വിഴിഞ്ഞം തുറമുഖ പദ്ധതിയിലെ ഓഹരിക്കൈമാറ്റ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭ യോഗം പരിഗണിക്കും

വിഴിഞ്ഞം തുറമുഖ പദ്ധതിയിലെ ഓഹരിക്കൈമാറ്റ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭ യോഗം പരിഗണിക്കും. തുറമുഖ നടത്തിപ്പുകാരായ അദാനി പോർട്ടുമായി ബന്ധപ്പെട്ട് എന്തെല്ലാം തുടർനടപടികൾ സ്വീകരിക്കണമെന്നതുൾപ്പെടെ കാര്യങ്ങൾ ചർച്ചയാകുമെന്നാണ് സൂചനകളുള്ളത്.
വിഴിഞ്ഞം വിഷയത്തിൽ മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി രാഷ്ട്രീയനീക്കം നടക്കുമ്പോൾ വി.ഡി. സതീശൻ എന്ത് വിശദീകരണമാകും നൽകുകയെന്നത് നിർണായകമാണ്.
നിലവിൽ സംസ്ഥാന സർക്കാറിന് വിഴിഞ്ഞം പദ്ധതികൊണ്ട് കാര്യമായ സാമ്പത്തിക ലാഭമില്ലെങ്കിലും തുറമുഖത്തിനായി ഫണ്ട് വിനിയോഗിച്ചിട്ടുണ്ട്. തുറമുഖം സർക്കാർ നിയന്ത്രണത്തിലുമാണ്. ആ സാഹചര്യത്തിലാണ് മുഖ്യമന്ത്രി അധ്യക്ഷനായ വിഴിഞ്ഞം തുറമുഖ ഡയറക്ടർ ബോർഡ് യോഗം വിളിക്കാനും സർക്കാർ ആലോചിക്കുന്നത്. സർക്കാർ ചെലവഴിച്ച തുകയുടെ കാര്യത്തിൽ അദാനി പോർട്സ് ഉന്നയിച്ച കാര്യങ്ങളിൽ സർക്കാർ വ്യക്തത വരുത്തും.
സർക്കാറിനെ അറിയിക്കാതെ ഓഹരികൾ കൈമാറാനുള്ള അദാനി പോർട്ടിൻറെ നീക്കം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയും വിദഗ്ധ സമിതിയും പരിശോധിച്ചെന്നാണ് സൂചനകളുള്ളത്. ഓഹരിക്കൈമാറ്റത്തിന്റെ നിയമസാധുതയും സാഹചര്യങ്ങളും പരിശോധിക്കാൻ നിയമവകുപ്പിനോട് നിർദേശിക്കാനും തീരുമാനമായി.
" f
https://www.facebook.com/Malayalivartha
























