സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപകരുടെ സമരം ഒത്തുതീര്‍പ്പായി.... സ്‌പെഷ്യലിസ്റ്റ് ടീച്ചര്‍മാര്‍ക്ക് പാര്‍ട്ട്‌ടൈം ജീവനക്കാര്‍ക്ക് അനുവദനീയമായ ലീവും ആനുകൂല്യങ്ങളും നല്‍കും

സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപകരുടെ സമരം ഒത്തുതീര്‍പ്പായി. സ്‌പെഷ്യലിസ്റ്റ് ടീച്ചര്‍മാര്‍ക്ക് പാര്‍ട്ട്‌ടൈം ജീവനക്കാര്‍ക്ക് അനുവദനീയമായ ലീവും ആനുകൂല്യങ്ങളും നല്‍കും. കഴിഞ്ഞ 37 ദിവസമായി സംസ്ഥാനത്തെ കലാ കായിക പ്രവൃത്തി പരിചയം സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപകര്‍ ശമ്പള വര്‍ദ്ധനവിനും ജോലിസ്ഥിരതയ്ക്കുമായി നടത്തിവന്ന സമരമാണ് മന്ത്രി വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായത്. സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപകര്‍ക്കുള്ള വേതനം 10,000ല്‍ നിന്ന് 13,400 രൂപയായി വര്‍ദ്ധിപ്പിക്കാനും 12 ശതമാനം (1608 രൂപ) ഇ.പി.എഫ് ആയി നല്‍കാനും ധാരണയായി.
സ്‌പെഷ്യലിസ്റ്റ് ടീച്ചര്‍മാര്‍ക്ക് പാര്‍ട്ട്‌ടൈം ജീവനക്കാര്‍ക്ക് അനുവദനീയമായ ലീവും ആനുകൂല്യങ്ങളും നല്‍കും. ആഴ്ചയില്‍ 3 ദിവസങ്ങളില്‍ സ്‌പെഷ്യലിസ്റ്റ് ടീച്ചര്‍മാര്‍ പരമാവധി 2 സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കണം മാസത്തില്‍ ഒരു ശനിയാഴ്ച ബന്ധപ്പെട്ട ബി.ആര്‍.സികളില്‍ പ്ലാന്‍ മീറ്റിംഗില്‍ പങ്കെടുക്കണം. എന്നിവയാണ് യോഗത്തിലെടുത്ത മറ്റു തീരുമാനങ്ങള്‍.
മൂന്നുമാസത്തെ മുന്‍കാല പ്രാബല്യത്തോടെയാണ് തുക അനുവദിക്കുക. അതനുസരിച്ചുള്ള കുടിശിക ഉടന്‍ വിതരണം ചെയ്യും. സ്‌പെഷ്യലിസ്റ്റ് ടീച്ചര്‍മാരുടെ മറ്റു പ്രശ്‌നങ്ങളെക്കുറിച്ച് മൂന്നു മാസത്തിനകം പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, സമഗ്ര ശിക്ഷാകേരളം ഡയറക്ടര്‍ ഡോ. സുപ്രിയ, സ്‌പെഷ്യലിസ്റ്റ് ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി രതീഷ് എന്‍, സംസ്ഥാന പ്രസിഡന്റ് ദാസ് പി. തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha


























