Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

ഞെട്ടലോടെ ചൈന... ഇന്ത്യന്‍ നിര്‍മ്മിത വിമാനവാഹിനി കപ്പല്‍ ഐ.എന്‍.എസ് വിക്രാന്തില്‍ യുദ്ധവിമാനം വിജയകരമായി ഇറക്കി ഇന്ത്യ; മറ്റൊരു രാജ്യത്തിനും കഴിഞ്ഞിട്ടില്ലാത്ത നേട്ടം സ്വന്തമാക്കി ഇന്ത്യ; അമേരിക്ക യാഥാര്‍ത്ഥ്യമാക്കാന്‍ ഒരു വര്‍ഷമെടുത്തപ്പോള്‍ ഇന്ത്യ പൊളിച്ചു

07 FEBRUARY 2023 08:39 AM IST
മലയാളി വാര്‍ത്ത

More Stories...

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!

ചൈന പറത്തിയ ബലൂണിന് പിന്നാലെയാണ് അമേരിക്കയും ബൈഡനും. അവര്‍തമ്മില്‍ തര്‍ക്കവും തുടങ്ങി. അതിനിടെ രണ്ട് രാജ്യങ്ങളേയും ഞെട്ടിപ്പിച്ച് ഇന്ത്യ. ഇന്ത്യന്‍ നിര്‍മ്മിത വിമാനവാഹിനി കപ്പല്‍ ഐ.എന്‍.എസ് വിക്രാന്തില്‍ യുദ്ധവിമാനം വിജയകരമായി ഇറക്കി ചരിത്രനേട്ടം കൈവരിച്ച് നാവികസേന. വിമാനവാഹിനി കമ്മിഷന്‍ ചെയ്ത് അഞ്ചുമാസത്തിനകം അതില്‍ പോര്‍ വിമാനമിറക്കാന്‍ മറ്റൊരു രാജ്യത്തിനും കഴിഞ്ഞിട്ടില്ല.

അമേരിക്കയെ ഇക്കാര്യത്തില്‍ ഇന്ത്യ കടത്തിവെട്ടി. അമേരിക്ക ആഭ്യന്തരമായി നിര്‍മ്മിച്ച വിമാനവാഹിനിയില്‍ ഒരുവര്‍ഷത്തിന് ശേഷമാണ് യുദ്ധവിമാനം പരീക്ഷണാടിസ്ഥാനത്തില്‍ ഇറക്കിയതെന്ന് നാവികസേന വൃത്തങ്ങള്‍ പറഞ്ഞു. അതിനാല്‍ ഇന്ത്യയ്ക്ക് അഭിമാനകരമാണ് ഈ നേട്ടം.

കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മിച്ച വിക്രാന്ത് 2022 സെപ്തംബര്‍ രണ്ടിനാണ് കമ്മിഷന്‍ ചെയ്തത്. കൊച്ചി പുറംകടലില്‍ സഞ്ചരിക്കുന്നതിനിടെയാണ് വിക്രാന്തില്‍ ഇന്നലെ ആദ്യമായി യുദ്ധവിമാനം ഇറങ്ങിയത്. സഞ്ചരിക്കുന്ന കപ്പലിലെ 200 മീറ്റര്‍ മാത്രമുള്ള റണ്‍വേയില്‍ നിശ്ചിതസ്ഥലത്ത് ഇറക്കുകയും തിരിച്ചുപറത്തുകയും ചെയ്യുകയെന്ന ശ്രമകരമായ ദൗത്യമാണ് വിജയകരമാക്കിയത്.

മിഗ് 29 കെ എന്ന റഷ്യന്‍ നിര്‍മ്മിത യുദ്ധവിമാനമാണിത്. 13 സെക്കന്‍ഡിനുള്ളിലാണ് വിമാനം ഇറക്കിയത്. ഇരട്ട എന്‍ജിനുള്ള വിമാനം മൂവായിരം കിലോമീറ്റര്‍ തുടര്‍ച്ചയായി പറക്കാന്‍ ശേഷിയുള്ളതാണ്. വിക്രാന്ത് പുറംകടലില്‍ സഞ്ചരിച്ച് പരീക്ഷണങ്ങള്‍ തുടരുകയാണ്. മുമ്പ് ഹെലികോപ്ടറുകള്‍ ഇറക്കിയിരുന്നു. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയില്‍ ചരിത്രപരമായ നാഴികക്കല്ലാണിത്. ഇന്ത്യന്‍ നാവികസേനയും നാവിക പൈലറ്റുമാരും ചേര്‍ന്നാണ് നേട്ടം കൈവരിച്ചത്.

ഇന്ത്യയുടെ ആദ്യ തദ്ദേശനിര്‍മിത വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് സെപ്റ്റംബറിലാണ് നാവികസേനയുടെ ഭാഗമായത്. കൊച്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കമീഷന്‍ ചെയ്തത്. ഇതോടെ, സ്വന്തമായി വിമാനവാഹിനിക്കപ്പല്‍ രൂപകല്‍പ്പന ചെയ്യാനും നിര്‍മിക്കാനും ശേഷിയുള്ള ആറാമത്തെ രാജ്യമായി ഇന്ത്യ

ചടങ്ങിനോടനുബന്ധിച്ച്, നാവികസേനാംഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ പ്രധാനമന്ത്രി സ്വീകരിച്ചു. നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍ ഹരികുമാര്‍, കൊച്ചിന്‍ ഷിപ്യാഡ് സിഎംഡി മധു എസ് നായര്‍ എന്നിവര്‍ സംസാരിച്ചു. കപ്പലിന്റെ കമാന്‍ഡിങ് ഓഫീസര്‍ ക്യാപ്റ്റന്‍ വിദ്യാധര്‍ ഹാര്‍കെ കമീഷനിങ് വാറന്റ് വായിച്ചു. വിക്രാന്തിന്റെ ഫ്‌ലൈറ്റ് ഡെക്കില്‍ എത്തി പ്രധാനമന്ത്രി സൈനികരുടെ സല്യൂട്ട് സ്വീകരിച്ചു. അതിനുശേഷം നാവികസേനയുടെ പുതിയ പതാകയും ഉയര്‍ത്തി.

ഐഎന്‍എസ് വിക്രാന്തില്‍ ആദ്യം പറന്നിറങ്ങുക റഷ്യന്‍ നിര്‍മിത മിഗ്-29 കെ യുദ്ധവിമാനമാണെന്ന് നേരത്തെ തീരുമാനിച്ചു. നാവികസേനയ്ക്കായി പ്രത്യേകം രൂപകല്‍പ്പനചെയ്ത വിമാനമാണ് ഇറങ്ങുക. കപ്പലില്‍നിന്ന് വിമാനങ്ങള്‍ പറന്നുയരുന്നതും ഇറങ്ങുന്നതും ഇന്ധനം നിറയ്ക്കുന്നതും അടക്കമുള്ള കാര്യങ്ങള്‍ നാവികസേന പരീക്ഷണവിധേയമാക്കും. നാവികസേനയിലെ വൈമാനിക പരിശീലകരായിരിക്കും ഈ ഘട്ടത്തില്‍ വിമാനങ്ങള്‍ പറത്തുക. പിന്നീട് നാവികസേനാ പൈലറ്റുമാരും ട്രെയിനികളും പറത്തും.

സീകിങ് ഹെലികോപ്റ്ററുകളും അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററും വിക്രാന്തില്‍ ഇറക്കിയിരുന്നു. അന്തിമഘട്ട പരീക്ഷണങ്ങള്‍ക്കായി വിക്രാന്ത് ഗോവയിലെ ഐഎന്‍എസ് ഹാന്‍സ നേവല്‍ എയര്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പശ്ചിമനാവിക കമാന്‍ഡിനുകീഴില്‍ ഒരുവര്‍ഷത്തോളം യുദ്ധവിമാനങ്ങളിറക്കി പരീക്ഷണം നടത്തും. അടുത്തവര്‍ഷം നവംബറോടെ പൂര്‍ണമായും യുദ്ധരംഗത്ത് ഉപയോഗിക്കാനായേക്കും.

നാടിന് ആവേശമായായിരുന്നു ഐഎന്‍എസ് വിക്രാന്തിന്റെ സമര്‍പ്പണം. പ്രധാനമന്ത്രി നരേന്ദ്ര മോദി കപ്പലിലെ ഡെക്കില്‍ പതാക ഉയര്‍ത്തിയശേഷം ഹെലികോപ്റ്ററുകളിലും യുദ്ധവിമാനങ്ങളിലുമായി സൈനികര്‍ ഐഎന്‍എസ് വിക്രാന്തിന് ആദരവ് നല്‍കി.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (8 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (8 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (8 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (8 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (8 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (8 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (8 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (8 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (8 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (8 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (8 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (9 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (9 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (9 hours ago)

Malayali Vartha Recommends