കോഴിക്കോട് വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കത്തിച്ചു, അയൽവാസി പിടിയിൽ

കോഴിക്കോട് വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കത്തിച്ചയാൾ അറസ്റ്റിൽ. സംഭവത്തിൽ അയൽവാസി പെരുമ്പള്ളി ചെറുപ്ലാട് ഫൈസലിനെ (49) ആണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പുതുപ്പാടി ചെറുപ്ലാട് വനഭൂമിയിൽ താമസിക്കുന്ന ഇരുമ്പൻ മുഹമ്മദലിയുടെ ഹീറോ ഗ്ലാമർ ബൈക്കാണ് വീടിന് ഒരു കിലോമീറ്റർ അകലെയുള്ള പെരുമ്പള്ളി അങ്ങാടിയിൽ കത്തിച്ച നിലയിൽ കണ്ടത്.
2019-ൽ മുഹമ്മദലിയുടെ വീടിനുനേരെയും ആക്രമണമുണ്ടായിരുന്നു. ലഹരിമാഫിയക്കെതിരെ പ്രതികരിച്ചതിനാണ് തന്നെ ചിലർ ആക്രമിക്കുന്നതെന്ന് മുഹമ്മദലി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha
























