഷേപം നടത്തുകയും വേണമെന്നും നയരേഖ നിര്‍ദേശിക്കുന്നു.

വരവ് അനുസരിച്ച് ചെലവഴിച്ചില്ലെങ്കിൽ തറവാട് വിറ്റുപോകുമെന്ന് പഴമക്കാർ പറയുന്നത് പോലെ ചെലവ് കൂടുകയും വരവ് കുറയുകയും ചെയ്യുകയാണ്. നികുതി വരുമാനത്തിൽ കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ചുള്ള ചെറിയ വർധന ഉണ്ടാകുന്നുണ്ടെങ്കിലും നികുതിയേതര വരുമാനത്തിൽ വലിയ കുറവ് അനുഭവപ്പെടുന്നു.

കേരളത്തിന്റെ കടം വലിയ തോതിൽ പെരുകുന്നുണ്ടെങ്കിലും വാർഷിക പദ്ധതിയിൽ ആനുപാതികമായ വളർച്ച ഉണ്ടാകുന്നില്ല. ആകെയുള്ള പൊതുകടത്തിന്റെ പത്തിൽ ഒരു ഭാഗം പോലും വാർഷിക പദ്ധതിക്കായി നീക്കിവെക്കുന്നില്ല. കടമെടുത്ത് താൽക്കാലിക സാമ്പത്തിക പ്രയാസങ്ങൾ തീർക്കുക, ശമ്പളം മുടങ്ങാതെ നൽകുക എന്നീ ലക്ഷ്യങ്ങളിലേക്ക് മാത്രം കേരളത്തിന്റെ കടമെടുപ്പ് രീതി മാറിയിരിക്കുന്നു.

നിരവധി പ്രതിസന്ധികളുണ്ടായിട്ടും കേരളത്തിന്‌ 12 ശതമാനം വളര്‍ച്ച കൈവരിക്കാനായി. ഈ വളര്‍ച്ച ഇതേ രീതിയില്‍ 2025-26 വരെ മുന്നോട്ടുകൊണ്ടുപോവുകയെന്നതാണ്‌ ലക്ഷ്യം. 16% ലക്ഷ്യമാക്കിയിട്ടുണ്ടെങ്കിലും 14 ശതമാനത്തിന്റെ വളര്‍ച്ച സംസ്‌ഥാനത്തിന്റെ തനത്‌ നികുതികളിലുണ്ടാകും. ജി.എസ്‌.ടി. വകുപ്പിലുണ്ടാക്കിയ മാറ്റത്തിലൂടെ നികുതി പിരിവ്‌ കാര്യക്ഷമമാകുകയും വരുമാന വര്‍ധനയ്‌ക്ക്‌ വഴിയൊരുക്കുകയുംചെയ്യും.

കേന്ദ്ര സർക്കാറിന്‍റെ നയങ്ങളിലെ മാറ്റങ്ങൾ സംസ്ഥാനത്തിന്‍റെ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായി എന്നാണ് ധനമന്ത്രി കുറ്റപ്പെടുത്തുന്നത്. സ്ഥാപനം എടുത്ത വായ്പ സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തി. കേന്ദ വിഹിതം വെട്ടിക്കുറച്ചു, ജി.എസ്.ടി നഷ്ട പരിഹാരം നീട്ടാത്തത് എന്നിവയും പ്രതിസന്ധിക്ക് കാരണമായെന്ന് ധനമന്ത്രി വ്യക്തമാക്കി. എന്നാൽ, സാമൂഹ്യ ക്ഷേമ പെൻഷൻ മുടങ്ങില്ലെന്ന് മന്ത്രി ബാലഗോപാൽ നിയമസഭയെ അറിയിച്ചു.

നികുതി വെട്ടിപ്പ്‌ തടയാനും അന്യസംസ്‌ഥാനങ്ങളിലെ പര്‍ച്ചേസുകളില്‍ ബില്‍ ലഭിക്കാത്തതുമൂലം നഷ്‌ടപ്പെടുന്ന നികുതി നേടിയെടുക്കാനും ഇതിലൂടെ കഴിയും. ഈ നടപടികളിലൂടെ ഈ വര്‍ഷം ഒരു ലക്ഷം കോടി രൂപയുടെ നികുതി വരുമാനമാണ്‌ പ്രതീക്ഷിക്കുന്നത്‌. അതേസമയം വരം വര്‍ഷങ്ങളില്‍ ശമ്പളപരിഷ്‌കരണത്തിന്റെ ഭാഗമായി തടഞ്ഞുവച്ചിരിക്കുന്ന ആനുകൂല്യങ്ങള്‍ നല്‍കേണ്ടത്‌ വലിയ ബാധ്യതയാകും. വായ്‌പകള്‍ക്കുള്ള പലിശ നിരക്ക്‌ 7.5% ആയിരിക്കുമെന്നും നയരേഖ ചൂണ്ടിക്കാട്ടുന്നു. ഉൽപാദനത്തിലൂടെ തനത് വരുമാനം വർധിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ കടം വാങ്ങി മുടിയുകയെന്ന ഗതികേടായിരിക്കും കേരളത്തിനുണ്ടാകുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (8 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (8 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (8 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (8 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (8 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (8 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (8 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (8 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (8 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (8 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (8 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (9 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (9 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (9 hours ago)

Malayali Vartha Recommends