സാന്റിയാഗോ മാര്‍ട്ടിന്റെ 400 കോടി കണ്ട് കെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ തുടങ്ങി

മണ്ടന്‍മാര്‍ ലണ്ടനില്‍ എന്ന് തമാശക്ക് പറയുമെങ്കിലും അതങ്ങനല്ലെന്നും അത് നാം സ്വയം അഹങ്കരിക്കുന്ന കേരളത്തില്‍ ഉള്ളവരാണെന്ന് തെളിയിക്കുകയും ചെയ്ത വ്യക്തി എന്ന നിലയില്‍ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന് അഭിമാനിക്കാം. മാര്‍ട്ടിന്റെ തട്ടിപ്പിന് ഒത്താശ ചെയ്യാന്‍ പാര്‍ട്ടിക്കാരും ഉദ്യോഗസ്ഥരും കുടപിടിച്ചതോടെ കാര്യങ്ങള്‍ കുശാലായി നടന്നിരുന്നു. മലയാളികളുടെ ധനാര്‍ത്തിയാണ് അടിസ്ഥാന പ്രശ്‌നം എന്ന് പിന്നീട് എത്ര തട്ടിപ്പുകള്‍ വന്നിട്ടും ആരും പഠിച്ചില്ല എന്നത് കഷ്ടം തന്നെ.പിന്നെ ഏതു തട്ടിപ്പും ദീര്‍ഘകാലം നടത്താന്‍ കഴിയില്ലെന്ന അടസ്ഥാന പ്രശ്‌നം വേറെയും. എങ്കിലും മാര്‍ട്ടിന്റെ സമയം മോശമാവുകയാണ്. രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ സാന്റിയാഗോ മാര്‍ട്ടിന്‍ എന്ന ലോട്ടറി മാഫിയാ തലവന്‍ കേരളത്തില്‍ നിന്നും അടിച്ചുമാറ്റിയത് 4752 കോടിയോളം രൂപയാണെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ലോട്ടറി കച്ചവടത്തിലൂടെ കേരളത്തില്‍ നിന്നും 4600 കോടി രൂപ സമാഹരിച്ച മാര്‍ട്ടിന്‍ സിക്കിം സര്‍ക്കാറിന് നല്‍കിയത് വെറും 143 കോടി രൂപയായിരുന്നു.
വെറും കടലാസ് അച്ചടിച്ച് മലയാളികളെ മുഴുവന്‍ പറ്റിച്ച് കോടികള്‍ പോക്കറ്റിലാക്കിയ സാന്റിയാഗോ മാര്‍ട്ടിന് സമ്മാനം ഇല്ലാത്ത ലോട്ടറികള്‍ വിറ്റ് ആയിരക്കണക്കുന് കോടികളാണ് മാര്‍ട്ടിന്‍ കേരളത്തില്‍ നിന്നും കടത്തിയത്. ലോട്ടറിയെ മറയാക്കി മാര്‍ട്ടിന്‍ കള്ളപ്പണവും വെളിപ്പിച്ചെന്ന് വ്യക്തമായതോടെ എന്‍ഫോഴ്‌സ്‌മെന്റ് നടപടി തുടങ്ങി. മാര്‍ട്ടിന്റെ സംരക്ഷകരായിരിക്കുന്നവര്‍ അധികാരത്തില്‍ നിന്നും പോയതോടെയാണ് എന്‍ഫോഴ്‌സ്‌മെന്റ്് കര്‍ശന നടപടിയുമായി രംഗത്തെത്തിയത്. അന്യസംസ്ഥാന ലോട്ടറിയുടെ മറവില്‍ 400 കോടിയിലേറെ രൂപ മാര്‍ട്ടിന്‍ വെളുപ്പിച്ചെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ മാര്‍ട്ടിന്റെ സ്വത്ത് വകകള്‍ കണ്ടുകെട്ടാന്‍ നടപടികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ആരംഭിച്ചു കവഴിഞ്ഞു.
സിബിഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്. കേരളത്തില്‍ നടന്ന സിക്കിം ഭൂട്ടാന്‍ ലോട്ടറി നറുക്കെടുപ്പുകളുടെ മറവില്‍ നൂറുകണക്കിന് കോടി രൂപയുടെ കള്ളപ്പണം സാന്റിയാഗോ മാര്‍ട്ടിന്‍ വെളുപ്പിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കണ്ടെത്തി.
മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ്, ഫ്യൂച്ചര്‍ ഗെയിം സൊല്യൂഷന്‍സ് എന്നീ സ്ഥാപനങ്ങള്‍ വഴിയും കള്ളപ്പണം ഇടപാടുകള്‍ നടന്നതായി എന്‍ഫോഴ്‌സ്‌മെന്റിന്റെ അന്വേഷണത്തില്‍ വ്യക്തമായി. അന്വേഷണത്തിന്റെ ഭാഗമായി മാര്‍ട്ടിന്റെ കേരളത്തിലെ പ്രമുഖ ഏജന്റുമാരായിരുന്നവരില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തിരുന്നു.
സിക്കിം ഭൂട്ടാന്‍ ലോട്ടറികളുടെ കേരളത്തിലെ നറുക്കെടുപ്പുമായി ബന്ധപ്പെട്ട് 2009 മുതലുള്ള കാലയളവിലെ മാര്‍ട്ടിന്റെ ഇടപാടുകളാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണത്തിന് വിധേയമാക്കിയത്. ഏതാണ്ട് 400 കോടിയോളം രൂപയുടെ കള്ളപ്പണം മാര്‍ട്ടിന്‍ നറുക്കെടുപ്പുകളുടെ മറവില്‍ വെളുപ്പിച്ചതായാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ പ്രാഥമിക നിഗമനം.
ഈ തുകയ്ക്ക് തുല്യമായി കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം മാര്‍ട്ടിന്റെ വസ്തുവകകള്‍ കണ്ടുകെട്ടാനാണ് എന്‍ഫോഴ്‌സ്‌മെന്റ് തീരുമാനം. ഇതിനായി മാര്‍ട്ടിന്റെ കോയമ്പത്തൂരിലുള്ള ആസ്തികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ തിട്ടപ്പെടുത്തിക്കഴിഞ്ഞു. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു മുമ്പ് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. നടപടികള്‍ക്ക് മുന്നോടിയായി മാര്‍ട്ടിനെ കഴിഞ്ഞ ദിവസം കൊച്ചിയിലെ ഓഫീസില്‍ വിളിച്ചുവരുത്തി എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു.മാര്‍ട്ടിന്റെ കൊള്ളയടിയെ കുറിച്ച് അന്വേഷിച്ച് കേസെടുക്കാന്‍ സംസ്ഥാന സര്‍ക്കാറാണ് നിര്‍ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസും പിന്നീട് െ്രെകംബ്രാഞ്ചും അന്വേഷിച്ച ഈ കേസുകള്‍ സിബിഐ ഏറ്റെടുക്കുകയായിരുന്നു. കോടിക്കണക്കിന് രൂപ തട്ടിയെടുക്കുന്നതിന് മാര്‍ട്ടിനും കൂട്ടാളികളും സിക്കിം സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും ചേര്‍ന്ന് കുറ്റകരമായ ഗൂഢാലോചന നടത്തിയതായി സിബിഐ കണ്ടെത്തി. എന്നാല്‍ സിക്കിം സര്‍ക്കാറിന്റെ ഭാഗത്തു നിന്നും സഹകരണം ലഭിക്കാത്തത് അന്വേഷണം മുന്നോട്ട് പോകുന്നതിന് തടസമായി. എങ്കിലും ഇപ്പോള്‍ കുടുക്ക് മുറുകുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha