Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... ഇന്ത്യയ്ക്ക് വമ്പൻ പരാജയം


സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം


ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ക്വാർട്ടർ ഫൈനലിൽ....


  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..

ഓണ്‍ലൈന്‍ റമ്മികളി പരസ്യത്തിലൂടെ കാശ് വാരി സിനിമാക്കാര്‍ ; നടന്‍ ലാലും അജുവര്‍ഗ്ഗീസും റിമി ടോമിയുമൊക്കെ റമ്മികളി പരസ്യത്തിലെ താരങ്ങള്‍; കളിച്ച് കാശും പോയി ഒടുവില്‍ ആത്മഹത്യയിലേക്ക് മലയാളി ചെറുപ്പക്കാര്‍

08 FEBRUARY 2023 04:56 PM IST
മലയാളി വാര്‍ത്ത

More Stories...

  വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭ യോ​ഗം പരി​ഗണിക്കും

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകാനാവില്ലെന്ന് കോടതി

സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും

സിനിമാക്കാരുടെ കാശിന്റെ അത്യാര്‍ത്തിക്ക് കേരളത്തിലെ ചെറുപ്പക്കാരെ കൊലയ്ക്ക് കൊടുക്കരുത്. പറഞ്ഞുവരുന്നത് ഓണ്‍ലൈന്‍ റമ്മി കളിയെക്കുറിച്ചാണ്. റമ്മി കളിക്കൂ കൈനിറയെ പണം നേടൂ എന്നും പറഞ്ഞ് പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്ന നിങ്ങള്‍ കേരളത്തിലെ ചെറുപ്പക്കാരുടെ കഴുത്തില്‍ കയറിട്ട് കൊടുക്കുന്നു. അത് മുറുക്കുന്ന മരണക്കളിയാണ് ചെറുപ്പക്കാര്‍ കളിക്കുന്നത്. ഓണ്‍ലൈന്‍ റമ്മി കളിച്ച് കടക്കെണിയിലായ് ആത്മഹത്യ ചെയ്തവര്‍ എത്രയോ ആണ്. കൊന്നത് ഓണ്‍ലൈന്‍ റമ്മി പ്രോത്സാഹിപ്പിച്ച് പരസ്യം ചെയ്ത് കാശ് വാങ്ങിയ സിനിമാക്കാര്‍ തന്നെ.

ഗായിക റിമി ടോമിയിലൂടെയാണ് റമ്മി കളിയുടെ പരസ്യം കേരളത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അങ്ങനെ നോക്കുമ്പോള്‍ തുടങ്ങിവെച്ചത് റിമി തന്നെ. പിന്നീട് നടന്‍ അജു വര്‍ഗ്ഗീസ്, നടനും സംവിധായകനുമായ് ലാല്‍, ഗായകന്‍ വിജയ് യേശുദാസ് തുടങ്ങി ഒരുപറ്റം നടീ നടന്മാരും ഗായകരുമൊക്കെ ഓണ്‍ലൈന്‍ റമ്മി കളി പ്രോത്സാഹിപ്പിച്ച് വമ്പന്‍ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. പരസ്യത്തില്‍ അഭിനയിച്ചവര്‍ക്കൊക്കെ കീശ നിറയെ കാശുകിട്ടി. നിങ്ങളുടെ വാക്കും കേട്ട് റമ്മി കളിച്ച് മുടിഞ്ഞവര്‍ ആത്മഹത്യ ചെയ്തു.

ഈ ആത്മഹത്യകളില്‍ കൃത്യമായ പങ്കുണ്ട് സിനിമാക്കാരെ നിങ്ങള്‍ക്ക്. ഓണ്‍ലൈന്‍ ഗെയ്മുകള്‍ ആപത്ത് എന്ന എത്രയോ വാര്‍ത്തകള്‍ പുറത്തുവരുന്നതാണ്. എന്നിട്ടും കാശിന് വേണ്ടി ഇത്തരം പരസ്യങ്ങളില്‍ അഭിനയിച്ച നിങ്ങളൊക്കെ എത്രയോ തരംതാണ നിലയിലേകക്് പോയി എനന്് പുച്ഛിക്കേണ്ടി വരുന്നു. ഒരല്‍പ്പമെങ്കിലും സാമൂഹിക പ്രതിബദ്ധത സമൂഹത്തോട് ഉണ്ടാകണം. അല്ലാതെ കാശിന് വേണ്ടി എന്ത് തെണ്ടിത്തരത്തിനും കൂട്ട് നില്‍ക്കരുത്.

ഇന്ന് പുറത്തുവന്ന ഒരു വാര്‍ത്തയെക്കുറിച്ച് വിശദീകരിക്കാം. ഓണ്‍ലൈന്‍ റമ്മി കളിയില്‍ പണം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന്, യുവാവ് വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍. എലവഞ്ചേരി പനങ്ങാട്ടിരി അമ്പലപ്പറമ്പില്‍ പരേതനായ ചാമിമലയുടെ മകന്‍ ഗിരീഷിനെയാണ് ചൊവ്വാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചെറുതുരുത്തിയിലെ സ്വകാര്യ എന്‍ജിനിയറിങ് കോളേജില്‍ മെക്കാനിക്കല്‍ വിഭാഗം ലാബ് അസിസ്റ്റന്റാണ്. ഏതാനും മാസങ്ങള്‍ക്കിടയില്‍ ലക്ഷക്കണക്കിന് രൂപ റമ്മി കളിച്ച് ഗിരീഷിന് നഷ്ടപ്പെട്ടതായാണ് ബന്ധുക്കളില്‍നിന്ന് പോലീസിന് ലഭിച്ച വിവരം.

ഗിരീഷ് കുറേക്കാലം മുതലമടയിലെ എന്‍ജിനിയറിങ് കോളേജില്‍ ജോലിനോക്കിയിരുന്നു. ഈ കോളേജ് അടച്ചതോടെയാണ് ചെറുതുരുത്തിയില്‍ ജോലിയില്‍ പ്രവേശിച്ചത്. കോവിഡ് കാലത്തുണ്ടായ അടച്ചിടലിനിടയിലാണ് യുവാവ് ഓണ്‍ലൈന്‍ റമ്മിയില്‍ അകപ്പെട്ടതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കളിമൂലമുണ്ടായ കടങ്ങള്‍ പലപ്പോഴായി സഹോദരങ്ങളും ഭാര്യവീട്ടുകാരും ഇടപെട്ട് തീര്‍ത്തിരുന്നു. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് ഗിരീഷ് ആത്മഹത്യ ചെയ്തത്.

ഓണ്‍ലൈന്‍ റമ്മി കളിയുടെ ഒരു ഇരയാണ് ഗിരീഷ്. ഇതുപോലെ എത്രയോ ചെറുപ്പക്കാര്‍ ഇതിന് മുന്‍പ് ആത്മഹത്യ ചെയ്തിരിക്കുന്നു. 2022ല്‍ നടന്നൊരു ആത്മഹത്യയെക്കുറിച്ച് പറയാം, അത് കേള്‍ക്കുമ്പോള്‍ മനസ്സിലാകും ഓണ്‍ലൈന്‍ ചൂതാട്ടം ആള്‍ക്കാരില്‍ എത്രമേല്‍ അഡിക്ട് ആയി കഴിഞ്ഞു എന്നുള്ളത്.

ഓണ്‍ലൈന്‍ റമ്മിയില്‍ 21 ലക്ഷം രൂപ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശി വിനീത് എന്ന 29 കാരന്‍ ആത്മഹത്യ ചെയ്തു. ഐഎസ്ആര്‍ഒ ജീവനക്കാരനായ വിനീത് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത് ഗെയിം കളിക്കാന്‍ തുടങ്ങിയിരുന്നു. ഗെയിം കളിക്കാന്‍ ഇയാള്‍ പല സ്വകാര്യ ബാങ്കുകളില്‍ നിന്നും വായ്പ എടുത്തിരുന്നു. ഒടുവില്‍ കടംകയറി മൂടി ആത്മഹത്യയില്‍ എല്ലാം അവസാനിപ്പിച്ചു.

ഓണ്‍ലൈന്‍ ചൂതാട്ടം ചെറുപ്പക്കാരെ കാര്‍ന്നു തിന്നുന്നു. സിരകളില്‍ ലഹരി പടരും പോലെ പലരുടേയും തലച്ചോറിലേക്ക് കുത്തിയിറങ്ങുകയാണ് റമ്മികളിയുടെ ലഹരി. എല്ലാം ചെന്നവസാനിക്കുന്നത് ആത്മഹത്യയിലും. ആത്മഹത്യ മാത്രമല്ല കളിയില്‍ രസം പിടിക്കുന്നതോടെ എന്തും ചെയ്യാന്‍ ഇതിന് അഡിക്ടായവര്‍ തയ്യാറാകുന്നു.

പൈസ കണ്ടെത്താന്‍ ക്രിമിനല്‍ ബുദ്ധി ഉണരുന്നു. ചിലര്‍ക്കാകട്ടെ മാനസിക നില തെറ്റുന്നു. കടം കയറിയതോടെ ഭ്രാന്ത് ആയിപ്പോയവരും കുറവല്ല. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള ആളുകള്‍ക്ക് ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നഷ്ടപ്പെട്ടു. വഞ്ചിയൂര്‍ ട്രഷറിയിലെ അക്കൗണ്ടന്റായ ബിജുലാലിനെ ട്രഷറിയില്‍ നിന്ന് 2.7 കോടി രൂപ തട്ടിയെടുക്കാന്‍ പ്രേരിപ്പിച്ചത്. റമ്മികളിയാണ്. ഇതുപോലെ എത്രയോ പേര്‍

ലോകാരോഗ്യ സംഘടന അതിന്റെ ഇന്റര്‍നാഷണല്‍ ക്ലാസിഫിക്കേഷന്‍ ഓഫ് ഡിസീസസിന്റെ 11ാം പുനരവലോകനത്തില്‍ ഗെയിമിംഗ് ഡിസോര്‍ഡര്‍ ഒരു മാനസിക രോഗമായി കണക്കാക്കിയിട്ടുണ്ട്. ഗെയിം , ചൂതാട്ടം തുടങ്ങിയവ മസ്തിഷ്‌ക്കത്തില്‍ മയക്കുമരുന്ന്,മദ്യം എന്നിവയുടെ ദുരുപയോഗം എന്നിവയ്ക്ക് സമാനമായ ഡോപാമൈന്‍ റിലീസുണ്ടാകുന്നതായി സ്‌കാനിംഗിലൂടെ കണ്ടെത്താനായിട്ടുണ്ട്. ചെറുപ്പക്കാര്‍ മാത്രമല്ല കൊച്ചുകുട്ടികള്‍ മുതല്‍ ഇത്തരം ഗെയിമുകള്‍ക്ക് അഡിക്ടാണ്.

റമ്മികള്‍ച്ചര്‍, റമ്മി സര്‍ക്കിള്‍, ജംഗിള്‍ റമ്മി, റമ്മി ഗുരു, ഏസ് റമ്മി, റമ്മി പാഷന്‍, സില്‍ക്രമ്മി എന്നിവയാണ് ഏറ്റവും ജനപ്രിയമായ ഓണ്‍ലൈന്‍ ആപ്പുകള്‍. കളിയെ പ്രോത്സാഹിപ്പിക്കുന്ന സിനിമകളും, ക്രിക്കറ്റ്,സിനിമാ താരങ്ങള്‍ അഭിനയിക്കുന്ന പരസ്യങ്ങളുമുണ്ട് മേമ്പൊടിക്ക്. നടന്‍ ലാല്‍ ഓണ്‍ലൈന്‍ റമ്മികളിയുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട് വന്‍ പ്രചാരമാണ് ഈ മരണക്കളിക്ക് നല്‍കിയത്. ഒടുവില്‍ വന്‍ വിവാദമായോതെട നടന്റെ ന്യായീകരണം, സാമ്പത്തിക ബാധ്യതകള്‍ വന്ന സമയത്താണ് അത്തരമൊരു പരസ്യത്തില്‍ അഭിനയിച്ചത്. അതില്‍ മാപ്പ് ചോദിക്കുന്നുവെന്നാണ് വളരെ നിസ്സാരമായ് ലാല്‍ പറഞ്ഞൊഴിഞ്ഞത്.

സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിരുന്നെങ്കില്‍ നടന്‍ അഭിനയിച്ച പരസ്യത്തില്‍ പറയുംപോലെ ജങ്കല്‍ റമ്മി കളിക്കൂ കൈ നിറയെ സമ്മാനം നേടാമായിരുന്നല്ലോ. എന്തുകൊണ്ട് താങ്കള്‍ അതിന് മുതിര്‍ന്നില്ല. അപ്പോള്‍ ഇതിന്റെ അപകട വശത്തെക്കുറിച്ച് കൃത്യമായ് അറിയാമായിരുന്നു. ഞാന്‍ സേഫ് ആണല്ലോ. നാട്ടുകാര് കളിച്ച് കാശുപോയാലും അവര്‍ ആത്മഹത്യ ചെയ്താലും നിങ്ങള്‍ക്ക് എന്താല്ലേ.

അല്ലെങ്കില്‍ തെറ്റുപറ്റിയതാണെനന്് വ്യക്തമായപ്പോള്‍, പരസ്യത്തില്‍ അഭിനയിച്ച പണം തിരികെ കൊടുത്ത് ആ പരസ്യം ഇനി പ്രചരിപ്പിക്കരുതെന്ന് പറയാനുള്ള മാന്യത കാണിക്കണമായിരുന്നു ലാല്‍. ഇതൊന്നും ചെയ്യാതെ നിങ്ങളുടെ ക്ഷമാപണം കൊണ്ട് ഇവിടെ പൊലിഞ്ഞ ജീവനുകള്‍ തിരികെ വരില്ല.

ഈ പരസ്യത്തില്‍ വന്ന് തള്ളിമറിച്ച ഏത് നടീ നടന്മാര്‍ക്കും ഗായകര്‍ക്കുമാണ് റമ്മി കളിച്ച് കൈ നിറയെ പണം കിട്ടിയിട്ടുള്ളത്. അതിന്റെ കണക്ക് കൂടി ഒന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു. പിന്നെ കാശിന് വേണ്ടി എന്തും ചെയ്യുന്ന കൂട്ടരാണ് നിങ്ങള്‍. ആളെ കൊല്ലിക്കുന്ന പരസ്യം ആയാലും വേണ്ടില്ല ഞങ്ങള്‍ക്ക് കാശ് കിട്ടണമെന്ന ദുഷിച്ച ചിന്ത. ഒന്നോര്‍ക്കണം ഈ പാവങ്ങള്‍ അവരുടെ പോക്കറ്റിലെ കാശെടുത്ത് തീയറ്ററില്‍ കയറുന്നത് കൊണ്ടാണ് നിങ്ങള്‍ ലക്ഷ്വറി ജീവിതം നയിക്കുന്നത്. അതിന്റെ നന്ദിയെങ്കിലും അവരോട് കാണിക്കുക. ഓണ്‍ലൈന്‍ റമ്മി കളിക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കും നിയമ നിര്‍മ്മാണം നടപ്പാക്കും  എന്നൊക്കെ സര്‍ക്കാര്‍ വാചകമടിച്ചിരുന്നു അതും വെള്ളത്തില്‍ വരച്ച വര മാത്രം. ഒരുപകരാമെങ്കിലും സര്‍ക്കാര്‍ ചെയ്യുക, 

സെലിബ്രിറ്റികള്‍ ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കുന്നതിനെതിരെ എങ്കിലും നടപടി സ്വീകരിക്കുക. ഇല്ലെങ്കില്‍ കേരളത്തില്‍ ഇനിയും ഓണ്‍ലൈന്‍ റമ്മി കളിയില്‍ ആത്മഹത്യകള്‍ പെരുകും. ഇനി ഇത്തരം ഗെയിമുകളില്‍ ചെന്ന് ചാടുന്നവരോട്, വലിയ ആപത്താണ് നിങ്ങള്‍ ക്ഷണിച്ച് വരുത്തുന്നത്. ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ മറഞ്ഞിരിക്കുന്നത് അപകടം ആണെന്ന് നിങ്ങള്‍ക്ക് അറിയാം, എന്നിട്ടും അതില്‍ച്ചെന്ന് ചാടുന്നു. ദയവായ് ഇത്തരം അപകടത്തിലേക്ക് ചെന്ന് ചാടാതിരിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭ യോ​ഗം പരി​ഗണിക്കും  (22 minutes ago)

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക  (35 minutes ago)

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം  (1 hour ago)

ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... ഇന്ത്യയ്ക്ക് വമ്പൻ പരാജയം  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം ന  (1 hour ago)

സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ക്വാർട്ടർ ഫൈനലിൽ....  (2 hours ago)

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും  (2 hours ago)

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (11 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (11 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (11 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (11 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (11 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (11 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (12 hours ago)

Malayali Vartha Recommends