Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

വല്ലാത്തൊരു പൊല്ലാപ്പ്... ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാതെ ദല്ലാള്‍ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങില്‍ ഇ പി ജയരാജന്‍ പങ്കെടുത്തുവെന്ന ആരോപണത്തിന് മറുപടി; എന്റെ രക്തത്തിനുവേണ്ടി ചിലര്‍ ദാഹിക്കുന്നുണ്ടാവും, അവര്‍ നല്ലവണ്ണം കുടിക്കട്ടെ

25 FEBRUARY 2023 10:00 AM IST
മലയാളി വാര്‍ത്ത

More Stories...

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്

ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി പ്രതിഷേധ മാർച്ച്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലാണ് മാർച്ച്‌; എഎപി മന്ത്രിമാരും പ്രതിഷേധത്തിൽ‌ പങ്കെടുക്കുന്നു

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...

ഇപി ജയരാജനെ സംബന്ധിച്ച് അത്ര നല്ല സമയമല്ല. തൊട്ടതൊക്കെ വിവാദമായിരിക്കുകയാണ്. അവസാനമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധജാഥയില്‍ പങ്കെടുക്കാതെ വിവാദ ഇടനിലക്കാരന്‍ ദല്ലാള്‍ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങില്‍ ഇ പി ജയരാജന്‍ പങ്കെടുത്തുവെന്ന ആരോപണം ശക്തമായി.

അതിനിടെ വിശദീകരണവുമായി ഇപി രംഗത്തെത്തി. പ്രചരിക്കുന്ന വാര്‍ത്തയില്‍ ഒരു അടിസ്ഥാനവുമില്ലെന്നും തെറ്റിദ്ധാരണ പരത്താനും വ്യക്തിഹത്യ നടത്താനും ആസൂത്രിതമായ നീക്കമാണ് നടക്കുന്നതതെന്നുമായിരുന്നു അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്. എന്റെ രക്തത്തിനുവേണ്ടി ചിലര്‍ ദാഹിക്കുന്നുണ്ടാവും. അവര്‍ നല്ലവണ്ണം കുടിക്കട്ടെ.എന്നും അദ്ദേഹം പറഞ്ഞു.

ചില മാദ്ധ്യമങ്ങള്‍ ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്താനും എന്നെ വ്യക്തിഹത്യ നടത്താനും ആസൂത്രിതമായ പ്രചരണം അഴിച്ചുവിട്ടിരിക്കുകയാണ്. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നടത്തിക്കൊണ്ടിരിക്കുന്നത്. ചൊവ്വാഴ്ച രോഗബാധിതനായ ഒരു പാര്‍ട്ടി പ്രവര്‍ത്തകനെ കാണാനാണ് കൊച്ചിയില്‍ എത്തിയത്. മടങ്ങുമ്പോള്‍ വെണ്ണലയിലെ ഒരുക്ഷേത്രത്തിലെ പരിപാടിയിലേക്ക് ഇപ്പോള്‍ സിപിഎമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എം പി മുരളി ക്ഷണിച്ചു.

അവിടെയെത്തിയപ്പോള്‍ തോമസ് മാഷും അവിടെയുണ്ട്. അപ്പോഴാണ് ഏറ്റവും സീനിയറായ ഒരു അമ്മയുണ്ടെന്നും അവരെ ആദരിക്കണമെന്നും ക്ഷേത്രത്തിലുണ്ടായിരുന്നവര്‍ പറഞ്ഞത്. ക്ഷേത്ര കമ്മിറ്റികാര്‍ കൊണ്ടുവന്ന ഷാള്‍ അണിയിച്ചുതന്നെയാണ് അവരെ ആദരിച്ചത്. അവിടെയാണ് നന്ദകുമാര്‍ ഉണ്ടായിരുന്നത്. ചടങ്ങിനുശേഷം പോകാനിറങ്ങിയപ്പോള്‍ ഭക്ഷണം കഴിച്ചിട്ട് പോകാമെന്ന് ക്ഷേത്ര കമ്മിറ്റിക്കാര്‍ പറഞ്ഞു. ഇതിനെയാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്.

പാര്‍ട്ടിയെ ഏതെല്ലാം തരത്തില്‍ ആക്രമിക്കാന്‍ കഴിയുമോ ആ തരത്തില്‍ ആക്രമിക്കാനുള്ള ലക്ഷ്യമാണ് ചിലര്‍ സ്വീകരിച്ചത്. ഇത്തരത്തിലുള്ള നടപടികള്‍ അപലപനീയമാണ്. എന്റെ രക്തത്തിനുവേണ്ടി ചിലര്‍ ദാഹിക്കുന്നുണ്ടാവും. അവര്‍ നല്ലവണ്ണം കുടിക്കട്ടെ. ജാഥയില്‍ പങ്കെടുക്കുന്നില്ലെന്നൊക്കെ പ്രചരിപ്പിച്ചോട്ടെ എന്നും അദ്ദേഹം പറഞ്ഞു.

ഇ പി ജയരാജന്‍ തന്റെ വീട്ടിലെത്തിയെന്ന ആരോപണം നിഷേധിച്ച് നന്ദകുമാറും രംഗത്തെത്തി. ഇ പി ജയരാജനെ താന്‍ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും ക്ഷേത്രത്തില്‍ സംഘടിപ്പിച്ച ചടങ്ങിലേക്ക് എത്തിയത് യാദൃശ്ചികമായിരുന്നു. അവിടെവച്ച് മുതിര്‍ന്ന ആളെന്ന നിലയില്‍ തന്റെ അമ്മയെ ഷാളണിയിക്കുകയായിരുന്നു എന്നുപറഞ്ഞ നന്ദകുമാര്‍ കെ വി തോമസ് ചടങ്ങിലേക്ക് എത്തിയതും താന്‍ ക്ഷണിച്ചിട്ടല്ലെന്ന് വ്യക്തമാക്കി.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയില്‍ പങ്കെടുക്കാതെ മാറിനില്‍ക്കുന്ന ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജനെ പറ്റി വലിയ വിമര്‍ശനമാണുണ്ടാകുന്നത്. യാത്ര കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കി കോഴിക്കോട്ടേക്കു കടന്നിട്ടും ഇ.പി.ജയരാജന്‍ ജാഥയില്‍ മുഖം കാട്ടാന്‍ തയാറായിട്ടില്ല.

കൊച്ചി വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായുള്ള പ്രസാദ ഊട്ടിലാണ് അദ്ദേഹം പങ്കെടുത്തത്. വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്തു 'വിവാദ ഇടനിലക്കാരന്‍' എന്നു പാര്‍ട്ടി ഔദ്യോഗിക നേതൃത്വം ആക്ഷേപിച്ച ടി.ജി.നന്ദകുമാര്‍ ട്രസ്റ്റ് ചെയര്‍മാനായ ക്ഷേത്രമാണിത്. കോണ്‍ഗ്രസില്‍ നിന്നു രാജിവച്ച മുന്‍ എംപി കെ.വി.തോമസും ജയരാജനൊപ്പം ഉണ്ടായിരുന്നു. നന്ദകുമാറിന്റെ അമ്മയെ ജയരാജന്‍ ഷാള്‍ അണിയിച്ചു. ഏതാനും ദിവസം മുന്‍പ് അമ്മയുടെ പിറന്നാള്‍ ആഘോഷത്തിനു വരാന്‍ കഴിയാഞ്ഞതിലുള്ള വിഷമം ഓര്‍മിപ്പിച്ചാണു ജയരാജന്‍ ഷാള്‍ അണിയിച്ചത്.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (1 hour ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (2 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (2 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (2 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

ഇത് മോദി സര്‍ക്കാരാണ്!!! അണുബോംബിനെ പേടിക്കുന്നവരല്ല; പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്; അത് തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ  (2 hours ago)

ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി പ്രതിഷേധ മാർച്ച്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലാണ് മാർച്ച്‌; എഎപി മന്ത്രിമാരും പ്രതിഷേധത്തിൽ‌ പങ്കെടുക്കുന്നു  (2 hours ago)

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...  (3 hours ago)

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്  (3 hours ago)

തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...  (4 hours ago)

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു കേസിൽ നിയമോപദേശം കാത്ത് പൊലീസ്.... നിയമോപദേശം കിട്ടിയ ശേഷം മാത്രം തുടർനടപടികൾ മതിയെന്നാണ് നിലപാട്....  (4 hours ago)

ആക്രമണം കടുപ്പിച്ച് ഇസ്രായേൽ  (5 hours ago)

പിണറായി വന്നു ; സർക്കാർ ജീവനക്കാർക്ക്.... പണി ഒന്ന് : വിരമിക്കൽ പ്രായം ഗോവിന്ദ....  (5 hours ago)

'സ്മാർട്ട് സിറ്റി റോഡിൽ വെള്ളക്കെട്ട്';  (5 hours ago)

ഇനിയുള്ള ദിവസങ്ങൾ മുഖ്യന്...  (5 hours ago)

Malayali Vartha Recommends