മാങ്ങ പറിക്കുന്നതിനിടെ നെഞ്ചുവേദന.... കുഴഞ്ഞ് വീണപ്പോള്‍ അരയില്‍ കെട്ടിയ കയര്‍ സുരക്ഷിതമാക്കിയെങ്കിലും താഴെ ഇറക്കുന്നതിനു മുമ്പേ ജീവന്‍ നഷ്ടമായി...

മാങ്ങ പറിക്കുന്നതിനിടെ നെഞ്ചുവേദന.... കുഴഞ്ഞ് വീണപ്പോള്‍ അരയില്‍ കെട്ടിയ കയര്‍ സുരക്ഷിതമാക്കിയെങ്കിലും താഴെ ഇറക്കുന്നതിനു മുമ്പേ ജീവന്‍ നഷ്ടമായി...
മാങ്ങ പറിക്കാനായി മാവില്‍ കയറിയ ആള്‍ നെഞ്ചുവേദന വന്ന് കുഴഞ്ഞുവീണു. സുരക്ഷയ്ക്കായി അരയില്‍ കയര്‍ കെട്ടിയിരുന്നതിനാല്‍ മരത്തില്‍ തന്നെ തൂങ്ങിക്കിടന്നു.അരൂക്കുറ്റി വട്ടച്ചിറ വീട്ടില്‍ ബാബു (66) വിനാണ് മരം കയറുന്നതിനിടെ ഹൃദ്രോഗമുണ്ടായത്.
താഴെ നിന്നവര്‍ ഉടനെ അഗ്നിരക്ഷാ സേനയെയും പോലീസിനെയും വിവരമറിയിച്ചു. മട്ടാഞ്ചേരിയില്‍ നിന്ന് അഗ്നിരക്ഷാ സേനയെത്തി, വല ഉപയോഗിച്ച് ബാബുവിനെ താഴെയിറക്കുകയായിരുന്നു. എന്നാല്‍, താഴെ ഇറക്കുന്നതിനു മുന്‍പ് മരണം സംഭവിച്ചിരുന്നു. പോലീസും സ്ഥലത്തുണ്ടായിരുന്നു. ഇദ്ദേഹം ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നെന്ന് ബന്ധുക്കള്‍ .
https://www.facebook.com/Malayalivartha