കണ്ടക്ടര്‍ക്ക് നായയുടെ കടിയേറ്റതിനെത്തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവെച്ച സ്വകാര്യ ബസിന് പിഴയിട്ട നടപടി പിന്‍വലിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

കണ്ടക്ടര്‍ക്ക് നായയുടെ കടിയേറ്റതിനെത്തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവെച്ച സ്വകാര്യ ബസിന് പിഴയിട്ട നടപടി പിന്‍വലിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്.
ബുധനാഴ്ച രാവിലെയാണ് അരൂര്‍- ക്ഷേത്രം- ചേര്‍ത്തല റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ കണ്ടക്ടര്‍ വിഗ്‌നേഷിന് നായയുടെ കടിയേറ്റത്.
നായയുടെ കടിയേറ്റ് ഇടതു കാല്‍മുട്ടിന് താഴെ വലിയ മുറിവുണ്ടായതിനാല്‍, കണ്ടക്ടറെയും കൊണ്ട് ഡ്രൈവര്‍ ആശുപത്രിയിലേക്ക് പോയി.
ഈ സമയം എത്തിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അനധികൃതമായി സര്‍വീസ് മുടക്കി എന്ന പേരില്‍ 7500 രൂപ പിഴ അടയ്ക്കാനായി ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് ബസുടമ ചേര്‍ത്തല ജോയിന്റ് ആര്‍ടിഒ ഓഫീസിലെത്തി വിവരം അറിയിച്ചു.
സര്‍വീസ് നിര്‍ത്താനിടയായ കാരണം ബോധ്യപ്പെട്ടതോടെ, പിഴ ചുമത്തിയ നടപടി പിന്‍വലിക്കുമെന്ന് ജോയിന്റ് ആര്‍ടിഒ ബസുടമയ്ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്.
അതേസമയം അരൂര്‍ ക്ഷേത്രം-ചേര്‍ത്തല സര്‍വിസ് നടത്തുന്ന വെള്ളിമുറ്റത്തപ്പന്‍ ബസിലെ കണ്ടക്ടര്‍ ചേന്നംപള്ളിപ്പുറം പാമ്പുംതറയില്‍ വിഘ്‌നേഷിനാണ് (24) തെരുവുനായുടെ കടിയേറ്റത്. ബസ് അരൂര്‍ ക്ഷേത്രം കവലയിലെത്തിയപ്പോള്‍ തൊട്ടടുത്ത കാര്‍ത്യായനിദേവീ ക്ഷേത്രത്തില്‍ കാണിക്ക ഇടാനായി നടന്നുപോകുമ്പോഴാണ് നായ കടിച്ചത്. വിഘ്‌നേഷിന്റെ ഇടതുകാലിന് മുട്ടിന് താഴെയാണ് നായ കടിച്ചത്. കണ്ടക്ടറെ നായ കടിച്ച വിവരം ബസ് ഡ്രൈവര്‍ ഉടമയെ വിളിച്ച് അറിയിച്ചു.
തുടര്‍ന്ന് ഇരുവരും അരൂക്കുറ്റി സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി. അവിടെ പേവിഷബാധയ്ക്കുള്ള മരുന്നില്ലാത്തതിനാല്‍ ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയിലേ്ക്ക് അയച്ചു. ഇതിനിടെ കാത്തുനിന്ന് ബസ് കാണാതായതോടെ യാത്രക്കാരില്‍ ചിലരാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ച് പരാതി പറഞ്ഞത്.
"
https://www.facebook.com/Malayalivartha


























