Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി


കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....


വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ


തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി


  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്

ഞെട്ടലോടെ പുട്ടിന്‍... ഒരാഴ്ച കൊണ്ട് യുക്രെയ്‌നെ തകര്‍ത്ത് സെലന്‍സ്‌കിയെ പിടികൂടാനാകുമെന്ന് കണക്ക് കൂട്ടിയ റഷ്യയ്ക്ക് തെറ്റി; ഒരു വര്‍ഷമായിട്ടും വീര്യം ചോരാതെ യുക്രെയ്ന്‍; യുദ്ധം ചെയ്ത് മടുത്ത് റഷ്യന്‍ സൈനികര്‍; റഷ്യന്‍ ജനതയും തിരിയുന്നു

25 FEBRUARY 2023 09:37 AM IST
മലയാളി വാര്‍ത്ത

More Stories...

ഉസ്ബസ്ക്കിസ്ഥാനിലെ മെഡിക്കൽ വിദ്യാർഥിനിയുടെ കൊലപാതകം... പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

ശബരിമലയിലും നിലയ്ക്കലിലും തീർത്ഥാടന കാലത്ത് ബദൽ സംവിധാനങ്ങൾ ഒരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം...

ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

കള്ളാടിയിലെ തെരച്ചിൽ ഇന്ന് നാലാം ദിവസം... വയനാട് കള്ളാടി മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം ഏഴായി..

മലപ്പുറത്തെ ഓടായിക്കലിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട യുവാവിനായുള്ള തെരച്ചിൽ നാലാം ദിവസമായ ഇന്നും തുടരും...

റഷ്യയുടെ യുക്രെയ്ന്‍ ആക്രമണം തുടങ്ങിയിട്ട് ഒരു വര്‍ഷം തികയുകയുമ്പോഴും യുക്രെയ്‌ന്റെ വീര്യം ചോര്‍ന്നിട്ടില്ല. അതേസമയം റഷ്യന്‍ പട്ടാളക്കാര്‍ തളര്‍ന്നുപോയി. വലുപ്പത്തിലും ശക്തിയിലും വന്‍രാഷ്ട്രമായ റഷ്യ, ചെറുരാജ്യമായ യുക്രെയ്‌നിനെ ആക്രമിച്ച കേവല മേഖല സംഭവത്തില്‍ അത് ഒതുങ്ങിയില്ല.

ഈ യുദ്ധം അപ്രതീക്ഷിതമായ സാമ്പത്തിക-സാമൂഹിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിക്കഴിഞ്ഞു. അനേകായിരങ്ങള്‍ മരിക്കുകയും അതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതിലുമിരട്ടിപ്പേര്‍ ഭവനരഹിതരും രോഗികളുമായി.

റഷ്യന്‍ അധിനിവേശം ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴും ആവേശം ചോരാതെ യുക്രെയ്ന്‍ മുന്നേറുന്നത്. യുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച അവര്‍ വിജയം വരെ പോരാട്ടം തുടരുമെന്നു പ്രതിജ്ഞ ചെയ്തു.

ഇതേസമയം, യുക്രെയ്‌നിന്റെ കിഴക്കന്‍ മേഖലയില്‍ സൈന്യം മുന്നേറുന്നതായി റഷ്യ അവകാശപ്പെട്ടു. റഷ്യന്‍ ടാങ്കുകള്‍ ഏതാനും കെട്ടിട സമുച്ചയങ്ങള്‍ തകര്‍ത്തു മുന്നേറുന്ന വിഡിയോ പുറത്തുവന്നു. 'നാം ഒരു കുടുംബമാണ്. എല്ലാ ഭീഷണികളെയും നാം കൂട്ടായി നേരിടും. പരാജയപ്പെടാന്‍ നാം അനുവദിക്കില്ല. ഈ വര്‍ഷം തന്നെ വിജയം വരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യും'മെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി യുദ്ധ വാര്‍ഷികത്തില്‍ നല്‍കിയ ടിവി സന്ദേശത്തില്‍ പറഞ്ഞു.

കീവിലെ സെന്റ് സോഫിയ ചത്വരത്തില്‍ അദ്ദേഹം സൈനികരെ അഭിസംബോധന ചെയ്യുകയും വീരചരമം വരിച്ച സൈനികരുടെ ബന്ധുക്കള്‍ക്ക് മെഡലുകള്‍ നല്‍കുകയും ചെയ്തു. ഇതിനിടെ പോരാട്ടത്തിനു പിന്തുണ പ്രഖ്യാപിച്ച് ലോകത്തിന്റെ പലഭാഗങ്ങളിലും യുക്രെയ്ന്‍ പതാക ഉയര്‍ത്തി. പാരിസില്‍ ഈഫല്‍ ടവറില്‍ യുക്രെയ്ന്‍ പതാകയുടെ നിറങ്ങള്‍ തെളിഞ്ഞു. ലണ്ടനില്‍ റഷ്യന്‍ എംബസിയുടെ മുന്‍വശത്തെ നിരത്തില്‍ നീലയും മഞ്ഞയും നിറഞ്ഞു.ഇതേസമയം, റഷ്യയില്‍ പറയത്തക്ക ആഘോഷങ്ങളുണ്ടായില്ല.

യുക്രെയ്‌നില്‍ നിന്നു റഷ്യ സൈന്യത്തെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം യുഎന്‍ പൊതുസഭ അംഗീകരിച്ചു. 141 വോട്ടുകള്‍ പ്രമേയത്തിന് അനുകൂലമായി ലഭിച്ചപ്പോള്‍ ഇന്ത്യയും ചൈനയും ഉള്‍പ്പെടെ 32 രാജ്യങ്ങള്‍ വിട്ടുനിന്നു. ബെലാറൂസ്, ഉത്തരകൊറിയ, എറിട്രിയ, സിറിയ, നിക്കരാഗ്വ, മാലി എന്നീ രാജ്യങ്ങള്‍ റഷ്യയ്ക്കുവേണ്ടി നിലകൊണ്ടു.

യുക്രെയ്‌നില്‍ വെടിനിര്‍ത്തല്‍ വേണമെന്നും സമാധാന ചര്‍ച്ചകള്‍ ആരംഭിക്കണമെന്നുമുള്ള നിര്‍ദേശങ്ങള്‍ ചൈന മുന്നോട്ടുവച്ചു. റഷ്യയ്ക്കും സഖ്യകക്ഷികള്‍ക്കുമെതിരെ യുഎസ് കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും യുക്രെയ്‌നിന് കൂടുതല്‍ സാമ്പത്തികസഹായം പ്രഖ്യാപിക്കുകയും ചെയ്തു.സമാധാന ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ഇന്ത്യ, ചൈന, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നീ രാജ്യങ്ങളോട് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി അഭ്യര്‍ഥിച്ചു.

പരുക്കേറ്റ സൈനികര്‍ക്ക് വൈദ്യസഹായം, വീടൊഴിയുന്ന ജനങ്ങള്‍ക്കു യാത്രാസഹായം, യുദ്ധത്തിനിടെ പട്ടിണിയിലായ മൃഗങ്ങളുടെ സംരക്ഷണം... ദുരിതകാലത്ത് യുക്രെയ്‌നിന്റെ കണ്ണീരൊപ്പാന്‍ ഇത്തരം സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി വന്നുചേരുന്നവും പോരാട്ടക്കാഴ്ചകള്‍ കാണാനെത്തുന്നവരുമായ വിദേശികളുടെ എണ്ണം കൂടുന്നു.

പതിവു വിനോദസഞ്ചാരമല്ല, യുദ്ധകാല സന്നദ്ധസേവനവും പോരാട്ടം അടുത്തറിയാനുള്ള കൗതുകവും കൂടിക്കലര്‍ന്നുള്ള പുതിയ തരം ടൂറിസമാണിത്. യുക്രെയ്‌നിലേക്ക് യാത്രയരുതെന്ന് ലോകരാജ്യങ്ങള്‍ മുന്നറിയിപ്പു നല്‍കിയിട്ടും ഇത്തരം 'യുദ്ധസഞ്ചാരികള്‍'ക്കു കുറവില്ല. സുരക്ഷ മാത്രമല്ല മറുനാട്ടിലെ യുദ്ധകാല സന്നദ്ധസേവനത്തിന്റെ നിയമപരവും ധാര്‍മികവുമായ പ്രശ്‌നങ്ങളും ഇവിടെ ചര്‍ച്ചയാകുന്നു. 112 വിദേശികള്‍ക്കാണ് യുക്രെയ്‌നിലെ പോരാട്ടഭൂമിയില്‍ ജീവന്‍ നഷ്ടമായത്. റഷ്യന്‍ സേനയുടെ പിടിയിലായവരും ഏറെയാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു...  (1 minute ago)

ഉസ്ബസ്ക്കിസ്ഥാനിലെ മെഡിക്കൽ വിദ്യാർഥിനിയുടെ കൊലപാതകം... പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്  (14 minutes ago)

ശബരിമലയിലും നിലയ്ക്കലിലും തീർത്ഥാടന കാലത്ത് ബദൽ സംവിധാനങ്ങൾ ഒരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം...  (29 minutes ago)

ഖമേനിയെ ഖബറടക്കി! ഇസ്രായേലിൽ വെടിക്കെട്ട്..! ഇറാനിൽ സ്ഫോടനം..! 100 പേർ മരിച്ചു..!! മൊജ്തബ ജീവനോടെയില്ല  (30 minutes ago)

ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി  (35 minutes ago)

കള്ളാടിയിലെ തെരച്ചിൽ ഇന്ന് നാലാം ദിവസം... വയനാട് കള്ളാടി മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം ഏഴായി..  (50 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 280 രൂപയുടെ വർദ്ധനവ്  (1 hour ago)

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ മുന്നേറ്റം... സെൻസെക്സ് 707.82 പോയിന്റ് നേട്ടത്തോടെ 77,449.64 എന്ന നിരക്കിലെത്തി  (1 hour ago)

മലപ്പുറത്തെ ഓടായിക്കലിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട യുവാവിനായുള്ള തെരച്ചിൽ നാലാം ദിവസമായ ഇന്നും തുടരും...  (2 hours ago)

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികൻ ദിവസങ്ങളോളം വീടിന് പുറത്ത് കണ്ടില്ല.... അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് ഒരു മാസത്തോളം പഴക്കമുള്ള മൃതദേഹം ജീർണിച്ച അവസ്ഥയിൽ  (2 hours ago)

ജില്ലാ കോടതികളിലെ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനത്തിനുള്ള പാനൽ തയ്യാറാക്കുമ്പോൾ ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിന് മുൻഗണന നൽകണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (3 hours ago)

കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....  (3 hours ago)

വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ  (3 hours ago)

തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി  (3 hours ago)

ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പര ഇംഗ്ലണ്ടിന്...  (4 hours ago)

Malayali Vartha Recommends