Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... ഇന്ത്യയ്ക്ക് വമ്പൻ പരാജയം


സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം


ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ക്വാർട്ടർ ഫൈനലിൽ....


  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..

കയറിക്കിടക്കാന്‍ ഒരു വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാനായി ലൈഫ് മിഷനില്‍ 9,20,260 അപേക്ഷകളാണ് ലഭിച്ചത്; സി.പി.എം നേതാവും യുവജനകമ്മീഷന്‍ ചെയര്‍പേഴ്‌സണുമായ ചിന്താ ജെറോം ആഢംബര റിസോര്‍ട്ടില്‍ രണ്ട് മാസമായി മൂന്ന് മുറികളെടുത്ത് താമസിക്കുമ്പോഴാണ് തലചായ്ക്കാന്‍ ഇടമില്ലാത്ത പാവങ്ങളുടെ കണക്ക് പുറത്തുവരുന്നത്; സംസ്ഥാനത്ത് ഒന്‍പത് ലക്ഷത്തിലധികം കുടുംബങ്ങള്‍ ഭവനരഹിതരാണെന്നത് ഞെട്ടിക്കുന്നു

08 FEBRUARY 2023 05:22 PM IST
മലയാളി വാര്‍ത്ത

More Stories...

  വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭ യോ​ഗം പരി​ഗണിക്കും

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകാനാവില്ലെന്ന് കോടതി

സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും

സംസ്ഥാനത്ത് ഒന്‍പത് ലക്ഷത്തിലധികം കുടുംബങ്ങള്‍ ഭവനരഹിതരാണെന്ന ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവന്നു. കയറിക്കിടക്കാന്‍ ഒരു വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാനായി ലൈഫ് മിഷനില്‍ 9,20,260 അപേക്ഷകളാണ് ലഭിച്ചത്. സി.പി.എം നേതാവും യുവജനകമ്മീഷന്‍ ചെയര്‍പേഴ്‌സണുമായ ചിന്താ ജെറോം ആഢംബര റിസോര്‍ട്ടില്‍ രണ്ട് മാസമായി മൂന്ന് മുറികളെടുത്ത് താമസിക്കുമ്പോഴാണ് തലചായ്ക്കാന്‍ ഇടമില്ലാത്ത പാവങ്ങളുടെ കണക്ക് പുറത്തുവരുന്നത്.

2020 ആഗസ്റ്റിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് ലൈഫ് മിഷന്‍ അപേക്ഷ ക്ഷണിച്ചത്. അപേക്ഷ പരിശോധിച്ച ശേഷം 5,65,213 ഗുണഭോക്താക്കള്‍ യോഗ്യരെന്ന് കണ്ടെത്തി. ഇതില്‍ 3,68,422 ഗുണഭോക്താക്കള്‍ക്ക് ഭൂമിയുണ്ട്. ബാക്കിയുള്ള 1,96,791 പേര്‍ക്ക് ഭൂമിയുമില്ല ഭവനവുമില്ല. കേരളത്തില്‍ 64,003 അതിദാരിദ്ര കുടുംബങ്ങളുണ്ടെന്ന സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. അതിന് പിന്നാലെയാണ് വീട് വയ്ക്കാനായി 9 ലക്ഷത്തിലധികം കുടുംബങ്ങള്‍ സര്‍ക്കാരിനെ സമീപിച്ചത്. സംസ്ഥാനത്തുടനീളം സര്‍ക്കാര്‍ ഭൂമി കയ്യേറിയത് ഒഴിപ്പിക്കാനുണ്ട്.

തോട്ടംമേഖലയിലടക്കം വന്‍കിട കമ്പനികള്‍ സര്‍ക്കാര്‍ ഭൂമി ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുകയാണ്. അതുപോലെ പാട്ടത്തിന് കൊടുത്ത ഭൂമിയുടെ കാലാവധി കഴിഞ്ഞിട്ടും ഒഴിപ്പിക്കാത്തവയും ഉണ്ട്. ഇതൊക്കെ നിയമതിരിച്ച് പിടിക്കാന്‍ യാതൊരു ശ്രമവും നടക്കുന്നില്ല. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് വന്‍കിടകയ്യേറ്റങ്ങള്‍ വ്യാപകമായി ഒഴിപ്പിച്ചതും അവിടങ്ങളില്‍ നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിച്ചതും. 2007ല്‍ ഓപ്പറേഷന്‍ മൂന്നാറിലൂടെ 16,000 ഏക്കറാണ് അന്ന് തിരിച്ച് പിടിച്ചത്. ആ ചങ്കുറപ്പ് ഇരട്ടച്ചങ്കുണ്ടെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയനില്ലാതെ പോയി.

202223 മുതല്‍ 202627 വരെ പ്രതിവര്‍ഷം ഒരു ലക്ഷം വീടുകള്‍ നിര്‍മ്മിക്കാനാണ് ലൈഫ് മിഷന്‍ ലക്ഷ്യമിടുന്നത്. ഇതില്‍ പൊതുവിഭാഗത്തിന് 3,00,000 പട്ടികജാതി വിഭാഗക്കാര്‍ക്ക് 1,50,000 പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും മത്സ്യബന്ധന തൊഴിലാളികള്‍ക്കും 25,000 വീടുകള്‍ വീതം നല്‍കുമെന്നാണ് പറയുന്നത്. ഭൂമിയും വീടും ഇല്ലാത്ത ഗുണഭോക്താക്കളെ ഹൗസിംഗ് ക?ോ ംപ്ലക്‌സുകളില്‍ പുനരധിവസിപ്പിക്കുന്നതിനും മിഷന്‍ ലക്ഷ്യമിടുന്നു. സംസ്ഥാനത്തെ ഭവന രഹിതരും ഭൂരഹിതരും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2016ല്‍ സംസ്ഥാന സര്‍ക്കാര്‍ ലൈഫ് മിഷന് തുടക്കമിട്ടത്. സംസ്ഥാനത്ത് മൂന്ന് ഘട്ടങ്ങളായിട്ടാണ് ലൈഫ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ രൂപകല്പന ചെയ്തിരിക്കുന്നത്. ഒന്നാം ഘട്ടത്തില്‍ ഭാഗികമായി നിര്‍മിച്ചതും പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തതുമായ വീടുകളുടെ പൂര്‍ത്തീ കരണമാണ് ലക്ഷ്യമിട്ടത്. 2022 ഒക്ടോബര്‍ 31 വരെയുള്ള കണക്ക് പ്രകാരം ഭാഗികമായി നിര്‍മിച്ചതായി കണ്ടെത്തിയ 54,116 വീടുകളില്‍ 52,680 വീടുകളുടെയും നിര്‍മാണം പൂര്‍ത്തിയായി.

രണ്ടാം ഘട്ടത്തില്‍, സ്വന്തമായി ഭൂമിയുള്ള കുടുംബങ്ങള്‍ക്ക് വീട് വയ്ക്കുന്നതിനുള്ള സാമ്പത്തിക സഹായമാണ് നല്‍കുന്നത്. ഈ ഘട്ടത്തില്‍ 1,02,542 ഗുണഭോക്താക്കളെ കണ്ടെത്തി. ഇതില്‍ 98,234 ഗുണഭോക്താക്കള്‍ ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി കരാര്‍ വയ്ക്കുകയും ചെ യ്തിട്ടുണ്ട്. ഭവന നിര്‍മാണ പുരോഗതിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് നാല് ഘട്ടമായി 4 ലക്ഷം രൂപ സാമ്പത്തിക സഹായമായി അനുവദിച്ചു വരുന്നു. ഊരുകളില്‍ താമസിക്കുന്ന പട്ടികവര്‍ഗ്ഗ ഗുണഭോക്താക്കള്‍ക്ക് 5 ഗഡുക്കളായി 6 ലക്ഷം രൂപയാണ് അനുവദിക്കുന്നത്. 2022 ഒക്ടോബര്‍ 31 വരെയു ള്ള കണക്കുകള്‍ പ്രകാരം 94.501 ഗുണഭോക്താക്കളുടെ വീട് നിര്‍മാണം പൂര്‍ത്തിയായി.

മുമ്പ് സംസ്ഥാനത്ത് ഏഴ് ഭവന നിര്‍മാണ പദ്ധതികളാണ് ഉണ്ടായിരുന്നത്. ഇന്ദിരാ ആവാസ് യോജന കൂടാതെ പട്ടികജാതി പട്ടിക വര്‍ഗങ്ങള്‍ക്കും മത്സ്യത്തൊഴിലാളിക്കും ന്യൂനപക്ഷങ്ങള്‍ക്കും തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഭവന നിര്‍മ്മാണ പദ്ധതികളും ഉണ്ടായിരുന്നു. ഇതെല്ലാം കൂട്ടിയോജിപ്പിച്ചാണ് ലൈഫ് മിഷനുണ്ടാക്കിയത്. ലൈഫ് പദ്ധതി വഴി പൂര്‍ത്തിയാക്കിയ വീടുകളുടെ എണ്ണം 2,79,000 ആണെന്നാണ് 2022 സെപ്തംബര്‍ 9 ന് നിയമസഭയില്‍ നല്‍കിയ മറുപടി. ഇപ്പോഴത് മൂന്നു ലക്ഷമായെന്ന് പറയുന്നു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് പണി പൂര്‍ത്തിയാക്കാതിരുന്ന 52000 വീടുകളും 5 വര്‍ഷത്തെ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതുകൂടി കുറച്ചാല്‍ അഞ്ച് വര്‍ഷം കൊണ്ട് നിര്‍മ്മിച്ചത് രണ്ടര ലക്ഷം വീടുകള്‍ മാത്രമാണ്. 2020ല്‍ 9 ലക്ഷം പേര്‍ അപേക്ഷ നല്‍കിയതില്‍ 506000 പേരെ തെരഞ്ഞെടുത്തു. 2022 ല്‍ പ്രസിദ്ധീകരിച്ച ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള 12845 ഗുണഭോക്താക്കള്‍ തദ്ദേശ സ്ഥാപനങ്ങളുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് 2023 ഫെബ്രുവരി ഒന്നിന് മന്ത്രി എം.ബി രാജേഷ് നിയമസഭയില്‍ വ്യക്തമാക്കിയിരുന്നത്. മൂന്ന് വര്‍ഷത്തെ ലൈഫ് മിഷന്റെ പുരോഗതിയാണിത്. മൂന്ന് കൊല്ലമായി ലക്ഷക്കണക്കിന് പേരാണ് വീടിന് വേണ്ടി കാത്തിരിക്കുന്നത്. ഇതാണോ മൂന്ന് കൊല്ലം കൊണ്ടുണ്ടാക്കിയ പുരോഗതി എന്ന് പ്രതിപക്ഷം ചോദിക്കുന്നു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 201112 മുതല്‍ 201516 വരെ 2,07,538 വീടുകള്‍ ഇന്ദിരാആവാസ് യോജന പദ്ധതി പ്രകാരം മാത്രം നിര്‍മ്മിച്ചിട്ടുണ്ടെന്ന് മന്ത്രിയായിരുന്ന കെ.ടി ജലീല്‍ 1652017 ല്‍ അയിഷാ പോറ്റിയുടെ ചോദ്യത്തിന് മറുപടി നല്‍കിയിട്ടുണ്ട്. 5 കൊല്ലം കൊണ്ട് 4,14,554 വീടുകളാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മിച്ചത്. അക്കാലത്ത് എസി.സി വിഭാഗത്തില്‍ 24594 വീടുകളും എസ്.ടി വകുപ്പ് മുഖേന 17588 വീടുകളും നിര്‍മ്മിച്ചിട്ടുണ്ടെന്ന് മന്ത്രിയായിരുന്ന ബാലനും നിയമസഭയില്‍ മറുപടി നല്‍കിയിട്ടുണ്ട്.

71710 കുടുംബങ്ങള്‍ക്ക് ഗ്രാമപഞ്ചായത്തുകളും 12938 കുടുംബങ്ങള്‍ക്ക് മുന്‍സിപ്പാലിറ്റികളും 10815 കോര്‍പറേഷനുകളും വീട് നിര്‍മ്മിച്ചിട്ടുണ്ട്. ഇത് കൂടാതെ അന്‍പതിനായിരത്തിലധികം വീടുകള്‍ മത്സ്യത്തൊഴിലാളികള്‍ക്കും നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്. ഇത് കൂടിയാകുമ്പോള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മിച്ച വീടുകളുടെ എണ്ണം നാലര ലക്ഷത്തില്‍ അധികമാകും. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ മന്ത്രിമാര്‍ നിയമസഭയില്‍ നല്‍കിയ മറുപടികളാണിത്.

ലൈഫ് ഭവനപദ്ധതിക്കായി റൂറലില്‍ 525 കോടി നീക്കിവച്ചിട്ട് ചെലവഴിച്ചത് 6.22 ശതമാനവും അര്‍ബന്‍ മേഖലയില്‍ 192 കോടിയില്‍ 2.97 ശതമാനമാണ് ചെലവഴിച്ചത്. സര്‍ക്കാര്‍ നാല് ലക്ഷം മുടക്കുന്നുണ്ടെന്നാണ് പറയുന്നത്. 4 ലക്ഷത്തില്‍ സര്‍ക്കാര്‍ വിഹിതം ഒരു ലക്ഷവും ജില്ലാ ബ്ലോക്ക് പഞ്ചായത്തുകള്‍ ഇരുപതിനായിരം വീതവും ഗ്രാമ പഞ്ചായത്ത് 40000 രൂപയുമാണ് നല്‍കേണ്ടത്. ബാക്കി വായ്പ പഞ്ചായത്തുകള്‍ അടയ്ക്കണം. മറ്റൊരു പദ്ധതികളും നടപ്പാക്കാനാകാത്ത അവസ്ഥയില്‍ പഞ്ചായത്തുകളെ ഈ പദ്ധതിയില്‍ കെട്ടിവച്ചിരിക്കുകയാണ്. എന്നിട്ടാണ് മറ്റേതെങ്കിലും സംസ്ഥാനം ഇത്രയും തുക മുടക്കുന്നുണ്ടോയെന്ന് പറയുന്നത്. നിര്‍മ്മാണ ചെലവ് വര്‍ധിച്ചതിനാല്‍ പൂര്‍ത്തീകരിക്കാത്ത വീടുകളുടെ എണ്ണം കൂടുകയാണ്.

പ്രളയകാലത്ത് പുനര്‍നിര്‍മ്മാണം നടത്തിയിട്ടും വീണ്ടും തകര്‍ന്നു പോയ വീടുകള്‍ ലൈഫ് ലിസ്റ്റില്‍ വന്നിട്ടുണ്ട്. എന്നാല്‍ നേരത്തെ വാങ്ങിയ തുക കുറച്ചേ 4 ലക്ഷം നല്‍കൂവെന്നാണ് പറയുന്നത്. പ്രളയകാലത്ത് ലഭിച്ച സഹായം ലൈഫില്‍ ഉള്‍പ്പെട്ടാല്‍ പരിഗണിക്കില്ലെന്ന് മുഖ്യമന്ത്രി ബുധനാഴ്ച നിയമസഭയില്‍ വ്യക്തമാക്കി. വീട് എന്നത് ഏതൊരു മനുഷ്യന്റെയും ജീവിത സാക്ഷാത്ക്കാരം കൂടിയാണ്. കാരണം ലോകത്ത് എവിടെ പോയാലും എന്തെല്ലാം പ്രശ്‌നങ്ങളുണ്ടായാലും സ്വന്തം വീട്ടില്‍ വന്ന് കയറിമ്പോഴൊരു ആശ്വാസം ലഭിക്കും. അതില്ലാതെ കടത്തിണ്ണയിലും അടച്ചിറപ്പില്ലാത്ത ഷെഡ്ഡുകളിലും വാടകവീടുകളിലുമായി 9 ലക്ഷത്തിലധികം കുടുംബങ്ങള്‍ ഇപ്പോഴും ഉണ്ടെന്നത് സാക്ഷകര കേരളത്തിന് നാണക്കേടാണ്. പക്ഷെ, ഭരിക്കുന്നവര്‍ക്ക് ഇതൊന്നും പ്രശ്‌നമല്ല അവര്‍ക്ക് കമ്മിഷന്‍ വാങ്ങാനും തട്ടിപ്പ് നടത്താനുമുള്ള മാര്‍ഗമാണിത്. അങ്ങനെയാണല്ലോ ലൈഫ് മിഷന്‍ കേസുണ്ടായത് തന്നെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭ യോ​ഗം പരി​ഗണിക്കും  (21 minutes ago)

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക  (34 minutes ago)

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം  (1 hour ago)

ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... ഇന്ത്യയ്ക്ക് വമ്പൻ പരാജയം  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം ന  (1 hour ago)

സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ക്വാർട്ടർ ഫൈനലിൽ....  (2 hours ago)

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും  (2 hours ago)

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (11 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (11 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (11 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (11 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (11 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (11 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (11 hours ago)

Malayali Vartha Recommends