കൂടുതല്‍ സുന്ദരിയായി... ആറുവര്‍ഷത്തിന് ശേഷം മലയാള സിനിമയില്‍ വീണ്ടും ചുവടുറപ്പിക്കാന്‍ ഭാവന; ആശംസകളുമായി മഞ്ജു വാര്യരും മാധവനും ടൊവിനോയും അടക്കമുള്ള താരങ്ങള്‍; ഭാവനയുടെ തിരിച്ചുവരവ് ആഘോഷമാക്കാന്‍ ആരാധകരും

ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ താരം ഭാവന വീണ്ടും മലയാള സിനിമയിലേക്കെത്തുകയാണ്. മലയാള സിനിമയില്‍ ആറു വര്‍ഷത്തിന് ശേഷമാണ് വീണ്ടും ഭാവന സജീവമാകുന്നത്. ഭാവനയ്ക്ക് ആശംസകളുമായി സിനിമാ ലോകം രംഗത്തെത്തി. മാധവന്‍, കുഞ്ചാക്കോ ബോബന്‍, ജാക്കി ഷെറോഫ്, ജിതേഷ് പിള്ള, പാര്‍വതി തിരുവോത്ത്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ് തുടങ്ങിയവരുടെ വീഡിയോ സന്ദേശം സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ആദില്‍ മൈമുനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ രചനയും എഡിറ്റിംഗും നിര്‍വഹിക്കുന്നതും സംവിധായകന്‍ തന്നെയാണ്. ഷറഫുദ്ദിനാണ് ഭാവനയ്‌ക്കൊപ്പം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിജി ബാല്‍ പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നു. അരുണ്‍ റുഷ്ദിയാണ് ഛായാഗ്രഹണം. വിനായക് ശശികുമാര്‍ വരികള്‍ എഴുതിയിരിക്കുന്നു.
ബോണ്‍ബോമി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ ഖാദര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. 2017ല്‍ പുറത്തിറങ്ങിയ ആദം ജോണിലാണ് ഭാവന മലയാളത്തില്‍ ഒടുവില്‍ അഭിനയിച്ചത്. ഷാജി കൈലാസ്, ഭദ്രന്‍ എന്നിവരുടെ ചിത്രങ്ങളാണ് ഭാവനയുടെ മലയാളത്തിലെ മറ്റ് പ്രോജക്ടുകള്‍.
പൃഥ്വിരാജിനൊപ്പമുള്ള ആദം ജോണ്‍ ആയിരുന്നു ഒടുവില്‍ പുറത്തിറങ്ങിയ ഭാവനയുടെ മലയാള ചിത്രം. ഇടവേളയില്‍ ഒരു ഹ്രസ്വചിത്രത്തിലും ഏതാനും ഇതരഭാഷാ സിനിമകളിലും ഭാവന അഭിനയിച്ചിരുന്നു.
കൊടുങ്ങല്ലൂരും പരിസരപ്രദേശങ്ങളിലായി 12 ലൊക്കേഷനുകളിലായിരുന്നു ചിത്രീകരണം. നാല് ഷെഡ്യൂളുകളിലായി 60 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ലണ്ടന്‍ ടാക്കീസുമായി ചേര്‍ന്ന് റെനിഷ് അബ്ദുള്‍ ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് മടങ്ങിവരുന്ന ഭാവന തന്റെ പ്രിയപ്പെട്ടവര്‍ക്ക് നന്ദി പറയുന്നു. 2017 ല്‍ റിലീസായ ആദം ജോണായിരുന്നു ഭാവന അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്. ഇപ്പോള്‍ വീണ്ടും മലയാളത്തില്‍ സജീവമാകുന്ന താരത്തിന്റെ തിരിച്ചുവരവിന് ആശംസകളുമായി ഒരുപിടി താരങ്ങളാണ് പിന്തുണ അറിയിച്ചത്. അതിനു സ്‌നേഹം പ്രകടിപ്പിച്ചുകൊണ്ടാണ് വീഡിയോയും കുറിപ്പും ഭാവന പങ്കുവെച്ചത്.
ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെയാണ് ആറു വര്‍ഷത്തിന് ശേഷം ഭാവന വീണ്ടും മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് എത്തുന്നത്. ഭാവനയും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ഫെബ്രുവരി 24 ന് തിയറ്ററിലെത്തുകയാണ്. ഭാവനയുടെ തിരിച്ചുവരവ്‌കൊണ്ടു തന്നെ വളറെ ശ്രദ്ധ നേടിയിരുന്നു.
തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയും പങ്കുവെയ്ക്കുന്നുണ്ട് താരം. 'വളരെയധികം വികാരങ്ങള്‍, അനിയന്ത്രിതമായ പരിഭ്രാന്തി, ഹൃദയമിടിപ്പ്, എന്നാല്‍ ഏറ്റവും പ്രധാനമായി ഈ യാത്രയില്‍ എന്നെ പിന്തുണച്ച, ഞാന്‍ മലയാള സിനിമയില്‍ പ്രവര്‍ത്തിക്കണമെന്ന് നിര്‍ബന്ധിച്ച എല്ലാവര്‍ക്കും നന്ദി! ഇന്ന് മുതല്‍ മറ്റൊരു ഇന്നിംഗ്‌സ് ആരംഭിക്കുകയാണ്. പ്രിയപ്പെട്ട എല്ലാവരുടെയും സ്‌നേഹത്തിന് വളരെ നന്ദി' എന്നായിരുന്നു ഭാവന കുറിച്ചിട്ടത്.
2002 ല്‍ കമല്‍ സംവിധാനം ചെയ്ത നമ്മളിലൂടെയാണ് ഭാവന സിനിമയിലെത്തുന്നത്. സിഐഡി മൂസ, നരന്‍, ചിന്താമണി കൊലക്കേസ്, ഛോട്ടാ മുംബൈ, സാഗര്‍ ഏലിയാസ് ജാക്കി, റോബിന്‍ ഹുഡ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ഹണി ബീ തുടങ്ങിയ ഒരുപിടി ശ്രദ്ധയ ചിത്രങ്ങളിലൂടെ മലയാളത്തില്‍ തിളങ്ങിയ താരം തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും അഭിനയിച്ചു. കന്നഡ നിര്‍മാതാവ് നവീനുമായുള്ള വിവാഹ ശേഷം കന്നഡ സിനിമകളില്‍ സജീവമായിരുന്നെങ്കിലും മലയാളത്തില്‍ ഇടവേളയെടുക്കുകയായിരുന്നു. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ന്ന ചിത്രത്തിനു പിന്നാലെ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ടിലും ഭാവനയാണ് നായികയാകുന്നത്. കാപ്പയ്ക്കു ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
"
https://www.facebook.com/Malayalivartha


























