എല്ലാം ദഹിച്ചുപോയി... അഞ്ചു മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയില്‍ ചോദ്യങ്ങള്‍ ഉന്നയിച്ച് ഗവര്‍ണര്‍; നിയമസഭ പാസാക്കിയ എട്ടു ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുമോ എന്ന് ഉറപ്പ് നല്‍കിയില്ല; രാജ്ഭവനില്‍ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് വീണ്ടും ആഞ്ഞടിച്ചു

അങ്ങനെ കാത്തിരുന്ന ഗവര്‍ണറും മന്ത്രിമാരും തമ്മിലുള്ള കൂടിക്കാഴ്ച എങ്ങുമെങ്ങുമെത്താതെ അവസാനിച്ചു. നിയമസഭ പാസാക്കിയ എട്ടു ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുമോ എന്ന് ഉറപ്പ് നല്‍കാതെ ഗവര്‍ണര്‍. അഞ്ചു മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയില്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആവര്‍ത്തിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചു. ലോകായുക്ത, സര്‍വകലാശാല നിയമ ഭേദഗതികള്‍ക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കാനുള്ള സാധ്യത കുറവാണെന്നാണ് സൂചന.
രണ്ടു മണിക്കൂറോളം ഗവര്‍ണരും മന്ത്രിമാരുമായുള്ള ചര്‍ച്ച നീണ്ടു. ഒപ്പിടാതെ വെച്ചിരിക്കുന്ന എട്ട് ബില്ലുകളെ കുറിച്ചും ഗവര്‍ണര്‍ ആവര്‍ത്തിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചു. ഭരണഘടന സുപ്രീം കോടതി വിധികള്‍ കേന്ദ്ര നിയമങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു ചോദ്യങ്ങള്‍ ഏറെയും. നിയമ മന്ത്രി പി.രാജീവാണ് മറുപടി നല്‍കിയത്. മന്ത്രിമാരായ ആര്‍.ബിന്ദു, വി.എന്‍ വാസവന്‍, വി.അബ്ദുറഹ്‌മാന്‍, ജെ.ചിഞ്ചുറാണി എന്നിവരും രാജ്ഭവനിലെ ചര്‍ച്ചയില്‍ പങ്കെടുത്തു.
അതേസമയം സര്‍ക്കാരിനെതിരെ വീണ്ടും രംഗത്തെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണപരമായ കാര്യങ്ങള്‍ തന്നോട് വിശദീകരിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഭരണഘടനാ ബാധ്യതയാണെന്നും അത് മുഖ്യമന്ത്രി നിര്‍വഹിക്കുന്നില്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.
രാജ്ഭവനില്‍ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പാണ് പ്രതികരണം. മന്ത്രിമാരുടെ വിശദീകരണം നോക്കിയാകും തന്റെ തീരുമാനങ്ങള്‍ ഉണ്ടാവുക. സത്യപ്രതിജ്ഞ ചെയ്യുന്നത് ഭരണഘടനയോടും നിയമ വ്യവസ്ഥയോടും കൂറ് പുലര്‍ത്താന്‍ ആണ്. അത് നടപ്പാക്കുന്നു എന്ന് ഉറപ്പു വരുത്താന്‍ താന്‍ സദാ ജാഗരൂകന്‍ ആയിരിക്കും. ചാന്‍സിലറായി ഇരിക്കണമെന്ന് മുഖ്യമന്ത്രി തന്നെ കത്ത് നല്‍കിയതാണ്. കുറച്ച് ബില്ലുകളില്‍ ഒപ്പുവക്കാനുണ്ട്. ബില്ലുകളില്‍ ഇനിയും വ്യക്തത വരുത്താനുണ്ടെന്നും ഭരണഘടനാപരമായി മാത്രമേ പ്രവര്‍ത്തിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാരിനെതിരായ പരാതികള്‍ അന്വേഷിക്കണോ എന്നു തീരുമാനിക്കേണ്ടതു സര്‍ക്കാരല്ലെന്നും ലോകായുക്ത ബില്ലില്‍ ഒപ്പു വയ്ക്കില്ലെന്നു സൂചന നല്‍കി അദ്ദേഹം പറഞ്ഞു. സര്‍വകലാശാലകളുടെ ചാന്‍സലറായി താന്‍ തുടരണമെന്നു മുഖ്യമന്ത്രി തന്നെ കത്തു നല്‍കിയതാണെന്നും ഡല്‍ഹിയില്‍ നിന്നു മടങ്ങിയെത്തിയ ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
ചിലകാര്യങ്ങള്‍ ചോദിച്ചറിയാനുണ്ട്. ഏതാനും ബില്ലുകളില്‍ ഒപ്പു വയ്ക്കാനുണ്ട്. ബില്ലുകളില്‍ ഇനിയും വ്യക്തത വരുത്തണം. മന്ത്രിമാരുടെ വിശദീകരണം നോക്കി ആയിരിക്കും താന്‍ തീരുമാനം എടുക്കുക. ഭരണഘടനയോടും നിയമ വ്യവസ്ഥയോടും കൂറു പുലര്‍ത്തുമെന്നാണു താന്‍ സത്യപ്രതിജ്ഞ ചെയ്തത്. അതു നടപ്പാക്കുന്നു എന്നുറപ്പു വരുത്താന്‍ താന്‍ സദാ ജാഗരൂകനായിരിക്കും. ഭരണഘടനാ തത്വങ്ങള്‍ ഉറപ്പാക്കാന്‍ ജാഗ്രത പാലിക്കും
ഏക സിവില്‍ കോഡില്‍ ഉറച്ചു നിന്നിരുന്ന നിലപാടില്‍ നിന്ന് ഇടതു പാര്‍ട്ടികള്‍ മാറുകയാണ്. പുതിയ നിലപാടു പുതിയ രാഷ്ട്രീയ സഖ്യങ്ങള്‍ക്കു വേണ്ടിയാകാം. ഇഎംഎസിന്റെ നിലപാടില്‍ നിന്നു വ്യത്യസ്ത നിലപാട് ഇടതു പാര്‍ട്ടികള്‍ സ്വീകരിക്കുന്നു. അതില്‍ ഇഎംഎസിന്റെ ആത്മാവ് അസ്വസ്ഥമാകുന്നുണ്ടാകാം എന്നും ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം ബില്ലുകള്‍ പഠിക്കട്ടെ അതിന്ശേഷം തീരുമാനം അറിയിക്കാമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചര്‍ച്ചയ്‌ക്കെത്തിയ മന്ത്രിമാരോട് പറഞ്ഞു. ഭരണ കാര്യങ്ങള്‍ മുഖ്യമന്ത്രി നേരിട്ടു വന്ന് അറിയിക്കാത്തതിലുള്ള കടുത്ത അതൃപ്തി ഗവര്‍ണര്‍ വ്യക്തമാക്കി.ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്താമെന്നു മന്ത്രി പി. രാജീവ് മറുപടി നല്‍കി. വഖഫ് സഹകരണ ബില്ലുകള്‍ക്ക് ഗവര്‍ണര്‍ ഒരു പക്ഷെ അനുവാദം നല്‍കുമെന്നാണ് സൂചന. ലോകായുക്ത ബില്‍, ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണരെ മാറ്റുന്ന ബില്‍, വിസി നിയമന ബില്‍ എന്നിവക്ക് അംഗീകാരം നല്‍കാന്‍ സാധ്യത കുറവാണ്. കാലിക്കറ്റ്‌സര്‍വകലാശാല സിന്‍ഡിക്കേക്കിനെ നോമിനേറ്റ് ചെയ്യാനുള്ള ബില്ലിന് അവതരണ അനുമതി നല്‍കുമോ എന്നും ഗവര്‍ണര്‍ ഉറപ്പ് നല്‍കിയില്ല
"
https://www.facebook.com/Malayalivartha


























