ഇപിഎഫ് പദ്ധതിയില്‍ ഉയര്‍ന്ന പെന്‍ഷന്‍ ഉറപ്പാക്കാന്‍ ഓപ്ഷന്‍ നല്‍കുന്നതിന് സുപ്രീംകോടതി നിര്‍ദേശിച്ച സമയപരിധി തീരാറായിട്ടും ഓണ്‍ലൈന്‍ സംവിധാനമായില്ല

ഇപിഎഫ് പദ്ധതിയില്‍ ഉയര്‍ന്ന പെന്‍ഷന്‍ ഉറപ്പാക്കാന്‍ ഓപ്ഷന്‍ നല്‍കുന്നതിന് സുപ്രീംകോടതി നിര്‍ദേശിച്ച സമയപരിധി തീരാറായിട്ടും ഓണ്‍ലൈന്‍ സംവിധാനമായില്ല.
ഓപ്ഷന്‍ നല്‍കാന്‍ മാര്‍ച്ച് മൂന്നുവരെ സമയം അനുവദിക്കണമെന്നാണ് നവംബര്‍ നാലിന് സുപ്രീംകോടതി നിര്‍ദേശിച്ചത്. അവശേഷിക്കുന്നത് എട്ടുദിവസംമാത്രം.
ഓപ്ഷന്‍ നല്‍കാന്‍ പ്രത്യേക ഓണ്‍ലൈന്‍ സംവിധാനം (യുആര്‍എല്‍) ഉടന്‍ ഏര്‍പ്പെടുത്തുമെന്ന് കഴിഞ്ഞ 20ന് ഇറക്കിയ സര്‍ക്കുലറില്‍ ഇപിഎഫ്ഒ അറിയിച്ചിരുന്നു. ലിങ്ക് ഉടന്‍ തയ്യാറാകുമെന്നുമാത്രമാണ് വ്യാഴാഴ്ചയും അധികൃതര്‍ പറഞ്ഞത്. അംഗങ്ങള്‍ നേരത്തേ സമര്‍പ്പിച്ച രേഖകള്‍ വീണ്ടും നല്‍കണമെന്ന ആവശ്യത്തിലും ദുരൂഹത ഉയരുന്നു.
തൊഴിലാളിയും തൊഴിലുടമയും ചേര്‍ന്ന് നല്‍കിയിട്ടുള്ള രേഖകളാണ് വീണ്ടും ആവശ്യപ്പെടുന്നത്. ഇപിഎഫ്ഒ ഓഫീസിലുള്ള രേഖകള്‍തന്നെ വീണ്ടും ആവശ്യപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്ന് സിഐടിയു ചൂണ്ടിക്കാട്ടി.
അര്‍ഹരായവര്‍ക്കെല്ലാം ഓപ്ഷന്‍ നല്‍കാനായി അടിയന്തരമായി അവസരമൊരുക്കണമെന്ന് ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ സെന്‍ട്രല്‍ പ്രോവിഡന്റ് ഫണ്ട് കമീഷണര്‍ക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. ഏതെങ്കിലും രേഖ ലഭ്യമായിട്ടില്ലെങ്കില്‍, അവ പിന്നീട് എത്തിക്കാവുന്ന നിലയില്‍ സത്വര നടപടി ഉണ്ടാകണമെന്നും കത്തില്‍ പറയുന്നുണ്ട്.
https://www.facebook.com/Malayalivartha


























