ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു...

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. അതിതീവ്ര മഴയെ തുടർന്ന് ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലുണ്ടായി. സംസ്ഥാനത്തുടനീളമുണ്ടായ മഴക്കെടുതിയിൽ 10 മരണം റിപ്പോർട്ട് ചെയ്തു.
ഉത്തരാഖണ്ഡിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് . അളകനന്ദ, മന്ദാകിനി നദികൾ കരകവിഞ്ഞൊഴുകുന്ന സാഹചര്യത്തിൽ, അധികൃതർ നദികളിലെ ജലനിരപ്പ് നിരീക്ഷിച്ചുവരുന്നു. കൂടാതെ രുദ്രപ്രയാഗ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കനത്ത മഴയെ തുടർന്ന് ഉത്തർപ്രദേശിലും ഹിമാചൽപ്രദേശിലും നദികൾ കരകവിഞ്ഞൊഴുകുകയാണ്. റോഡുകളും മറ്റും വെള്ളത്തിനിടയിലായി. ഇതോടെ ഗതാഗതം സ്തംഭിച്ചു.
കനത്ത മഴ തുടരുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
https://www.facebook.com/Malayalivartha
























