Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പതിനാറുകാരനെ പീഡിപ്പിച്ചു, ട്രാന്‍സ്‌ജെന്‍ഡറിന് ഏഴ് വര്‍ഷം കഠിന തടവും പിഴയും...

07 FEBRUARY 2023 07:17 AM IST
മലയാളി വാര്‍ത്ത

പതിനാറ്കാരനെ പീഡിപ്പിച്ച കേസില്‍ ട്രാന്‍സ്‌ജെണ്ടറായ പ്രതി ചിറയിന്‍കീഴ് ആനന്ദലവട്ടം എല്‍ പി എസ്സിന് സമീപം സന്‍ജു സാംസണ് (34) ഏഴ് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയ്ക്കും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചു.കേരളത്തില്‍ ആദ്യമായാണ് ഒരു ട്രാന്‍സ്‌ജെഡറെ ശിക്ഷിക്കുന്നത്.

പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണമെന്ന് ജഡ്ജി ആജ് സുദര്‍ശന്‍ വിധിയില്‍ പറയുന്നു.


2016 ഫെബ്രുവരി 23 ഉച്ചയ്ക്ക് രണ്ടരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.ചിറയിന്‍കീഴ് നിന്ന് ട്രയിനില്‍ തിരുവനന്തപുരത്ത് വരികയായിരുന്ന ഇരയെ പ്രതി പരിചയപ്പെടുകയായിരുന്നു.തുടര്‍ന്ന് കുട്ടിയെ തമ്പാനൂര്‍ പബ്ലിക്ക് കംഫര്‍ട്ട് സ്റ്റേഷനില്‍ കൊണ്ട് പോയി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.പ്രതിക്കൊപ്പം പോകില്ലായെന്ന് കുട്ടി വിസമ്മതിച്ചെങ്കിലും പ്രതി ഭീഷണിപ്പെടുത്തി കൊണ്ട് പോവുകയായിരുന്നു.


പീഡനത്തില്‍ ഭയന്ന കുട്ടി വീട്ടുകാരോട് സംഭവം പറഞ്ഞില്ല. വീണ്ടും പല തവണ പ്രതി കുട്ടിയെ ഫോണിലൂടെ വിളിച്ച് കാണണമെന്ന് പറഞ്ഞെങ്കിലും കുട്ടി പോകാന്‍ തയ്യാറായില്ല. ഫോണിലൂടെ നിരന്തരം മെസ്സേജുകള്‍ അയച്ചതും കുട്ടി പലപ്പോഴും ഫോണില്‍ സംസാരിക്കുന്നതില്‍ ഭയപ്പെടുന്നതും അമ്മ ശ്രദ്ധിച്ചു.കുട്ടി ഫോണ്‍ ബ്ലോക്ക് ചെയതപ്പോള്‍ പ്രതി ഫേയസ്ബുക്ക് മെസ്സന്‍ജറിലൂടെ മെസേജുകള്‍ അയച്ചു. കുട്ടിയുടെ ഫെയ്‌സ് ബുക്കില്‍ അമ്മയുടെ ഫോണില്‍ ടാഗ്ഗ് ചെയ്തിട്ടുണ്ട് .മെസേജുകള്‍ കണ്ട അമ്മയ്ക്ക് സംശയിച്ച് പ്രതിക്ക് മറുപടി അയച്ചു തുടങ്ങിയപ്പോഴാണ് പീഡനത്തിന്റെ വിവരം അമ്മ അറിയുന്നത്.തുടര്‍ന്ന് കുട്ടിയോട് വിവരം തിരക്കിയപ്പോഴാണ് പീഡന വിവരം പറയുന്നത്.തമ്പാനൂര്‍ പൊലീസിനെ ഉടനെ വിവരം അറിയിച്ചു. പൊലീസ് നിര്‍ദ്ദേശ പ്രകാരം അമ്മ പ്രതിക്ക് മെസേജുകള്‍ അയച്ച് തമ്പാനൂര്‍ വരുത്തി അറസ്റ്റ് ചെയ്തു.

സംഭവ സമയം പ്രതി പുരുഷനായിരുന്നു. വിചാരണ വേളയില്‍ പ്രതി വനിതാ ട്രാന്‍സ്‌ജെന്‍ഡറായി (ട്രാന്‍സ് വുമണ്‍) മാറി. സംഭവ സമയത്തും ട്രാന്‍സ്‌ജെന്‍ഡറായിരുന്നെന്നും ഷെഫിന്‍ എന്ന് പേരായിരുന്നുയെന്നും പ്രതി വാദിച്ചിരുന്നു.എന്നാല്‍ സംഭവ സമയത്ത് പ്രതിയുടെ പൊട്ടന്‍സി പരിശോധന പൊലീസ് നടത്തിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍ ,അഭിഭാഷകരായ എം.മുബീന, ആര്‍.വൈ.അഖിലേഷ് ഹാജരായി.


പ്രോസിക്യൂഷന്‍ ഏഴ് സാക്ഷികളെ വിസ്തരിച്ചു. പന്ത്രണ്ട് രേഖകള്‍ ഹാജരാക്കി.തമ്പാനൂര്‍ എസ് ഐയായിരുന്ന എസ്.പി.പ്രകാശാണ് കേസ് അന്വേഷിച്ചത്. 

 

 a

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (8 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (8 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (8 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (9 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (9 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (12 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (12 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (12 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (13 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (13 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (13 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (14 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (15 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (15 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (15 hours ago)

Malayali Vartha Recommends