Widgets Magazine
02
Apr / 2023
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


 വിശുദ്ധവാരത്തിന് തുടക്കമിട്ട് ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കും... പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കുരുത്തോല പ്രദക്ഷിണവും ...


വൈക്കം മറ്റൊരു തുടക്കം... വൈക്കത്ത് പിണറായിയും സ്റ്റാലിനും ഒന്നിച്ചെത്തിയത് വെറുതേയല്ല; ഉടല്‍ രണ്ടെങ്കിലും ചിന്ത കൊണ്ട് ഞാനും പിണറായിയും ഒന്നെന്ന് സ്റ്റാലിന്‍ പറഞ്ഞത് വെറുതേയല്ല; വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയായി സ്റ്റാലിനും പിണറായിയും


ആ വിധി നിര്‍ണായകമാകും... ദുരിതാശ്വാസ ഫണ്ട് വക മാറ്റല്‍ കേസില്‍ ലോകായുക്ത വിധിക്കെതിരെ റിട്ട് ഹര്‍ജിയുമായി പരാതിക്കാരന്‍; ലോകായുക്ത ഉത്തരവില്‍ വ്യക്തമാക്കുന്നില്ലെന്ന് കാണിച്ച് റിട്ട് ഹര്‍ജി നല്‍കാനാണ് പരാതിക്കാരന്‍ ആര്‍എസ് ശശി കുമാറിന്റെ തീരുമാനം; ഗവര്‍ണര്‍ ഇനിയും ഒപ്പിടാതിരുന്നാല്‍ മുഖ്യമന്ത്രിക്ക് ദോഷമാകും


മാന്നാര്‍ മത്തായി സ്പീക്കിംഗല്ല... അയ്യായിരം രൂപയ്ക്ക് അഞ്ചു ദിവസത്തേക്ക് ഭാര്യയായി അഭിനയിക്കാമെന്ന കരാറില്‍ യുവാവിനൊപ്പം പോയി സീരിയല്‍ നടി; കളി കാര്യമായതോടെ സുഹൃത്തിനെ നടി വിവരം അറിയിച്ചു; പൊലീസെത്തി മോചിപ്പിച്ചു


കഞ്ഞിക്കുഴിയില്‍ അഞ്ചംഗ കുടുംബ വിഷം കഴിച്ച സംഭവത്തിനു കാരണം ബ്ലേഡ് മാഫിയയുടെ ഭീഷണിയെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്.... 

മുന്‍ മുഖ്യമന്ത്രിയുടെ അവസ്ഥ... ചികിത്സാ നിഷേധ വിവാദങ്ങള്‍ക്കിടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ന്യൂമോണിയ ബാധിച്ച ഉമ്മന്‍ ചാണ്ടിയെ നെയ്യാറ്റിന്‍കര നിംസില്‍ പ്രവേശിപ്പിച്ചു; മുഖ്യമന്ത്രി നേരിട്ട് വിളിച്ചു; ആരോഗ്യ വകുപ്പ് മന്ത്രി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിക്കും

07 FEBRUARY 2023 08:04 AM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി പുകഴ്ത്തലിന് 50 കോടി... സ്‌പെഷ്യലായി പാലഭിഷേകവും കര്‍പ്പൂരാഴിയും തള്ള് തിരുവാതിരയും.

മാന്നാര്‍ മത്തായി സ്പീക്കിംഗല്ല... അയ്യായിരം രൂപയ്ക്ക് അഞ്ചു ദിവസത്തേക്ക് ഭാര്യയായി അഭിനയിക്കാമെന്ന കരാറില്‍ യുവാവിനൊപ്പം പോയി സീരിയല്‍ നടി; കളി കാര്യമായതോടെ സുഹൃത്തിനെ നടി വിവരം അറിയിച്ചു; പൊലീസെത്തി മോചിപ്പിച്ചു

അരിക്കൊമ്പന്‍ വിഷയത്തില്‍ പ്രശ്‌ന പരിഹാരം നിര്‍ദേശിക്കാന്‍ ഹൈക്കോടതി നിയോഗിച്ച അഞ്ചംഗ വിദഗ്ധ സമിതി നാളെ ജില്ലയിലെത്തും... ചിന്നക്കനാലും 301 കോളനിയും ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിക്കും

വൈക്കം മറ്റൊരു തുടക്കം... വൈക്കത്ത് പിണറായിയും സ്റ്റാലിനും ഒന്നിച്ചെത്തിയത് വെറുതേയല്ല; ഉടല്‍ രണ്ടെങ്കിലും ചിന്ത കൊണ്ട് ഞാനും പിണറായിയും ഒന്നെന്ന് സ്റ്റാലിന്‍ പറഞ്ഞത് വെറുതേയല്ല; വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയായി സ്റ്റാലിനും പിണറായിയും

 വിശുദ്ധവാരത്തിന് തുടക്കമിട്ട് ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കും... പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കുരുത്തോല പ്രദക്ഷിണവും ...

ഒരു മുന്‍ മുഖ്യമന്ത്രിയുടെ അവസ്ഥ കണ്ട് കേരളം നിസഹായമാകുകയാണ്. പണത്തിന് പണമുണ്ട്. പണമില്ലെങ്കിലും ചികിത്സിക്കാന്‍ തയ്യാറായി സര്‍ക്കാരുമുണ്ട്. എന്നാല്‍ ഉമ്മന്‍ചാണ്ടിയ്ക്ക് ചികിത്സ നിഷേധിക്കുവെന്നാണ് കുടുംബത്തില്‍ നിന്നുള്ള ആരോപണം.

ചികിത്സാ നിഷേധ വിവാദങ്ങള്‍ക്കിടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തെ ബെംഗലൂരുവിലേക്ക് ചികിത്സയ്ക്കായി മാറ്റുമെന്നാണ് നേരത്തെ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പറഞ്ഞത്. ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന് സഹോദരന്‍ അലക്‌സ് വി ചാണ്ടി പരാതിപ്പെട്ട സാഹചര്യത്തില്‍ കൂടിയാണിത്.



നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയിലാണ് ഇന്ന് വൈകീട്ടോടെ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ചികിത്സയെ ചൊല്ലിയുള്ള വിവാദത്തിനിടെയാണ് നീക്കം. ന്യൂമോണിയക്കുള്ള ചികിത്സയ്ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്നലെയാണ് അലക്‌സ് വി ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയത്. ഉമ്മന്‍ ചാണ്ടിയുടെ ഭാര്യയും മൂത്ത മകളും ചാണ്ടി ഉമ്മനുമാണ് ചികിത്സ നിഷേധിക്കുന്നത് എന്നാണ് പരാതിയില്‍ അലക്‌സ് വി ചാണ്ടി ആരോപിച്ചത്. പരാതി നല്‍കിയ ശേഷം പിന്‍വലിപ്പിക്കാന്‍ പലരെ കൊണ്ടും തനിക്ക് മുകളില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും അലക്‌സ് വി ചാണ്ടി കുറ്റപ്പെടുത്തി. ഇളയ മകള്‍ അച്ചു ഉമ്മന് പിതാവിന് മികച്ച ചികിത്സ കിട്ടണമെന്നാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു.



ചികിത്സ നിഷേധിക്കുന്നുവെന്ന പരാതി അദ്ദേഹത്തിന്റെ കുടുംബം ശക്തമായി എതിര്‍ക്കുന്നു. അലക്‌സ് വി ചാണ്ടി നടത്തുന്ന പ്രസ്താവനകള്‍ക്ക് അച്ഛന്റെ സഹോദരന് മറുപടി നല്‍കാന്‍ താനില്ലെന്ന് പറഞ്ഞ് ചാണ്ടി ഉമ്മന്‍ ഒഴിഞ്ഞു. ചികിത്സ നിഷേധിക്കുന്നുവെന്ന പരാതിക്ക് ഉമ്മന്‍ ചാണ്ടി തന്നെ മറുപടി നല്‍കിക്കഴിഞ്ഞു. അതില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

വിവാദം കത്തിനില്‍ക്കുന്നതിനിടെ എകെ ആന്റണിയും എംഎം ഹസനും തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടു. താന്‍ ഇടയ്ക്കിടയ്ക്ക് ഉമ്മന്‍ ചാണ്ടിയെ കാണാന്‍ വരാറുണ്ടെന്നായിരുന്നു സന്ദര്‍ശനവുമായി ബന്ധപ്പെട്ട ചോദ്യത്തോട് എകെ ആന്റണിയുടെ പ്രതികരണം. ഉമ്മന്‍ ചാണ്ടിയുമായി രാഷ്ട്രീയ കാര്യങ്ങളാണ് ചര്‍ച്ച ചെയ്തത്.


ഉമ്മന്‍ ചാണ്ടിയെ സാധാരണ കാണുന്നത് പോലെ തന്നെയുണ്ടെന്നായിരുന്നുവെന്നും എകെ ആന്റണി പറഞ്ഞു. വിവാദ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. അതിലും ദുരൂഹതയുണ്ട്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യവിവരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്വേഷിച്ചു. മകന്‍ ചാണ്ടി ഉമ്മനോടാണ് മുഖ്യമന്ത്രി ഫോണില്‍ വിവരങ്ങള്‍ തിരക്കിയത്. ചൊവ്വാഴ്ച ആരോഗ്യമന്ത്രിയെ ആശുപത്രിയിലേക്ക് അയയ്ക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഉമ്മന്‍ചാണ്ടിയുടെ കുടുംബം മുഖ്യമന്ത്രിക്ക് നന്ദിയറിയിച്ചു.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉമ്മന്‍ചാണ്ടിയെ നേരിട്ട് കണ്ട് മതിയായ ചികിത്സ ഉറപ്പ് നല്‍കും. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി ആരോഗ്യ വകുപ്പ് മന്ത്രിക്ക് നല്‍കിയിരുന്നു. ചികിത്സ നിഷേധിക്കുന്നതായുള്ള പരാതിക്ക് ഉമ്മന്‍ ചാണ്ടി കഴിഞ്ഞദിവസം വിശദീകരണം നല്‍കിയിരുന്നു. തനിക്കു മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളാണു കുടുംബവും പാര്‍ട്ടിയും നല്‍കുന്നതെന്ന് ഉമ്മന്‍ ചാണ്ടി മകന്‍ ചാണ്ടി ഉമ്മന്റെ ലൈവ് വിഡിയോയില്‍ വ്യക്തമാക്കി.



യാതൊരു വീഴ്ചയും ഇല്ലാത്ത വിധത്തില്‍ ഏറ്റവും വിദഗ്ധമായ ചികിത്സയ്ക്കുള്ള സാഹചര്യം സൃഷ്ടിച്ചിട്ടുണ്ടെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. താന്‍ പൂര്‍ണസംതൃപ്തനാണ്. പാര്‍ട്ടി എല്ലാവിധത്തിലുള്ള സഹായവും ചെയ്തു തന്നിട്ടുണ്ട്. ഇങ്ങനെ ഒരു പ്രസ്താവനയ്ക്ക് ഇടയായ സാഹചര്യം എന്നെ മുറിപ്പെടുത്തലാണ്. ഇത്തരമൊരു സാഹചര്യം എങ്ങനെയാണ് ഉണ്ടായതെന്ന് അന്വേഷിക്കുമെന്നും വിശദവിവരങ്ങള്‍ അറിയിക്കുമെന്നും നേര്‍ത്ത ശബ്ദത്തില്‍ ഉമ്മന്‍ ചാണ്ടി വിഡിയോയില്‍ പറഞ്ഞു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യക്ത്യാരാധന എനക്ക് മാത്രം സ്വന്തം.  (30 minutes ago)

മാന്നാര്‍ മത്തായി സ്പീക്കിംഗല്ല... അയ്യായിരം രൂപയ്ക്ക് അഞ്ചു ദിവസത്തേക്ക് ഭാര്യയായി അഭിനയിക്കാമെന്ന കരാറില്‍ യുവാവിനൊപ്പം പോയി സീരിയല്‍ നടി; കളി കാര്യമായതോടെ സുഹൃത്തിനെ നടി വിവരം അറിയിച്ചു; പൊലീസെത്തി  (1 hour ago)

അരുണാചല്‍പ്രദേശില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയ സൈനികന്റെ മൃതദേഹം കണ്ടെത്തി...  (1 hour ago)

അരിക്കൊമ്പന്‍ വിഷയത്തില്‍ പ്രശ്‌ന പരിഹാരം നിര്‍ദേശിക്കാന്‍ ഹൈക്കോടതി നിയോഗിച്ച അഞ്ചംഗ വിദഗ്ധ സമിതി നാളെ ജില്ലയിലെത്തും.  (2 hours ago)

വൈക്കം മറ്റൊരു തുടക്കം... വൈക്കത്ത് പിണറായിയും സ്റ്റാലിനും ഒന്നിച്ചെത്തിയത് വെറുതേയല്ല; ഉടല്‍ രണ്ടെങ്കിലും ചിന്ത കൊണ്ട് ഞാനും പിണറായിയും ഒന്നെന്ന് സ്റ്റാലിന്‍ പറഞ്ഞത് വെറുതേയല്ല; വരാനിരിക്കുന്ന ലോക്‌സ  (2 hours ago)

 തമിഴ്‌നാട്ടില്‍ വാഹനാപകടം....രണ്ട്‌ മരണം, നിരവധി പേര്‍ക്ക് പരുക്ക്  (2 hours ago)

പശ്ചിമബംഗാളില്‍ അജ്ഞാതര്‍ ബിജെപി നേതാവിനെ വെടിവെച്ചു കൊലപ്പെടുത്തി...  (2 hours ago)

 വിശുദ്ധവാരത്തിന് തുടക്കമിട്ട് ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കും...  (3 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വയനാട്ടില്‍.... രാവിലെ 10 ന് വനസൗഹൃദ സദസ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും  (3 hours ago)

ആ വിധി നിര്‍ണായകമാകും... ദുരിതാശ്വാസ ഫണ്ട് വക മാറ്റല്‍ കേസില്‍ ലോകായുക്ത വിധിക്കെതിരെ റിട്ട് ഹര്‍ജിയുമായി പരാതിക്കാരന്‍; ലോകായുക്ത ഉത്തരവില്‍ വ്യക്തമാക്കുന്നില്ലെന്ന് കാണിച്ച് റിട്ട് ഹര്‍ജി നല്‍കാനാണ്  (3 hours ago)

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ബിഹാറില്‍....  (3 hours ago)

 ഇടുക്കിയില്‍ യുവാവ് ഭാര്യാമാതാവിനെ കോടാലി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി  (4 hours ago)

അമേരിക്കയില്‍ നാശം വിതച്ച ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 18 ആയി ഉയര്‍ന്നു...  (5 hours ago)

ഐ.പി.എല്ലില്‍ രണ്ടാം മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ 50 റണ്‍സിന്റെ മിന്നും ജയം നേടി ലഖ്‌നോ സൂപ്പര്‍ ജയന്റ്‌സ്  (5 hours ago)

മേയ് പത്തിന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ ജയ്ഭാരത് യാത്രയുമായി രാഹുല്‍ഗാന്ധി...   (5 hours ago)

Malayali Vartha Recommends