ഒരുമാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക അനുവദിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിറങ്ങി... നാളെ മുതല്‍ തുക വിതരണം ചെയ്യാനാകുമെന്ന് ധനവകുപ്പ്

ഒരുമാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക അനുവദിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിറങ്ങി. രണ്ട് മാസത്തെ കുടിശ്ശികയില്‍ ഡിസംബര്‍ മാസത്തെ പെന്‍ഷനാണ് അനുവദിച്ചത്. നാളെ മുതല്‍ തുക വിതരണം ചെയ്യാനാകുമെന്ന് ധനവകുപ്പ് .
സഹകരണ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്പയെടുത്താണ് പെന്‍ഷന്‍ നല്‍കുന്നത്. 2000 കോടി വായ്പക്ക് ആവശ്യപ്പെട്ടതില്‍ ഒരുമാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കാനാവശ്യമായ പണം മാത്രമാണ് ഇതുവരെ കിട്ടിയത്.
അതേസമയം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സര്‍ക്കാര്‍ ക്ഷേമ പെന്‍ഷന്‍ അടക്കമുള്ള സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കായാണ് നേരത്തെ ഇന്ധന സെസ് ഉള്‍പ്പെടെയുള്ള അധിക നികുതി ചുമത്താന്‍ ബജറ്റില്‍ പ്രഖ്യാപനം നടത്തിയത്.
മൂന്നുമാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശികയില്‍ ഒരുമാസത്തേതാണ് ഇന്നുമുതല്‍ വിതരണം ചെയ്‌തേക്കും. കണ്‍സോര്‍ഷ്യമുണ്ടാക്കി സഹകരണ ബാങ്കുകളില്‍ നിന്ന് 800 കോടി വായ്പയെടുത്താണ് വിതരണം.
ശേഷിക്കുന്ന കുടിശിക നല്‍കാനായി സഹകരണ ബാങ്കുകളില്‍ നിന്നുതന്നെ 1200 കോടിയോളം സമാഹരിക്കാനും നീക്കമുണ്ട്. സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണ കമ്പനി എടുക്കുന്ന വായ്പ സര്‍ക്കാരിന്റെ പൊതുകടത്തിന്റെ കണക്കില്‍പെടുത്തുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയതാണ് പ്രതിസന്ധിയിലാക്കിയത്. ഇതോടെ പെന്‍ഷന്‍ കുടിശികയായി. തുടര്‍ന്നാണ് സഹകരണ ബാങ്കുകളെ സമീപിച്ചത്.
"
https://www.facebook.com/Malayalivartha


























