കണ്ണീര്‍ക്കാഴ്ചയായി..... റാസല്‍ഖൈമയില്‍ ജബല്‍ ജെയ്‌സ് പര്‍വതത്തിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

കണ്ണീര്‍ക്കാഴ്ചയായി..... റാസല്‍ഖൈമയില്‍ ജബല്‍ ജെയ്‌സ് പര്‍വതത്തിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം.4 പേര്‍ക്കു പരുക്കേറ്റു. ഇതില്‍ ഒരാള്‍ അപകട നില തരണം ചെയ്തിട്ടില്ല.
തിരൂര്‍ സൗത്ത് അന്നാര സ്വദേശി താവാരംകുന്നത്ത് മുഹമ്മദ് സുല്‍ത്താന്‍ (25) ആണ് മരിച്ചത്. സുഹൃത്തുക്കളായ അഖില്‍ മുഹമ്മദ് ഷഫീഖ് (കണ്ണൂര്‍), സഹല്‍, ഹാദി എന്നിവരുമൊത്ത് ശനിയാഴ്ച രാത്രി യുഎഇയിലെ ഏറ്റവും വലിയ പര്‍വതമായ റാസല്‍ഖൈമയിലെ ജബല്‍ജെയ്‌സില്‍ എത്തി. രാത്രി മലമുകളില്‍ തങ്ങിയ ഇവര്‍ ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ മലയിറങ്ങവെ മറ്റൊരു വാഹനവുമായി ഇടിച്ചായിരുന്നു അപകടം നടന്നത്.
വാഹനമോടിച്ചിരുന്ന സുല്‍ത്താനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഖില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. മറ്റുള്ളവരുടെ പരുക്ക് നിസ്സാരമായിട്ടുള്ളതാണ്.
അബുദാബി വിടെക് കെയറില്‍ ആര്‍ക്കൈവ്‌സ് ക്ലര്‍ക്ക് ആയിരുന്നു. അബ്ദുല്‍ റഹ്മാന്റെയും റംലയുടെയും മകനാണ്. സഹോദരങ്ങള്‍: ഷറഫുദ്ദീന്‍, ഷക്കീല, ഷഹന. കബറടക്കം പിന്നീട് നാട്ടില്‍ നടത്തും .
https://www.facebook.com/Malayalivartha























