തൊടുപുഴയില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ കൊല്ലാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

തൊടുപുഴയില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ കൊല്ലാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. നിയമവിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ കൊല്ലാന്‍ ശ്രമിച്ച യുവാവാണ് പിടിയിലായത്. ഫോര്‍ട്ട് കൊച്ചി സ്വദേശി ഷാജഹാനാണ് പിടിയിലായത്. ഇന്നലെ രാത്രി തൊടുപുഴയിലാണ് സംഭവം. പെണ്‍കുട്ടിയുടെ കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.
നാലാംവര്‍ഷ നിയമവിദ്യാര്‍ത്ഥിയാണ് പെണ്‍കുട്ടി. പ്രതി ഷാജഹാനും പെണ്‍കുട്ടിയും തമ്മില്‍ നേരത്തെ സൗഹൃദമുണ്ടായിരുന്നു. ഇരുവരുടെയും വിവാഹവും ഉറപ്പിച്ചിരുന്നു. ഇതിനിടെ യുവാവിന് മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പമുണ്ടെന്ന് അറിഞ്ഞതോടെ നിയമവിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി ബന്ധത്തില്‍ നിന്ന് പിന്‍മാറി. ഇതിനിടെ വീണ്ടും വിവാഹാലോചനയുമായി ഷാജഹാന്‍ എത്തി. ഇത് പെണ്‍കുട്ടി നിഷേധിച്ചതോടെയാണ് കൊല്ലാനുള്ള ശ്രമം നടന്നത്.
കഴിഞ്ഞ ദിവസം തോപ്പുംപടിയിലെ ഒരു വിവാഹചടങ്ങില്‍ വച്ച് ഇരുവരും കണ്ടുമുട്ടിയിരുന്നു. അവിടെ വച്ച് താന്‍ വീണ്ടും വിവാഹാലോചനയുമായി വരുമെന്ന് ഷാജഹാന്‍ പെണ്‍കുട്ടിയെ അറിയിച്ചു. എന്നാല്‍ പെണ്‍കുട്ടി ഇത് നിഷേധിച്ചു. തുടര്‍ന്ന് തൊടുപുഴയിലെത്തി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് രാത്രി ഇരുവരും നേരിട്ട് കണ്ട് സംസാരിച്ചു. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതോടെ മറ്റാരോ ആയി പെണ്‍കുട്ടിക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നു. ഇവര്‍ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഇന്ന് തൃപ്പൂണിത്തറയില്‍ വച്ച് പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.
https://www.facebook.com/Malayalivartha


























