കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡൽഹിയിൽ;12ആം തീയതി തിരിച്ച് കേരളത്തിലെത്തും; ആ വിഷയത്തിൽ ഉടൻ നടപടി

കേരള ഗവർണർ ഇപ്പോൾ ഡൽഹിയിലാണ്. അദ്ദേഹം ഈ മാസം 12ആം തീയതി തിരിച്ച് കേരളത്തിൽ എത്തും. തിരിച്ചെത്തുമ്പോൾ എന്തൊക്കെ പ്രഖ്യാപനങ്ങൾ അദ്ദേഹം നടത്തുക എന്തൊക്കെ തീരുമാനങ്ങൾ എടുക്കും എന്തൊക്കെ വിവാദങ്ങൾ ഉണ്ടാകും എന്തെങ്കിലും പ്രതികരണം നടത്തുമോ എന്നൊക്കെ ഏവരും ഉറ്റു നോക്കുകയാണ്. നമുക്കറിയാം സർക്കാരുമായി ഇപ്പോൾ നല്ല രീതിയിൽ ആണ് ഗവർണറുടെ ഒരു ബന്ധം. എന്നാൽ എപ്പോൾ വേണമെങ്കിലും നിലപാടുകൾ മാറാം എന്നതാണ് .
സാധാരണ ഡൽഹിയിൽ പോയിട്ട് തിരിച്ചു വരുമ്പോൾ സർക്കാരിനെ സമ്മർദ്ധത്തിലാക്കുന്ന തീരുമാനങ്ങൾ അദ്ദേഹം സ്വീകരിക്കാറുണ്ട്. ഇപ്രാവശ്യം അത്തരത്തിൽ എന്തെങ്കിലും ഉണ്ടാകുമോ എന്നതാണ് രാഷ്ട്രീയ കേരളം മൊത്തം ഉറ്റ് നോക്കുന്നത്.
എന്തായാലും അദ്ദേഹം തിരികെ വരുമ്പോൾ സംഗതിയെ സർവകലാശാലയുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ ഒരു നിർണായകമായ തീരുമാനം ഉണ്ടാകും എന്ന് സംശയമില്ല കാരണം അതൊരു വലിയ വിഷയമായി തന്നെ മാറിക്കൊണ്ടിരിക്കുകയാണ്.
സാങ്കേതിക സർവകലാശാലയിൽ ഡോ. സിസ തോമസിനെ താത്കാലിക വി.സിയായി നിയമിച്ച സംഭവത്തിൽ ഇപ്പോഴും കേസ് തുടരുകയാണ്. താത്കാലിക വി.സിയായി ചാൻസലർ നിയമിച്ചത് സിംഗിൾബെഞ്ച് ശരിവച്ചിരുന്നു. എന്നാൽ സിംഗിൾബെഞ്ചിന്റെ വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകിയിരുന്നു. ഇപ്പോൾ ഇതാ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഫെബ്രുവരി ഒമ്പതിന് പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്.
ഒമ്പതാം തീയതി ഈ കേസ് പരിഗണിക്കുമ്പോൾ കോടതിയുടെ വിധി എന്തായിരിക്കും അപ്പോൾ ആ കോടതി വിധിയോട് ഗവർണറുടെ പ്രതികരണം എന്തായിരിക്കും എന്നൊക്കെ ഏവരും ഉറ്റുനോക്കുന്നുണ്ട്.
ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചായിരുന്നു ഈ അപ്പീൽ പരിഗണിച്ചത്.സാങ്കേതിക സർവകലാശാല വി.സി ഡോ. എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതോടെയാണ് താത്കാലിക വി.സിയുടെ നിയമനം വേണ്ടി വന്നത്. ഈയൊരു ഘട്ടത്തിൽ വി.സിയുടെ ചുമതല പ്രോ വി.സിക്കോ മറ്റേതെങ്കിലും സർവകലാശാല വി.സിക്കോ ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കോ നൽകുക എന്ന തീരുമാനമാണ് സർവകലാശാല നിയമത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. അപ്പീലിൽ വ്യക്തമാക്കിയിരിക്കുന്ന മറ്റൊരു കാര്യം ഇതിന് വിരുദ്ധമായി ചാൻസലർ സ്വന്തം നിലയ്ക്ക് ഡോ. സിസ തോമസിനെ നിയമിച്ചുവെന്ന് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























