കേബിള്‍ അപകടം വീണ്ടും..... ഉത്സവം കാണാനായി പോയി മടങ്ങവേ കായംകുളത്ത് കേബിളില്‍ കുടുങ്ങി സ്‌കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരിക്ക് ദാരുണാന്ത്യം

കേബിള്‍ അപകടം വീണ്ടും..... കായംകുളത്ത് കേബിളില്‍ കുടുങ്ങി സ്‌കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരിക്ക് ദാരുണാന്ത്യം. റോഡിന് കുറുകെ കിടന്ന കേബിള്‍ വയറില്‍ സ്‌കൂട്ടര്‍ കുരുങ്ങിയതിനെ തുടര്‍ന്നുണ്ടായ അപകടത്തിലാണ് സ്‌കൂട്ടറിന് പിന്നിലിരുന്ന സ്ത്രീ മരിച്ചത്.
കരുനാഗപ്പള്ളി ആദിനാട് കണ്ടത്തില്‍ തറയില്‍ വിജയന്റെ ഭാര്യ ഉഷയാണ് മരിച്ചത്. ഭര്‍ത്താവ് വിജയന്‍ ഓടിച്ച സ്‌കൂട്ടര്‍ റോഡിനു കുറുകെ കിടന്ന കേബിള്‍ വയറില്‍ കുരുങ്ങി സ്‌കൂട്ടറിന്റെ നിയന്ത്രണം വിട്ടു പോയി. പിന്നില്‍ യാത്ര ചെയ്തിരുന്ന ഉഷ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. രാത്രി 10.20നായിരുന്നു അപകടം നടന്നത്.
എരുവ ക്ഷേത്രത്തിലെ ഉത്സവം കാണാന്‍ പത്തിയൂര്‍ ഉള്ള മരുമകളുടെ വീട്ടില്‍ എത്തിയ ശേഷം ഉഷയും ഭര്‍ത്താവ് വിജയനും തിരിച്ചു സ്വന്തം വീട്ടിലേക്ക് പോകുന്ന വഴിയാണ് ഇടശ്ശേരി ജംഗ്ഷന്‍ കിഴക്ക് വശം വെച്ചായിരുന്നു അപകടം നടന്നത് .
https://www.facebook.com/Malayalivartha























