യുവതിയോട് മോശമായി പെരുമാറിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

തലസ്ഥാന നഗരിയില്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. തിരുവനന്തപുരം കുറവന്‍കോണത്ത് യുവതിയോട് മോശമായി പെരുമാറിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിച്ചല്‍ സ്വദേശി വൈശാഖിനെയാണ് അറസ്റ്റ് ചെയ്തത്.
രാവിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്ക് പോയ യുവതിക്ക് നേരെയാണ് കുറവന്‍കോണത്ത് വെച്ച് ലൈംഗികാതിക്രമം ഉണ്ടായത്. കാറിലിരുന്ന പള്ളിച്ചല്‍ സ്വദേശിയായ വൈശാഖ് വഴിയാത്രക്കാരിയായ യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തുകയും കൈയ്യില്‍ കയറി പിടിക്കുകയും ചെയ്തു.
പെണ്‍കുട്ടി ബഹളം വെച്ചപ്പോള്‍ നാട്ടുകാര്‍ ഓടികൂടി. കാറുമായി വൈശാഖ് രക്ഷപ്പെട്ടു. കാറിന്റെ നമ്പര്‍ തിരഞ്ഞുള്ള അന്വേഷണം ചെന്നെത്തിയത് വികാസ് ഭവനിലെ വ്യവസായ വകുപ്പ് ഡയറക്ടറുടെ ഓഫീസിലാണ്. വ്യവസായ വകുപ്പിലെ ക്ലര്‍ക്കാണ് പ്രതി.
ഓഫീസില്‍ കയറി മ്യൂസിയം പൊലീസ് വൈശാഖിനെ കൈയ്യോടെ പിടികൂടി. ഇതിന് മുമ്പും പെണ്‍കുട്ടി നടന്നുപോകുന്നത് ശ്രദ്ധിച്ചിട്ടുള്ള വൈശാഖ് കരുതികൂട്ടി അതിക്രമം കാണിക്കാന്‍ കാത്തുനിന്നുവെന്നാണ് പൊലീസ് പറയുന്നത്. വാഹനം ശ്രദ്ധയില്‍പ്പെട്ടതുകൊണ്ട് മാത്രമാണ് പ്രതി വേഗത്തില്‍ വലയിലായത്.
https://www.facebook.com/Malayalivartha
























