വര്‍ദ്ധിപ്പിച്ച നികുതിയില്‍ ഇളവു പ്രഖ്യാപിക്കാതെ..... ഇന്ധന സെസ് കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കിയതിനു പിന്നാലെ പ്രതിഷേധം കടുപ്പിക്കാനുള്ള തീരുമാനത്തില്‍ കോണ്‍ഗ്രസ്.... ഇന്ധന സെസ്സില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇന്ന് നിയമസഭയില്‍ എത്തുക കാല്‍നടയായി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കും

എംഎല്‍എ ഹോസ്റ്റല്‍ മുതല്‍ നിയമസഭ വരെയായിരിക്കും പ്രതിഷേധ നടത്തം. അതേസമയം നികുതി കുറയ്ക്കാത്തതില്‍ പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചിട്ടുണ്ടായിരുന്നു.
നികുതി വര്‍ധനവിനെതിരെ ശക്തമായ സമരവുമായി യുഡിഎഫ് മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കിയതിനു പിന്നാലെയാണ് പ്രതിഷേധ നടത്തം പ്രഖ്യാപിച്ചത്. നികുതി കുറയ്ക്കാത്തത് മുഖ്യമന്ത്രിയുടെ പിടിവാശി കാരണമാണെന്നും പ്രതിപക്ഷ നേതാവ് .
പ്രതിപക്ഷം സമരം ചെയ്യുന്നതുകൊണ്ടും ഭരണപക്ഷം പ്രതിക്കൂട്ടില്‍ നില്‍ക്കുന്നതുകൊണ്ടും ഒരു കാരണവശാലും നികുതി നിര്‍ദേശങ്ങള്‍ പിന്‍വലിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പിടിവാശിയാണ് ഈ നികുതി നിര്‍ദേശം പിന്‍വലിക്കാതിരിക്കാനുള്ള പ്രധാനകാരണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതേസമയം പുതിയ പ്രഖ്യാപനങ്ങളില്‍ ഭൂകമ്പത്തിലൂടെ വന്‍ നാശനഷ്ടമുണ്ടായ തുര്‍ക്കിക്കു ദുരിതാശ്വാസ സഹായമായി ധനമന്ത്രി 10 കോടി രൂപ പ്രഖ്യാപിച്ചു.
"
https://www.facebook.com/Malayalivartha