Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു


ദിവസം 80,000 തീർത്ഥാടകരെ മാത്രമേ സന്നിധാനത്തേക്ക് കടത്തിവിടാവൂ... ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടതി ഉത്തരവ്


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

ഏരൂരിലെ പൊതുപ്രവര്‍ത്തകന്‍ വിജിലന്‍സിന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. വിജിലന്‍സ് വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. പൊതുപ്രവര്‍ത്തകന്‍ വിവരാവകാശ പ്രകാരം നേടിയ ആയിരത്തിലധികം രേഖകള്‍ ഉള്‍്പ്പടെയാണ് വിജിലന്‍സിനെ സമീപിച്ചത്. അതു കൊണ്ട് വിജിലന്‍സിന് ഒഴിയാനോ മു്ഖ്യനെ രക്ഷിക്കാനോ കഴിഞ്ഞിരുന്നില്ല. അഥവാ വിജിലന്‍സ് അന്വേഷണത്തെ മുഖ്യമന്ത്രി അനുകൂലിച്ചിരുന്നില്ലെങ്കില്‍ പൊതുപ്രവര്‍ത്തകന്‍ കോടതിയെ

24 FEBRUARY 2023 09:43 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പണം തട്ടിയെടുത്തു കൊണ്ടിരിക്കുന്ന കോക്കസിനെ കുറിച്ച് കഴിഞ്ഞ ദിവസം വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് വരെ നീളുന്ന വമ്പന്‍ അഴിമതിയുടെ കഥകളാണ് പുറത്തു വരുന്നത്. ദുരിതാശ്വാസ നിധി തട്ടിപ്പ് കഥകള്‍ ഓരോന്നായി പുറത്തു വന്നപ്പോള്‍ സിപിഎമ്മും സര്‍ക്കാരും പറയുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണ് അന്വേഷണത്തിന് ആവശ്യപ്പെട്ടതെന്നാണ്. എന്നാല്‍ അങ്ങനെയല്ല പത്തനംതിട്ട ജില്ലയിലെ സിപിഎമ്മിലെ ഗ്രൂപ്പ് വഴക്കും പാര്‍ട്ടിയിലെ പടലപിണക്കങ്ങളുമാണ് സംഭവം വെളിച്ചത്തു കൊണ്ടു വന്നത്.

ഏരൂരിലെ പൊതുപ്രവര്‍ത്തകന്‍ വിജിലന്‍സിന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. വിജിലന്‍സ് വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. പൊതുപ്രവര്‍ത്തകന്‍ വിവരാവകാശ പ്രകാരം നേടിയ ആയിരത്തിലധികം രേഖകള്‍ ഉള്‍്പ്പടെയാണ് വിജിലന്‍സിനെ സമീപിച്ചത്. അതു കൊണ്ട് വിജിലന്‍സിന് ഒഴിയാനോ മു്ഖ്യനെ രക്ഷിക്കാനോ കഴിഞ്ഞിരുന്നില്ല. അഥവാ വിജിലന്‍സ് അന്വേഷണത്തെ മുഖ്യമന്ത്രി അനുകൂലിച്ചിരുന്നില്ലെങ്കില്‍ പൊതുപ്രവര്‍ത്തകന്‍ കോടതിയെ സമീപിക്കുമെന്ന അവസ്ഥയിലെത്തിയിരുന്നു.

സിപിഎം നേതാക്കള്‍ അടിച്ചു വിടും പോലെ സര്‍ക്കാര്‍ കണ്ടെത്തി വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിച്ചതല്ല ദുരിതാശ്വസ നിധി തട്ടിപ്പെന്നത് വ്യക്തം. വെളളപ്പെക്ക ദുരന്തത്തിന്റെ ഫണ്ടും ഇത്തരത്തില്‍ അടിച്ചു മാറ്റിയതിന്റെ വിധി ലോകായുക്തിയില്‍ കാത്തു കിടക്കുകയാണ്. 2018 ല്‍ വിചാരണ പൂര്‍ത്തിയാക്കിയെങ്കിലും വെള്ളപ്പൊക്ക ദുരിതാശ്വസ നിധി തട്ടിപ്പില്‍ വിധി പറയാന്‍ ലോകായുക്ത പേടിക്കുകയാണ്. ഫണ്ട് വെട്ടിച്ചതിന് വ്യക്തമായ തെളിവുകളുണ്ട്. ഫണ്ട് വെട്ടിച്ചതായി കണ്ടെത്തിയ എല്ലാപേരുടെയും മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. സിപിഎം അനുകൂലികള്‍ക്കും പ്രവര്‍ത്തകര്‍ക്കും വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടില്‍ നിന്നും മാനദണ്ഡങ്ങളില്ലാതെ വന്‍ തുകകള്‍ നല്‍കിയെന്ന് കണ്ടെത്തിയിരുന്നു. ഇത് അഴിമതിയാണെന്ന കാട്ടിയാണ് ലോകായുക്ത കേസെടുത്തിരിക്കുന്നത്.

ലോകായുക്ത വിധി സര്‍ക്കാരിന് എതിരാകുമെന്ന് ഭയന്നാണ് ലോകായുക്തയുടെ അധികാരം വെട്ടികുറച്ചു കൊണ്ടുള്ള ബില്ല് തയ്യാറാക്കി ഗവര്‍ണര്‍ക്ക് നല്കിയിരിക്കുന്നത്. ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിടില്ലെന്ന പ്രഖ്യാപിച്ചതോടെ ലോകായുക്തയ്ക്ക് അഴിമതി കേസില്‍ വിധി പറയാതിരിക്കാനാവില്ല. ലോകായുക്ത അഴിമതി കണ്ടെത്തി വിധി പറഞ്ഞാല്‍ ജനപ്രതിനിധിയ്ക്ക ആ സ്ഥാനത്ത് തുടരാനാവില്ല. കെ.ടി ജലീല്‍ നേരത്തെ മന്ത്രി സ്ഥാനം രാജി വെച്ചതും ലോകായുക്തയുടെ വിധിയെ തുടര്‍ന്നാണ്.വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പിലെ പ്രധാന പ്രതി മുഖ്യമന്ത്രി പിണറായി വിജനാണ്. ലോകായുക്ത വിധി വന്നാല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്‌ക്കേണ്ടി വരും. സിപിഎമ്മിന്റെ എക്കാലത്തേയും രാഷ്ട്രീയ അപചയമായി അത് മാറാം. അതുകൊണ്ടാണ് ലോകായുക്തയെ മുച്ചൂടും തകര്‍ക്കാനായി ബില്ലും തയ്യാറാക്കി ഗവര്‍ണര്‍ക്ക് പിന്നാലെ നടക്കുന്നത്.

കാര്യമായ രോഗങ്ങളില്ലാത്തവരും രാഷ്ട്രീയ ശുപാര്‍ശയില്‍ എത്തിയവരും ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു വ്യാപകമായി സഹായം തട്ടിയതായി വിജിലന്‍സിന്റെ 'ഓപ്പറേഷന്‍ സിഎംഡിആര്‍എഫ്' മിന്നല്‍ പരിശോധനയില്‍ കണ്ടെത്തി.ിരുന്നു. സ്റ്റേറ്റ് ഫാമിങ് കോര്‍പറേഷന്റെ പത്തനാപുരം അലിമുക്കിലെ ആശുപത്രിയിലെ ഡോക്ടറായ സുകൃത് സി. നാരായണ്‍ ഒറ്റയടിക്ക് 1500 മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതായാണു കണ്ടെത്തിയത്. ഡിവൈഎഫ്‌ഐ മുന്‍ വില്ലേജ് സെക്രട്ടറിയായ ഡോക്ടര്‍, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയും അഞ്ചല്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ സുജ ചന്ദ്രബാബുവിന്റെയും അഞ്ചല്‍ ഗ്രാമപഞ്ചായത്തംഗവും സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിയുമായ ചന്ദ്രബാബുവിന്റെയും മകനാണ്. സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചവരില്‍ ഏറെയും സിപിഎം അനുഭാവികളാണെന്നാണു വിവരം.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പാണു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാപകമായി വിതരണം ചെയ്തത്. അഞ്ചല്‍, ഏരൂര്‍, അലയമണ്‍ ഗ്രാമപഞ്ചായത്തുകളിലും പുനലൂര്‍ നഗരസഭയിലും താമസിക്കുന്നവരാണ് ഏറെയും കൈപ്പറ്റിയത്. 300 രൂപ മുതല്‍ 500 രൂപ ഈടാക്കിയും ചിലര്‍ക്കു സൗജന്യമായും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയെന്നാണു വിവരം.അടുത്തിടെ സിപിഎം വിട്ട നേതാവ് ഈ ഡോക്ടര്‍ വഴി ഒട്ടേറെ ആളുകള്‍ക്കു സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയെന്ന് നേരത്തേ ആക്ഷേപം ഉയര്‍ന്നിരുന്നു. ആളെ കാണുക പോലും ചെയ്യാതെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന രീതിയുമുണ്ടായിരുന്നു. ഏരൂരിലെ വ്യാജ സര്‍ട്ടിഫിക്കറ്റുകളെക്കുറിച്ച് പൊതുപ്രവര്‍ത്തകന്‍ വിജിലന്‍സിനു നല്‍കിയ ആ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആരംഭിച്ച അന്വേഷണമാണു ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു കൊണ്ടുവന്നത്.

അതേസമയം, തെറ്റായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആര്‍ക്കും നല്‍കിയിട്ടില്ലെന്നു ഡോ.സുകൃത് സി.നാരായണ്‍ പറഞ്ഞു. ബാഹ്യസമ്മര്‍ദങ്ങള്‍ക്കു വഴങ്ങിയിട്ടില്ല. ഒരു ഡോക്ടര്‍ക്ക് എത്ര പേര്‍ക്കു നല്‍കാമെന്നോ ഏതൊക്കെ സ്ഥലത്ത് ഉള്ളവര്‍ക്കു നല്‍കാമെന്നോ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നില്ല. കോവിഡ് സമയത്തു പല ഡോക്ടര്‍മാരും രോഗികളെ പരിശോധിച്ചു സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ താന്‍ ആരെയും ഉപേക്ഷിച്ചില്ലെന്നും ഡോക്ടര്‍ വിശദീകരിച്ചു. കോട്ടയത്ത് മരണപ്പെട്ട രോഗിയുടെ അക്കൗണ്ടിലേക്കു 2 തവണ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നു പണമെത്തിയതായി കണ്ടെത്തി. മകനാണ് അമ്മയ്ക്കു വേണ്ടി അപേക്ഷ നല്‍കിയിരുന്നത്. അമ്മ മരിക്കുന്നതിനു മുന്‍പ് നല്‍കിയ അപേക്ഷയില്‍ പണം അനുവദിക്കാന്‍ വൈകിയതാണോ എന്നറിയാന്‍ ഇന്നു ദുരിതാശ്വാസ സെല്ലിലെ ബന്ധപ്പെട്ട സെക്ഷനില്‍ വിശദപരിശോധന നടത്താനാണു തീരുമാനം.

വിദഗ്ധ ഡോക്ടര്‍ നല്‍കേണ്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഡ്യൂട്ടി ഡോക്ടര്‍മാര്‍ നല്‍കിയതായി ആലപ്പുഴയിലെ പരിശോധനയില്‍ വിജിലന്‍സ് കണ്ടെത്തി. ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങി അസ്ഥി സംബന്ധമായ അസുഖങ്ങള്‍ വരെ ഏതിനും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ 'വിശാലമനസ്‌കനായ' ഡോക്ടറെയും കണ്ടെത്തി. കായംകുളം താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ചികിത്സിക്കാത്ത ആളുകള്‍ക്കും മറ്റു ഡോക്ടര്‍മാരുടെ ചികിത്സയിലുണ്ടായിരുന്നവര്‍ക്കും സ്ഥിരമായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതായും കണ്ടെത്തി.

എറണാകുളം ജില്ലയില്‍ സമ്പന്നരായ 2 പ്രവാസികള്‍ 3 ലക്ഷം രൂപ വീതം സഹായം കൈപ്പറ്റിയെന്നു കണ്ടെത്തിയിരുന്നു. ഇതില്‍ മൂവാറ്റുപുഴ മാറാടി സ്വദേശിക്കു 3 ലക്ഷം രൂപ നല്‍കിയതില്‍ അപാകതയില്ലെന്നാണ് റവന്യു വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടും പുറത്തു വന്നു. രോഗിയായ ഇളയ മകന്റെ ചികിത്സയ്ക്കു വേണ്ടിയാണ് അപേക്ഷിച്ചതും പണം കൈപ്പറ്റിയതും. മൂത്ത മകന്‍ വിദേശത്താണെങ്കിലും വേറെയാണു താമസം. ഇളയ മകന്റെ ചികിത്സയ്ക്ക് 33 ലക്ഷം രൂപയോളം ചെലവഴിച്ചു. അര്‍ഹതയുണ്ടെന്നു വ്യക്തമായതിനാലാണ് അനുകൂല റിപ്പോര്‍ട്ട് നല്‍കിയതെന്ന് റവന്യു ഉദ്യോഗസ്ഥര്‍ അഡീഷനല്‍ ജില്ലാ മജിസ്‌ട്രേട്ട് എസ്.ഷാജഹാനു നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കി. രണ്ടാമത്തെ പ്രവാസിക്ക് പണം അനുവദിച്ചെങ്കിലും തുക കൈമാറിയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വാരപ്പെട്ടി സ്വദേശിയായ ഇദ്ദേഹം വിദേശത്ത് ഓയില്‍കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു. രോഗം ഗുരുതരമായതിനെ തുടര്‍ന്നു നാട്ടിലെത്തി സഹായത്തിന് അപേക്ഷിച്ചു.

ദുരിതാശ്വാസ നിധിയില്‍ നിന്ന് അനര്‍ഹര്‍ക്കു ധനസഹായം ലഭ്യമാക്കാന്‍ ശ്രമിച്ചവര്‍ക്കും അതിനു കൂട്ടുനിന്നവര്‍ക്കുമെതിരെ ദാക്ഷിണ്യമില്ലാതെ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അനര്‍ഹര്‍ സഹായം നേടിയെടുക്കുന്നതായുള്ള പരാതികള്‍ ശ്രദ്ധയില്‍പെട്ടപ്പോഴാണ് അന്വേഷിക്കാന്‍ വിജിലന്‍സിനോട് ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ പതിനായിരം രൂപയ്ക്ക് മുകളിലുള്ള തുകകള്‍ അനുവദിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. യാതൊരു നിയന്ത്രണവുമില്ലാതെ തുകകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അനുവദിച്ചു കൊടുത്തതിലൂടെ അര്‍ഹതപെട്ട ആയിരക്കണക്കിന് പാവങ്ങളുടെ ജീവന്‍ വെച്ചാണ് സര്‍ക്കാര്‍ കളിച്ചതെന്ന് വ്യക്തമാണ്. എന്തായാലും വരും ദിവസങ്ങളില്‍ കേരളത്തില്‍ ദുരിതാശ്വാസം രാഷ്ട്രീയ ദുരന്തമായി മാറുന്ന കാഴ്ചയ്ക്കാണ് സാക്ഷ്യം വഹിക്കുന്നതെന്ന് വ്യക്തം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറുമണിക്കുശേഷം പരസ്യപ്രചാരണം നടത്തിയാൽ കർശന നടപടി.... വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി  (5 minutes ago)

ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു  (25 minutes ago)

ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടത  (49 minutes ago)

വൈക്കത്ത്  കർഷകൻ തൂങ്ങിമരിച്ചു  (1 hour ago)

ഇന്ന് മുതൽ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ... ഇന്ന് യൂറോപ്യൻ കരുത്തരും മുൻ ചാമ്പ്യന്മാരുമായ റയൽ മഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിൽ ആദ്യപാദ മത്സരത്തിൽ ഏറ്റുമുട്ടും  (1 hour ago)

സൈക്കിൾ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് വയോധികൻ മരിച്ചു...  (1 hour ago)

തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി കൊലക്കേസിൽ കുറ്റക്കാരായ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വധശിക്ഷ...  (1 hour ago)

കൊല്ലത്ത് പുത്തൂർ മൈലംകുളം റേഡിയോ ജംഗ്ഷന് സമീപം 42 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു  (2 hours ago)

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ  (2 hours ago)

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (3 hours ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (3 hours ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (3 hours ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

Malayali Vartha Recommends